കുടിച്ച് ബോധമില്ലാതെ എത്തിയ ഭർത്താവ് നിർത്താതെ ഉപദ്രവിച്ചത് ഭാര്യയെ.... സഹിക്കെട്ട് നാട്ടുകാർ പോലിസിനെ വിളിച്ചു; പിന്നെയാണ് മുട്ടൻ ട്വിസ്റ്റ്! പോലീസ് എത്തിയപ്പോൾ കണ്ട കാഴ്ച്ച അമ്പരപ്പിക്കുന്നത്... നടുക്കം വിട്ടുമാറാതെ നാട്ടുകാരും അന്വേഷണ സംഘവും...

തിരുവനന്തപുരം മുക്കുവന്‍തോടാണ് സംഭവം. മദ്യപിച്ച് എത്തി ഭര്‍ത്താവ് ഭാര്യയെ മര്‍ദിക്കുന്നതായി അയല്‍വാസികള്‍ വിളിച്ചറിയിച്ചതോടെയാണ് പൊലീസ് എത്തിയത്. വീട്ടിലെത്തിയപ്പോള്‍ പൊലീസ് കണ്ടത് ചാരായം വാറ്റുന്ന ഭര്‍ത്താവിനെ. പൊലീസിനെ കണ്ടതോടെ ഓടി രക്ഷപെട്ട യുവാവിനെ പിടികൂടിയതും നാടകീയമായി.
ബുധനാഴ്ച രാത്രിയോടെ മദ്യപിച്ച് എത്തിയ ഭര്‍ത്താവ് ഭാര്യയെ മര്‍ദിക്കുന്നതായി അയല്‍വാസികള്‍ വിതുര പൊലീസിനെ അറിയിച്ചു. പൊലീസ് എത്തിയപ്പോള്‍ വീടിന്റെ അടുക്കളയില്‍ നിന്ന് മദ്യം വാറ്റുന്ന അജീഷിനെയാണ് കണ്ടത്.
പൊലീസിനെ കണ്ടതോടെ ഓടിക്കളഞ്ഞ അജീഷിനെ പിടികൂടാനായില്ല. എന്നാല്‍, നിരവധി സ്ത്രീകളുമായി ഇയാള്‍ക്ക് ബന്ധമുണ്ടെന്നും, കരംകുളത്തുള്ള ഒരു യുവതിയുടെ വീട്ടില്‍ അജീഷ് ഉണ്ടാവാന്‍ സാധ്യതയുണ്ടെന്നും ഭാര്യ പൊലീസിനെ അറിയിച്ചു.
ഭാര്യ നല്കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ വ്യാഴാഴ്ച പുലര്‍ച്ചയോടെ കരംകുളത്തെ വീട്ടില്‍ പൊലീസ് പരിശോധന നടത്തി. ഇവിടെ നിന്നും അജീഷ് പിടിയിലായി. ലോക്ക്ഡൗണ്‍ സമയത്ത് അജീഷ് വന്‍തോതില്‍ ചാരായം വാറ്റിയിരുന്നതായും, നഗരം കേന്ദ്രീകരിച്ച് വില്‍പ്പന നടത്തിയിരുന്നതായും ഭാര്യ പൊലീസിനോട് പറഞ്ഞു. അബ്കാരി നിയമപ്രകാരം പൊലീസ് കേസെടുത്തു.
https://www.facebook.com/Malayalivartha


























