സംസ്ഥാനത്ത് സാമൂഹിക സുരക്ഷാ പെന്ഷന് വിതരണം ഇന്ന് മുതല്‍ ആരംഭിക്കും... ജൂലൈ, ഓഗസ്റ്റ് മാസത്തിലെ ക്ഷേമ പെന്‍ഷനാണ് വിതരണം ചെയ്യുന്നത്

സംസ്ഥാനത്ത് സാമൂഹിക സുരക്ഷാ പെന്ഷന് വിതരണം ഇന്ന് മുതല്‍ ആരംഭിക്കും. അതിനോടൊപ്പം വിരമിച്ചവര്‍ക്കുളള സര്‍വീസ് പെന്‍ഷനും ഇന്നു മുതല്‍ വിതരണം ചെയ്യും. ജൂലൈ, ഓഗസ്റ്റ് മാസത്തിലെ ക്ഷേമ പെന്‍ഷനാണ് വിതരണം ചെയ്യുന്നത്. കൂടാതെ ട്രഷറികള്‍ മുഖേനയുളള സെപ്റ്റംബര്‍ മാസത്തെ പെന്‍ഷനും വിതരണം ചെയ്യും. ബാങ്കുകളിലൂടെ ഭൂരിഭാഗം പേര്‍ക്കും പണം വിതരണം ചെയ്യുന്നത്.
അതിനാല്‍ ബാങ്കുകളില്‍ ഇന്നു മുതല്‍ കാര്യമായ തിരക്കാണ് പ്രതീക്ഷിക്കുന്നത്. ഇതു കണക്കിലെടുത്ത് നേരത്തെ തന്നെ അക്കൗണ്ട് നമ്പര്‍ അവസാനിക്കുന്ന അക്കത്തിന്റെ അടിസ്ഥാനത്തിലാണ് ബാങ്കുകളില്‍ പ്രവേശനം അനുവദിക്കുക. 0,1,2,3 നമ്പറുകളില്‍ അവസാനിക്കുന്നവര്‍ക്ക് രാവിലെ 10 മുതല്‍ 12 വരെ ബാങ്കില്‍ പ്രവേശിക്കാം. 4,5,6,7 നമ്പറുകാര്‍ ഉച്ചയ്ക്ക് 12 മുതല്‍ രണ്ടുവരെയും 8,9 നമ്ബറുകാര്‍ ഉച്ചയ്ക്കു 2.30 മുതല്‍ വൈകിട്ട് 4 വരെയും ബാങ്കില്‍ എത്തണം. ട്രഷറികളിലൂടെ പെന്ഷന് കൈപറ്റുന്നവര്‍ക്കും നിയന്ത്രണങ്ങളുണ്ട്. പി.ടി.എസ്.ബി അക്കൗണ്ട് നമ്പറിലെ അവസാന അക്കത്തിന്റെ അടിസ്ഥാനത്തിലാണ് ക്രമീകരണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.നിശ്ചയിച്ചിട്ടുള്ള ദിവസം മാത്രം പെന്ഷന് കൈപ്പറ്റാന്‍ ട്രഷറികളിലെത്തണം.
നിശ്ചിത ദിവസങ്ങളില്‍ പെന്ഷന് കൈപ്പറ്റാന്‍ കഴിയാത്തവര്‍ക്ക് തുടര്‍ന്നുള്ള പ്രവൃത്തിദിനങ്ങളില്‍ കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ച് ട്രഷറികളില്‍ എത്താം.
https://www.facebook.com/Malayalivartha


























