മുന്നാക്കക്കാരിലെ പിന്നാക്കക്കാര്‍ പ്ലസ് വണ്‍ പ്രവേശനത്തിന് സംവരണാനുകൂല്യ രേഖയ്ക്കായി ഓട്ടപ്പാച്ചില്‍

പ്ലസ് വണ്‍ പ്രവേശനത്തിന് മുന്നാക്കക്കാരിലെ പിന്നാക്കക്കാര്‍ക്ക് 10% സംവരണം അനുവദിച്ചുള്ള ഉത്തരവ് 12-ന് ഇറങ്ങിയെങ്കിലും അതിനുവേണ്ടിയുള്ള കാന്‍ഡിഡേറ്റ് ലോഗിന്‍ അനുസരിച്ചുള്ള അറിയിപ്പ് വന്നത് 14-ന് ആണ്. കൂടുതല്‍ വിശദീകരണക്കുറിപ്പ് ഇറങ്ങിയത് 17-നും. വരുമാന സര്‍ട്ടിഫിക്കറ്റ് ഉള്‍പ്പെടുത്തി തിരുത്തലുകള്‍ വരുത്തേണ്ട അവസാന തീയതി ഇന്നാണ്. വില്ലേജ് ഓഫിസുകളില്‍ നിന്ന് ഫോറം 1, 2 മാതൃകയില്‍ നല്കുന്ന വരുമാന സര്‍ട്ടിഫിക്കറ്റില്‍ കുട്ടികളുടെ ഫോട്ടോ ഉള്ളടക്കം ചെയ്യേണ്ടതുണ്ട്.
അപേക്ഷയോടൊപ്പം നല്‍കേണ്ട രേഖകള്‍ ഉള്‍പ്പെടുത്താന്‍ നിലവിലെ സാഹചര്യത്തില്‍ കഴിയുന്നില്ലെന്നാണ് പരാതി. ഇതിനാല്‍ പലര്‍ക്കും ആനുകൂല്യത്തിന് അര്‍ഹത ലഭിക്കില്ലെന്നു വിദ്യാര്‍ഥികളും രക്ഷിതാക്കളും ആശങ്കപ്പെടുന്നു. അതിനാല്‍ സംവരണാനുകൂല്യം ലഭിക്കാനുള്ള രേഖകള്‍ സമര്‍പ്പിക്കാനുള്ള സമയ പരിധി നീട്ടണമെന്ന് ആവശ്യം.
18-ാം തീയതി വരുമാന സര്‍ട്ടിഫിക്കറ്റിന് പോയ വിദ്യാര്‍ഥികളും വില്ലേജ് അധികൃതരും ആശയക്കുഴപ്പത്തിലായിരുന്നു. അവസാന തീയതിയായ ഇന്നും മിക്ക കുട്ടികള്‍ക്കും വില്ലേജ് ഓഫിസില്‍ നിന്നു നിര്‍ദിഷ്ട മാതൃകയില്‍ ഉള്ള വരുമാന സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ കോവിഡ് നിയന്ത്രണങ്ങളുടെ സാഹചര്യത്തില്‍ ബുദ്ധിമുട്ടാകും.
ഡിഗ്രി ഉള്‍പ്പെടെയുള്ള മറ്റ് കോഴ്സുകള്‍ക്കും വരുമാന സര്‍ട്ടിഫിക്കറ്റ് ആവശ്യമായതിനാല്‍ വലിയ തിരക്കാണ് വില്ലേജ് ഓഫിസുകളില്‍. ഒരാഴ്ചയെങ്കിലും സമയം നീട്ടി നല്കി വരുമാന സര്‍ട്ടിഫിക്കറ്റ് ലഭ്യമാകുന്ന മുറയ്ക്ക് അപേക്ഷ നല്കാന് അവസരമൊരുക്കണം എന്നാണ് രക്ഷിതാക്കളുടെ ആവശ്യം.
https://www.facebook.com/Malayalivartha


























