അഞ്ചലിൽ പുകപ്പുരക്ക് തീപിടിച്ചു വൻ നാശനഷ്ടം; ഒന്നരലക്ഷത്തിലധികം രൂപയുടെ നഷ്ടമുണ്ടായതായി വീട്ടുടമ

അഞ്ചലിൽ സ്വകാര്യ വ്യക്തിയുടെ വീടിന് സമീപത്തെ റബർ ഷീറ്റ് പുകപ്പുരക്ക് തീപിടിച്ചു. ബുധനാഴ്ച വൈകീട്ട് മൂന്നോടെയാണ് സംഭവം. പനച്ചവിള ജങ്ഷനിൽ എസ്.ബി.ഐ ശാഖയുടെ പിൻഭാഗത്തുള്ള വീടിനോട് ചേർന്നുള്ള പുകപ്പുരയാണ് കത്തിയത്.
തീ പടർന്നയുടൻ തന്നെ നാട്ടുകാർ ഓടിയെത്തി വെള്ളമൊഴിച്ച് നിയന്ത്രണ വിധേയമാക്കി. പുനലൂരിൽനിന്ന് അഗ്നിശമന സേനയും അഞ്ചൽ പൊലീസും എത്തി തീ പൂർണമായും അണച്ചു. ഒന്നരലക്ഷത്തിലധികം രൂപയുടെ നഷ്ടമുണ്ടായതായി വീട്ടുടമ അറിയിച്ചു.
https://www.facebook.com/Malayalivartha


























