Widgets Magazine 

26
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


'സുഹൈലിന്റെ കാർ സ്കൂട്ടറിൽ ഇടിച്ചു; ഞങ്ങൾ പേടിച്ചു': നെടുമ്പാശേരി കേസിൽ സുഹൈലിന് കുരുക്കായി ശബ്ദസന്ദേശം...


പിണറായി വിജയന്റെ അപ്പീൽ ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു; എഫ്‌ഐആർ നടപടികൾ പാടില്ലെന്ന് നിർദ്ദേശം...


ദുബൈയിൽ ഷട്ടിൽ കളിക്കിടെ മലയാളി കുഴഞ്ഞുവീണ് മരിച്ചു.. ഉടന്‍ തന്നെ സി.പി.ആര്‍ നല്‍കുകയും ആശുപത്രിയിലെത്തിക്കുകയും ചെയ്തെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല..


അതിർത്തികൾ അടച്ച പാക്കിസ്ഥാൻ, സ്വയം വെട്ടിലായതോടെ തീരുമാനം തിരുത്തി.."LPG കിട്ടാനില്ല വില 7500 രൂപ! വില 13,000 രൂപയിലേക്ക്..അതിർത്തി അടച്ച് 8 ന്റെ പണി ഒടുവിൽ മുട്ടുമടക്കി രാജ്യം..


ചേരാനല്ലൂർ അപകടം...പതിനേഴുകാരന്റെ വേഗപ്പാച്ചിലിൽ പൊലിഞ്ഞത് ഒരു കുടുംബത്തിന്റെ അത്താണി..കരഞ്ഞ് തളർന്ന് മക്കൾ..നീതിയില്ലെന്ന് ബന്ധുക്കൾ..

ഊരാളുങ്കലിന്റെ ഉടമയാര്? സി ഡിറ്റ് എന്ന സര്‍ക്കാര്‍ ഏജന്‍സി നടപ്പിലാക്കിയിരുന്ന മോട്ടോര്‍ വാഹന വകുപ്പിന്റെ പദ്ധതി ഊരാളുങ്കല്‍ സൊസൈറ്റിക്ക് കൈമാറാന്‍ പോകുന്നു; സര്‍ക്കാര്‍ മേഖലയിലെ ജോലികളെല്ലാം ഊരാളുങ്കലിന്റെ കൈയ്യില്‍ എത്തുമ്പോള്‍

20 AUGUST 2020 02:21 PM IST
മലയാളി വാര്‍ത്ത

More Stories...

'സുഹൈലിന്റെ കാർ സ്കൂട്ടറിൽ ഇടിച്ചു; ഞങ്ങൾ പേടിച്ചു': നെടുമ്പാശേരി കേസിൽ സുഹൈലിന് കുരുക്കായി ശബ്ദസന്ദേശം...

പിണറായി വിജയന്റെ അപ്പീൽ ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു; എഫ്‌ഐആർ നടപടികൾ പാടില്ലെന്ന് നിർദ്ദേശം...

ചേരാനല്ലൂർ അപകടം...പതിനേഴുകാരന്റെ വേഗപ്പാച്ചിലിൽ പൊലിഞ്ഞത് ഒരു കുടുംബത്തിന്റെ അത്താണി..കരഞ്ഞ് തളർന്ന് മക്കൾ..നീതിയില്ലെന്ന് ബന്ധുക്കൾ..

രാജ്യത്ത് ആദ്യമായി സഹകരണ മേഖലയുടെ കീഴിൽ യാത്രാ വിമാന സർവീസ് ആരംഭിക്കാൻ അനുമതി നൽകി സംസ്ഥാന സർക്കാർ

മലപ്പുറത്ത് കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ അധ്യാപകന് ദാരുണാന്ത്യം, സുഹൃത്ത് പരുക്കേറ്റ് ആശുപത്രിയിൽ

മോട്ടോര്‍ വാഹന വകുപ്പിലെ കമ്പ്യൂട്ടര്‍വത്കരണം മുഖ്യമന്ത്രി ചെയര്‍മാനായ സി. ഡിറ്റില്‍ നിന്നും മാറ്റി ഊരാളുങ്കല്‍ സൊസൈറ്റിക്ക് നല്‍കുമ്പോള്‍ ഊരാളുങ്കലിന്റെ ഉടമയാരെന്ന് അന്വേഷിക്കുന്നത് രസകരമായിരിക്കും.

