രോഗവ്യാപനം കൂടിയ കൊറോണ വൈറസ് അപകടകാരിയല്ലെന്ന് വിദഗ്ധര്‍.... യൂറോപ്പ്, അമേരിക്ക, ഏഷ്യയുടെ ചില ഭാഗങ്ങള്‍ തുടങ്ങിയ ഇടങ്ങളില്‍ കണ്ടെത്തിയ വൈറസിന്റെ പുതിയ വകഭേദത്തിന് രോഗവ്യാപന സാധ്യത കൂടുതലാണ്. എന്നാല്‍ അവ മാരകമല്ലെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടി.

രോഗവ്യാപനം കൂടിയ കൊറോണ വൈറസ് അപകടകാരിയല്ലെന്ന് വിദഗ്ധര്‍. യൂറോപ്പ്, അമേരിക്ക, ഏഷ്യയുടെ ചില ഭാഗങ്ങള്‍ തുടങ്ങിയ ഇടങ്ങളില്‍ കണ്ടെത്തിയ വൈറസിന്റെ പുതിയ വകഭേദത്തിന് രോഗവ്യാപന സാധ്യത കൂടുതലാണ്. എന്നാല്‍ അവ മാരകമല്ലെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടി.
D614G എന്ന കൊറോണ വൈറസിന്റെ വകഭേദം പടര്‍ന്ന ഇടങ്ങളില്‍ മരണ സംഖ്യ കുറയുന്നു. പെട്ടന്ന് പടരുന്നതും, മരണ തീവ്രത കുറഞ്ഞ രീതിയിലേക്കും വൈറസ് മാറുന്നത് ആശ്വസമാണെന്നും ഗവേഷകര്‍ പറയുന്നു.
കൊറോണ വൈറസിന്റെ ജനിതക പരിവര്‍ത്തനം രോഗത്തിന്റെ തീവ്രത വര്‍ദ്ധിപ്പിച്ചിട്ടില്ലെന്ന് ലോകാരോഗ്യ സംഘടനയും വ്യക്തമാക്കിയിരുന്നു. D614G എന്ന വുഹാനില്‍ പ്രത്യക്ഷപ്പെട്ട കൊറോണ വൈറസിനെ അപേക്ഷിച്ച് 10 മടങ്ങ് രോഗവ്യാപന ശേഷിയാണ് പുതിയ വൈറസിന്റെ വകഭേദത്തിന്. എന്നാല്‍ വൈറസിന്റെ വകഭേദം വാക്‌സിനുകളെ പ്രയോജനരഹിതമാക്കില്ലെന്നും ഗവേഷകര്‍ വ്യക്തമാക്കി.
https://www.facebook.com/Malayalivartha


























