ഡിവൈഎഫ്ഐ പ്രവര്‍ത്തകനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവം; പ്രതിയ്ക്ക് രക്ഷപ്പെടാൻ വഴിയൊരുക്കിയ കോണ്‍ഗ്രസ് കൗണ്‍സിലര്‍ അറസ്റ്റില്‍

കായംകുളത്ത് ഡിവൈഎഫ്ഐ പ്രവര്ത്തകന് സിയാദിനെ ക്വട്ടേഷന്‍ സംഘം വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ കോണ്‍ഗ്രസ് കൗണ്‍സിലര്‍ അറസ്റ്റില്‍. കോണ്‍ഗ്രസ് കൗണ്‍സിലറായ കാവില്‍ നിസാമാണ് അറസ്റ്റിലായത്. സിയാദ് വധക്കേസിലെ മുഖ്യപ്രതി മുജീബിനെ ബൈക്കില്‍ രക്ഷപ്പെടാന്‍ സഹായിച്ചത് കാവില്‍ നിസാമാണെന്ന് പോലീസ് പറഞ്ഞു.
സംഭവസ്ഥലത്തെത്തിയ നിസാമിന്റെ ബൈക്കിലാണ് മുജീബ് വീട്ടിലേക്ക് മടങ്ങിയതെന്ന് പോലീസിന് വിവരം കിട്ടിയിരുന്നു. ഗുരുതരമായ ഒരു കുറ്റകൃത്യം നടന്നത് അറിഞ്ഞിട്ടും ഈ വിവരം പോലീസില്‍ അറിയിക്കാത്തതിനാണ് നിസാമിനെതിരെ കേസെടുത്തിരിക്കുന്നത്. കേസിലെ മുഖ്യപ്രതികള്‍ വെറ്റ മുജീബും വിളക്ക് ഷെഫീഖ് എന്നീ ഗുണ്ടാസംഘ നേതാക്കന്മാരാണ്.
സിയാദ് കൊല്ലപ്പെടുമ്പോള്‍ സിയാദിനൊപ്പമുണ്ടായിരുന്ന രജീഷിന് നേരെയും ആക്രമണം ഉണ്ടായിരുന്നു. സംഭവത്തില്‍ മുജീബിനും ഷെഫീഖിനും എതിരെയാണ് കൊലക്കുറ്റം ചുമത്തിയിരിക്കുന്നത്. സിയാദിന്റെത് രാഷ്ട്രീയ കൊലപാതകമല്ലെന്നും നേരത്തെയുണ്ടായ കുടിപ്പകയും തര്‍ക്കങ്ങളുമാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് പോലീസ് നല്കുന്ന സൂചന. എന്നാല്‍ സംഭവത്തിന് പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചന ഉണ്ടെന്ന ആരോപണവുമായി സിപിഎം രംഗത്തെത്തിയിരുന്നു.
https://www.facebook.com/Malayalivartha


