സര്‍ക്കാര്‍ മേഖലയിലുള്ള ജോലികളാണ് ഊരാളുങ്കലിന് കൂടുതലും കിട്ടുന്നത്. രാമനാട്ടുകര ഫ്‌ലൈ ഓവര്‍, കോഴിക്കോട് നഗരവികസനം, റെഗുലേറ്റര്‍ കം ബ്രിഡ്ജ്, പിണറായി കമ്മ്യൂണിറ്റി പാര്‍ക്ക്, വെള്ളിമാട്കുന്ന് ജണ്ടര്‍ പാര്‍ക്ക് തുടങ്ങിയ നിര്‍മ്മാണ ജോലികള്‍ പുരോഗമിക്കുന്നുണ്ട്. മലബാറിലെ ഊരാളുങ്കല്‍ ഗ്രാമത്തിലാണ് സൊസൈറ്റി ജന്മമെടുത്തത്. വാഗ്ഭടാനന്ദയാണ് സംഘത്തിന്റെ സ്ഥാപകന്‍. ഏഷ്യയിലെ ഏറ്റവും വലിയ സഹകരണ സ്ഥാപനം എന്നാണ് സൊസൈറ്റി അവകാശപ്പെടുന്നത്. സി പി എം അധികാരത്തില്‍ വരുമ്പോള്‍ സൊസൈറ്റിക്ക് സുവര്‍ണയുഗം വന്നു ചേരും.

വാഗ്ഭടാനന്ദന്റെ ആശീര്‍വാദത്തോടെ പാലേരി ചന്ദന്‍ മാന്‍ 1925 ല്‍ സ്ഥാപിച്ചതാണ് ഊരാളുങ്കല്‍ കോഓപ്പറേറീവ് സൊസൈറ്റി. 1415 അംഗങ്ങളാണ് സൊസൈറ്റിക്കുള്ളത്. 4000 ത്തിലധികം നിര്‍മ്മാണ ജോലികള്‍ ഇവര്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. 100 കോടിയിലധികം രൂപയുടെ ജോലികള്‍ കമ്പനി നടത്തിയിട്ടുണ്ട്. സര്‍ക്കാരാണ് ഇവരുടെ പ്രധാന വരുമാന സ്രോതസ്. യു ഡി എഫ് സര്‍ക്കാരിന്റെ കാലത്ത് ഇവര്‍ക്ക് സര്‍ക്കാര്‍ പദ്ധതികള്‍ അധികം ലഭിക്കാറില്ല.

കെ.ഫോണ്‍ പദ്ധതി ഊരാളുങ്കലിന് നല്‍കാനായിരുന്നു സര്‍ക്കാരിന്റെ പദധതി. 500 കോടിയുടെ അഴിമതിയാണ് ഇതു വഴി നടത്താന്‍ ഉദ്ദേശിച്ചതെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെ കെ. ഫോണ്‍ പദ്ധതി പരണത്തിലായി.

സി ഡിറ്റ് എന്ന സര്‍ക്കാര്‍ ഏജന്‍സി നടപ്പിലാക്കിയിരുന്ന മോട്ടോര്‍ വാഹന വകുപ്പിന്റെ പദ്ധതിയാണ് ഊരാളുങ്കല്‍ സൊസൈറ്റിക്ക് കൈമാറാന്‍ പോകുന്നത്.

പോലീസിന്റെ അതീവരഹസ്യമായ ഡേറ്റാ ബെയിസും ഊരാളുങ്കലിന് സര്‍ക്കാര്‍ തുറന്നു കൊടുത്തിരുന്നു. ഊരാളുങ്കല്‍ സഹകരണ സംഘമാണ് കരമന കളിയിക്കാവിള റോഡ് ഉള്‍പ്പെടെയുള്ള സംസ്ഥാനത്തെ പ്രമുഖ മരാമത്ത് ജോലികള്‍ നിര്‍വഹിക്കുന്നത്. ഖജനാവില്‍ നിന്നും മരാമത്ത് ജോലികള്‍ക്കായി നീക്കി വയ്ക്കുന്ന തുകയില്‍ 70 ശതമാനവും പോകുന്നത് ഊരാളുങ്കലിന്റെ പോക്കറ്റിലേക്കാണ്. അതില്‍ നിന്ന് കിട്ടുന്ന കമ്മീഷന്‍ എത്രയെന്ന് കൂട്ടിനോക്കണം.

