പെണ്ണൊരുമ്പൊട്ടപ്പോൾ സംഭവിച്ചത് മറ്റൊന്ന്.. വസ്ത്രങ്ങള്‍ പുഴയിലെറിഞ്ഞത് ഒരൊറ്റ ലക്ഷ്യത്തിനായി! കാസര്‍കോട് കുമ്പളയിൽ സ്വകാര്യ ഓയില്‍ മില്ലിലെ ജീവനക്കാരനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്.... അരുംകൊലയ്ക്ക് പിന്നിൽ സംഭവിച്ചത്...

കാസര്‍കോട് കുമ്പളയിൽ സ്വകാര്യ ഓയില്‍ മില്ലിലെ ജീവനക്കാരനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. മുഖ്യപ്രതി ശാന്തിപ്പള്ളം സ്വദേശി ശ്രീകുമാർ പിടിയിലായതോടെയാണ് കൂടുതൽ വിവരങ്ങൾ പുറത്ത് വരുന്നത്. വനിതാ സുഹൃത്തിന്റെ പേരിലുള്ള തര്‍ക്കമാണ് വൈരാഗ്യത്തിലും കൊലപാതകത്തിലും കലാശിച്ചതെന്ന് പൊലീസ് സൂചിപ്പിച്ചു. നായിക്കാപ്പ് സ്വദേശി ഹരീഷ് ആണ് കഴിഞ്ഞദിവസം കൊല്ലപ്പെട്ടത്.
ചൊവ്വാഴ്ച തൂങ്ങി മരിച്ച രണ്ട് യുവാക്കള്‍ക്കും കൃത്യത്തില്‍ പങ്കുള്ളതായി പൊലീസ് പറഞ്ഞു. സംഘത്തില്‍ ഉള്‍പ്പെട്ട നാലാമനായി തിരച്ചില്‍ ഊര്‍ജിതമാക്കി. തിങ്കളാഴ്ച രാത്രി ഒന്പതരയ്ക്കും പത്തരയ്ക്കും ഇടയിലാണ് ഈ അരുംകൊല നടന്നത്.
കൊലയ്ക്കുശേഷം തെളിവ് നശിപ്പിക്കുന്നതിന്റെ ഭാഗമായി പ്രതി ശ്രീകുമാര്‍ വസ്ത്രങ്ങള്‍ സമീപത്തെ പുഴയില്‍ ഉപേക്ഷിച്ചുവെന്നും പൊലീസ് അറിയിച്ചു. വനിതാ സുഹൃത്തുമായുള്ള ബന്ധത്തെച്ചൊല്ലി ഇതിന് മുന്‍പും കൊല്ലപ്പെട്ട ഹരീഷും ശ്രീകുമാറും തമ്മില്‍ വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെട്ടിരുന്നതായി പൊലീസിന് സൂചന ലഭിച്ചു.
അങ്ങനെ നാളുകളായുള്ള വൈരാഗ്യം കൊലയിലേക്ക് എത്തുകയായിരുന്നു. ഒറ്റയ്ക്കല്ല കൊലപാതകമെന്ന് മനസ്സിലാക്കിയ പൊലീസ് കൂട്ടുപ്രതികള്‍ക്കായി വലവിരിച്ചതോടെയാണ്, ശ്രീകുമാറിന്റെ സുഹൃത്തുക്കളായ 19 കാരന് മണിയും 21 കാരന് റോഷനും വീടിന് സമീപത്തെ റബര്‍ തോട്ടത്തിനുള്ളില്‍ തൂങ്ങിമരിച്ചത്.
ഇവർക്ക് കൊലപാതകത്തിൽ പങ്കുള്ളതായി സംശയിക്കുന്നുവെന്ന് പൊലീസ് പറഞ്ഞു.അന്വേഷണം തങ്ങളിലേക്ക് എത്തുമെന്ന ഭയത്തിൽ യുവാക്കൾ ആത്മഹത്യ ചെയ്തെന്നാണ് സൂചന. കഴിഞ്ഞ ദിവസം രാത്രി മുഖ്യപ്രതി ശ്രീകുമാറിനൊപ്പം രണ്ടുപേരും കാറിൽ സഞ്ചരിച്ചതായി പൊലീസിന് വിവരം കിട്ടിയിട്ടുണ്ട്. ഇരുവരുടേയും മൃതദേഹം കാസർകോട് ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
പ്രതിയായ നാലാമന് കൂടി പിടിയിലാകുന്നതോടെ കൃത്യം സംബന്ധിച്ച് കൂടുതല്‍ വ്യക്തത കൈവരുമെന്ന് പൊലീസ് അറിയിച്ചു. കഴിഞ്ഞ ദിവസം രാത്രിയാണ് നായ്ക്കാപ്പ് സ്വദേശി ഹരീഷിനെ വീട്ടിലേക്കുള്ള വഴിയിൽ വച്ച് വെട്ടിക്കൊന്നത്.
ഫ്ലോർ മിൽ ജീവനക്കാരനായ ഹരീഷിനെ കൊലപ്പെടുത്തിയത് മില്ലിലെ ഡ്രൈവറായ ശാന്തിപ്പള്ളം സ്വദേശി ശ്രീകുമാറാണെന്ന് പൊലീസ് പറയുന്നു. ഹരീഷിന്റെ തലയിലും കഴുത്തിലും ആഴത്തിൽ വെട്ടേറ്റിട്ടുണ്ട്. ശരീരത്തിൽ പത്തിലേറെ വെട്ടുകളേറ്റെന്നാണ് ഇൻക്വസ്റ്റ് റിപ്പോർട്ട്. ബൈക്കിൽ വീട്ടിലേക്ക് വരും വഴി തടഞ്ഞ് നിർത്തിയായിരുന്നു ആക്രമണം.
അതേസമയം ഹരീഷ് കൊല്ലപ്പെട്ട സ്ഥലത്ത് നിന്ന് ഒരു കത്തി കണ്ടെടുത്തിട്ടുണ്ട് . ഇതിൽ രക്തക്കറയുണ്ട്. എന്നാൽ മുറിവുകൾ പരിശോധിച്ചതിൽ നിന്ന് കൊലപ്പെടുത്താൻ ഉപയോഗിച്ച ആയുധം കത്തിയല്ലെന്നാണ് പൊലീസ് കണ്ടെത്തൽ. ആറ് മാസം മുമ്പാണ് ഹരീഷ് വിവാഹിതനായത്. ഇരുപത്തിനാല് മണിക്കൂറിനിടെ ഒരു യുവാവ് കൊല്ലപ്പെടുകയും രണ്ട് പേരെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തുകയും സാഹചര്യത്തിൽ ഊർജ്ജിതമായ അന്വേഷണം നടത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
https://www.facebook.com/Malayalivartha


























