ഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവിന് ജീവപര്യന്തം തടവ്

കുന്നമംഗലം പെരിങ്ങൊളം സ്വദേശി റംലയെ (41) കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവിന് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും. പിഴ അടച്ചില്ലെങ്കില്‍ രണ്ടു വര്‍ഷം കൂടി പ്രതി മഞ്ചേരി തിരുമാലി മയ്യേരി വീട്ടില്‍ നാസര്‍ (48) തടവ് അനുഭവിക്കണം.
കേസിനാസ്പദമായ സംഭവം നടന്നത് 2017 സെപ്റ്റംബര്‍ ഒന്നിനാണ്. ആദ്യവിവാഹ ബന്ധം വേര്‍പെടുത്തിയ ഇരുവരും കുറച്ചുകാലമായി പെരിങ്ങൊളത്ത് വാടകവീട്ടില്‍ ഒരുമിച്ചു കഴിയുകയായിരുന്നു.
കുന്നമംഗലം പൊലീസ് റജിസ്റ്റര്‍ ചെയ്ത കേസില്‍ ചേവായൂര്‍ സിഐ ആയിരുന്ന കെ.കെ.ബിജുവാണ് അന്വേഷണം നടത്തിയത്.
സാഹചര്യത്തെളിവുകളുടെ അടിസ്ഥാനത്തില്‍ പ്രതി കുറ്റക്കാരനാണെന്നു അഡിഷനല്‍ സെഷന്‍സ് ജഡ്ജി കെ.എസ്.അംബിക കണ്ടെത്തി. പ്രോസിക്യൂഷനു വേണ്ടി അഡിഷനല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ജോജു സിറിയക് ഹാജരായി.
https://www.facebook.com/Malayalivartha


























