തൊഴിലാളികള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ കൊല്ലം ശക്തികുളങ്ങര ഫിഷിംഗ് ഹാര്‍ബര്‍ അടച്ചു...

തൊഴിലാളികള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ കൊല്ലം ശക്തികുളങ്ങര ഫിഷിംഗ് ഹാര്‍ബര്‍ അടച്ചു. ഹാര്‍ബറിലെ 13 തൊഴിലാളികള്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.
സംസ്ഥാനത്ത് കോവിഡ് ബാധിച്ച് ഒരാള്‍ക്കൂടി മരിച്ചു. കോഴിക്കോട് മാവൂര്‍ സ്വദേശി മുഹമ്മദ് ബഷീറാണ് മരിച്ചത്. കോവിഡ് ബാധിതനായതിനെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. മരിച്ച മുഹമ്മദ് ബഷീറിന്റെ ഭാര്യ അടക്കം കുടുംബത്തിലെ 13 പേര്‍ക്ക് നേരത്തെ കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇവരെല്ലാം വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്.
അതേസമയം കോവിഡ് രോഗവ്യാപനത്തെ തുടര്‍ന്ന് ഒന്നര മാസത്തിലേറെയായി അടച്ചിട്ടിരുന്ന ആലുവ മാര്‍ക്കറ്റ് ഇന്ന് തുറക്കും. മൊത്ത വ്യാപാരികള്‍ക്ക് മാത്രമാണ് തുറക്കാന്‍ അനുവാദം നല്‍കിയിരിക്കുന്നത്. അഞ്ചു ദിവസത്തെ നിരീക്ഷണത്തിന് ശേഷം ചെറുകിട കച്ചവടക്കാരെ കടകള്‍ തുറക്കാന്‍ അനുവദിക്കും.
"
https://www.facebook.com/Malayalivartha


