അതീവ രഹസ്യ ഫയലുകള്‍ കൈകാര്യം ചെയ്യുന്ന ഡേറ്റാ ബെയ്‌സ് ഊരാളുങ്കലിന് തുറന്നു കൊടുത്തത് സോഫ്റ്റ് വെയര്‍ നിര്‍മ്മാണത്തിന് വേണ്ടിയായിരുന്നു. കേരളത്തില്‍ സോഫ്റ്റ് വെയര്‍ നിര്‍മ്മിക്കാന്‍ വേണ്ടി നിരവധി സര്‍ക്കാര്‍ സ്ഥാപനങ്ങളുണ്ട്. സര്‍ക്കാര്‍ സ്ഥാപനത്തിന് വിവരങ്ങള്‍ കൈമാറിയാല്‍ അതുകൊണ്ട് പ്രത്യേകിച്ച് ഒരു ദോഷവും ഇല്ല. എന്നാല്‍ സര്‍ക്കാര്‍ ഇക്കാര്യം പൂര്‍ണമായും ഒഴിവാക്കി. സര്‍ക്കാര്‍ സ്ഥാപനത്തെ ഒഴിവാക്കി സ്വകാര്യ സ്ഥാപനത്തിന് കോടികളുടെ പദ്ധതി എന്തിനു നല്‍കി എന്ന് മനസ്സിലാക്കുമ്പോഴാണ് ഇതിലൂടെ മറിയുന്ന കോടികളെ കുറിച്ച് നാം അറിയുന്നത്.

2019 ഒക്ടോബര്‍ 29 നാണ് ഇത് സംബന്ധിച്ച് ലോക്‌നാഥ് ബഹറയുടെ ഉത്തരവ് ഇറങ്ങിയത്. പാസ്‌പോര്‍ട്ട് അപേക്ഷകളുടെ പരിശോധനക്കുള്ള സോഫ്റ്റ് വെയറാണ് നിര്‍മ്മിക്കുന്നത്. ക്രൈം ആന്റ് ക്രിമിനല്‍ ട്രാക്കിംഗ് നെറ്റവര്‍ക്ക് സിസ്റ്റത്തിലെ വിവരങ്ങളാണ് ഇത്തരത്തില്‍ ഊരാളുങ്കലിന് പരിശോധിക്കാന്‍ കഴിയുന്നത്. ലോ ആന്റ് ഓര്‍ഡറിലെ വിവരങ്ങള്‍ ഒരു സ്വകാര്യ സ്ഥാപനത്തിന് പരിശോധിക്കാന്‍ കഴിയുക എന്നാല്‍ ക്രമസമാധാന നിലയില്‍ ഒരു സ്വകാര്യ സ്ഥാപനത്തിനു ഇടപെട്ടാന്‍ കഴിയും എന്നാണ് അര്‍ത്ഥം. സംസ്ഥാന പോലീസിന്റെ സൈബര്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ മറികടന്ന് ഡേറ്റാ ബേസില്‍ പ്രവേശിക്കാനുള്ള അനുമതിയും സൊസൈറ്റിക്ക് നല്‍കിയിട്ടുണ്ട്. സംസ്ഥാനത്തെ മുഴുവന്‍ പോലീസ് വിവരങ്ങളും ഊരാളുങ്കലിലെ ജീവനകാര്‍ക്ക് ലഭ്യമാകും. അതായത് ഒരു സമാന്തര പോലീസ് ആസ്ഥാനമായി സൊസൈറ്റി പ്രവര്‍ത്തിക്കും.

സോഫ്റ്റ് വെയര്‍ നിര്‍മ്മിക്കാന്‍ സ്വകാര്യ ഏജന്‍സികള്‍ക്ക് നല്‍കുമ്പോള്‍ കൃത്യമായ വിവരങ്ങള്‍ നല്‍കാറില്ല. പലപ്പോഴും സാമ്പിള്‍ വിവരങ്ങളാണ് നല്‍കുന്നത്. ഇക്കാര്യം ആഭ്യന്തരവകുപ്പ് ജീവനക്കാര്‍ ചൂണ്ടികാണിച്ചെങ്കിലും ഊരാളുങ്കലിനെ സംശയിക്കേണ്ടതില്ലെന്നായിരുന്നു പോലീസ് ആസ്ഥാനത്തിന്റെ മറുപടി. പാസ്‌പോര്‍ട്ടുമായി ബന്ധപ്പെട്ട വിവരങ്ങള്‍ മാത്രമാണ് നല്‍കുന്നതെന്ന് സംസ്ഥാന പോലീസ് മേധാവി അറിയിച്ചു.

