കോവിഡ് വ്യാപനം കണക്കിലെടുത്ത്, പെന്ഷന് വിതരണത്തിന് ട്രഷറികളില്‍ പുതിയ ക്രമീകരണം

ട്രഷറികള്‍ മുഖേനയുള്ള പെന്ഷന് വിതരണത്തിന് കോവിഡ് വ്യാപനം കണക്കിലെടുത്ത് ക്രമീകരണം ഏര്‍പ്പെടുത്തി. പി.ടി.എസ്.ബി. അക്കൗണ്ട് നമ്പറിലെ അവസാന അക്കത്തിന്റെ അടിസ്ഥാനത്തിലായിരിക്കും വിതരണം. അവരവര്‍ക്കു നിശ്ചയിച്ചിട്ടുള്ള ദിവസം മാത്രം പെന്ഷന് വാങ്ങാന്‍ പെന്‍ഷന്‍കാര്‍ക്ക് ട്രഷറികളെ സമീപിക്കാം. നിശ്ചിത ദിവസം പെന്ഷന് വാങ്ങാന്‍ കഴിയാത്തവര്‍ക്ക് തുടര്‍ന്നുള്ള പ്രവൃത്തിദിനങ്ങളില്‍ കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ച് ട്രഷറികളില്‍ എത്താം.
പെന്ഷന് വിതരണം ചെയ്യുന്ന തീയതി, സമയം, അക്കൗണ്ട്നമ്പര്‍ വിവരം എന്നിവ ക്രമത്തില്‍:
ഇന്ന്: രാവിലെ 10 മുതല്‍ ഒന്നുവരെ- ട്രഷറി അക്കൗണ്ട് നമ്പര്‍ പൂജ്യത്തില്‍ അവസാനിക്കുന്ന പെന്‍ഷന്‍കാര്‍ക്ക്. ഉച്ചയ്ക്ക് രണ്ടു മുതല്‍ നാലുവരെ- അക്കൗണ്ട് നമ്പര്‍ ഒന്നില്‍ അവസാനിക്കുന്നവര്‍ക്ക്.
നാളെ: രാവിലെ 10 മുതല്‍ ഒന്നുവരെ- അക്കൗണ്ട് നമ്പര്‍ രണ്ടില്‍ അവസാനിക്കുന്നവര്‍. ഉച്ചയ്ക്ക് രണ്ടുമുതല്‍ നാലുവരെ- അക്കൗണ്ട് നമ്പര്‍ മൂന്നില്‍ അവസാനിക്കുന്നവര്‍.
ഓഗസ്റ്റ് 24: രാവിലെ 10 മുതല്‍ ഒന്നുവരെ- അക്കൗണ്ട് നമ്പര്‍ നാലില്‍ അവസാനിക്കുന്നവര്‍. ഉച്ചയ്ക്ക് രണ്ടുമുതല്‍ നാലുവരെ- അക്കൗണ്ട് നമ്പര്‍ അഞ്ചില്‍ അവസാനിക്കുന്നവര്‍.
ഓഗസ്റ്റ് 25: രാവിലെ 10 മുതല്‍ ഒന്നുവരെ- അക്കൗണ്ട് നമ്പര്‍ ആറില്‍ അവസാനിക്കുന്നവര്‍. ഉച്ചയ്ക്ക് രണ്ടുമുതല്‍ നാലുവരെ- അക്കൗണ്ട് നമ്പര്‍ ഏഴില്‍ അവസാനിക്കുന്നവര്‍.
ഓഗസ്റ്റ് 26: രാവിലെ 10 മുതല്‍ ഒന്നുവരെ- അക്കൗണ്ട് നമ്പര്‍ എട്ടില്‍ അവസാനിക്കുന്നവര്‍. ഉച്ചയ്ക്ക് രണ്ടുമുതല്‍ നാലുവരെ- അക്കൗണ്ട് നമ്പര്‍ ഒന്‍പതില്‍ അവസാനിക്കുന്നവര്‍.
പെന്‍ഷന്‍കാര്‍ക്ക് നേരിട്ടെത്താന്‍ കഴിയാത്ത സാഹചര്യത്തില്‍ വ്യക്തിഗത ബാങ്ക് അക്കൗണ്ട് വിശദവിവരങ്ങള്‍ ഒപ്പിട്ട ചെക്കിനോടൊപ്പം സമര്‍പ്പിച്ചാല്‍ ആവശ്യപ്പെടുന്ന തുക അവരുടെ ബാങ്ക് അക്കൗണ്ടിലേക്കു ട്രാന്‍സ്ഫര്‍ ചെയ്തു നല്‍കും. പെന്‍ഷന്‍കാര്‍ക്ക് അവരുടെ അക്കൗണ്ടുകള്‍ക്ക് ഓണ്‍ലൈന്‍ ട്രാന്സാക്ഷന് സൗകര്യം ലഭ്യമാക്കാനുള്ള ക്രമീകരണങ്ങളും ട്രഷറികളില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് ഡയറക്ടര്‍ അറിയിച്ചു.
https://www.facebook.com/Malayalivartha


























