കേരളത്തിൽ രണ്ടു കോവിഡ് മരണം കൂടി സ്ഥിരീകരിച്ചു

കേരളത്തിൽ രണ്ടു കോവിഡ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. ആലപ്പുഴ, എറണാകുളം സ്വദേശികളാണ് മരിച്ചത്. അരൂര്‍ പനച്ചിക്കല്‍ തങ്കമ്മ (78) ആണ് ആലപ്പുഴയിൽ മരിച്ചത്. വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് തങ്കമ്മ മരിച്ചത്. തങ്കമ്മയ്ക്ക് പ്രമേഹവും മറ്റ് വാര്‍ധക്യസഹജമായ അസുഖങ്ങളും ഉണ്ടായിരുന്നു.
സൗത്ത് അടുവാശേരി പെരിയപറമ്പില്‍ അഹമദുണ്ണി(65) ആണ് എറണാകുളത്ത് മരിച്ചത്. കളമശേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അഹമദുണ്ണി. മൃതദേഹങ്ങൾ കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരം സംസ്കരിക്കും.
ഇതോടെ സംസ്ഥാനത്ത് വ്യാഴാഴ്ച റിപ്പോര്‍ട്ട് ചെയ്യുന്ന ആറാമത്തെ കോവിഡ് മരണമാണിത്. കോഴിക്കോട്, കോട്ടയം, പത്തനംതിട്ട, കാസര്‍ഗോഡ് ജില്ലകളിലാണ് ഇതിനു മുന്‍പ് മരണങ്ങള് റിപ്പോര്‍ട്ട് ചെയ്തത്.
https://www.facebook.com/Malayalivartha


