ഏതായാലും ഒരു കാര്യത്തില്‍ സമാധാനമുണ്ട്. റെഡ് ക്രസന്റ് പോലുള്ള ഏജന്‍സികള്‍ക്കല്ലല്ലോ കമ്മീഷന്‍ പോകുന്നത്. അത് ഒരു സഹകരണ സ്ഥാപനമാണെന്ന് സമാധാനിക്കാം.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒരു മുഖം വ്യത്യസ്ഥമായ ഭാവങ്ങൾ; മായൻ്റെ പുതിയ ലുക്കിനോടൊപ്പം ടീസർ അനൗൺസ്മെൻ്റും!!!  (50 minutes ago)

സാഗർ സൂര്യയുടെ ജേക്കബ്ബ് എന്ന കഥാപാത്രവുമായി ഭൗമയുടെ പുതിയ ലുക്ക്!!  (59 minutes ago)

'സുഹൈലിന്റെ കാർ സ്കൂട്ടറിൽ ഇടിച്ചു; ഞങ്ങൾ പേടിച്ചു': നെടുമ്പാശേരി കേസിൽ സുഹൈലിന് കുരുക്കായി ശബ്ദസന്ദേശം...  (1 hour ago)

പിണറായി വിജയന്റെ അപ്പീൽ ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു; എഫ്‌ഐആർ നടപടികൾ പാടില്ലെന്ന് നിർദ്ദേശം...  (2 hours ago)

നവവധു ഹോട്ടല്‍ മുറിയില്‍ കുഴഞ്ഞുവീണ് മരിച്ചു  (2 hours ago)

മൂന്നാം നിലയിലെ ബാല്‍ക്കണിയില്‍ നിന്ന് മുറുക്കിത്തുപ്പിയ 65കാരന്‍ ഷോക്കേറ്റ് മരിച്ചു  (2 hours ago)

Dubai നെഞ്ചുപൊട്ടി പ്രവാസി മലയാളികൾ  (3 hours ago)

Pakistan- അതിർത്തി അടച്ചുള്ള അഭ്യാസം ചീറ്റി!  (3 hours ago)

KochiAccident ജഡ്ജി ഹൈക്കോടതിക്ക് വിശദീകരണം നൽകണം  (3 hours ago)

രാജ്യത്ത് ആദ്യമായി സഹകരണ മേഖലയുടെ കീഴിൽ യാത്രാ വിമാന സർവീസ് ആരംഭിക്കാൻ അനുമതി നൽകി സംസ്ഥാന സർക്കാർ  (5 hours ago)

മലപ്പുറത്ത് കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ അധ്യാപകന് ദാരുണാന്ത്യം, സുഹൃത്ത് പരുക്കേറ്റ് ആശുപത്രിയിൽ  (6 hours ago)

വളരെയധികം അനുകൂലവും സാമ്പത്തിക കാര്യങ്ങളിൽ മികച്ച പുരോഗതിയും നൽകുന്ന വാരക്ഷ്  (6 hours ago)

വഡോദരയിലെ ബിസിഎ സ്റ്റേഡിയത്തിൽ നടന്ന രണ്ടാം ഏകദിനത്തിൽ സിംബാബ്‌വെ വനിതകൾക്കെതിരെ 121 റൺസിന്റെ വമ്പൻ ജയത്തോടൊപ്പം ഏകദിന പരമ്പരയും സ്വന്തമാക്കി ഇന്ത്യ  (6 hours ago)

നെടുമ്പാശ്ശേരി വാഹനാപകടം... പ്രതികളുടെ ജാമ്യാപേക്ഷ ഇന്ന് പരി​ഗണിക്കും...  (7 hours ago)

സ്വര്‍ണവിലയില്‍ ഇന്നും നേരിയ മുന്നേറ്റം... പവന് 120 രൂപയുടെ വർദ്ധനവ്  (7 hours ago)

Malayali Vartha Recommends