വണ്ടിച്ചെക്ക് കേസില്‍ നടന്‍ റിസബാവ കോടതിയില്‍ കീഴടങ്ങി; പറഞ്ഞ സമയത്ത് പണമടയ്ക്കാത്തതിന് ശിക്ഷയെന്ന നിലയില്‍ കോടതി പിരിയുംവരെ റിസബാവയാേട് കോടതിമുറിയില്‍ നില്‍ക്കാൻ ശിക്ഷ വിധിച്ചു

വണ്ടിച്ചെക്ക് കേസില്‍ നടന്‍ റിസബാവയ്‌ക്കെതിരെ കഴിഞ്ഞ ദിവസം അറസ്റ്റ് വാറണ്ട് വന്നിരുന്നു. ഇന്ന് അദ്ദേഹം കോടതിയില്‍ കീഴടങ്ങി. നഷ്ടപരിഹാരത്തുകയായ 11 ലക്ഷം രൂപ അദ്ദേഹം കെട്ടിവയ്ക്കുകയും ചെയ്തു. കോടതി നിര്‍ദ്ദേശിച്ചിരുന്ന സമയത്തിനകം പണമടയ്ക്കാത്തതിന് ഇന്നലെ റിസബാവയ്ക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കുകയായിരുന്നു . പറഞ്ഞ സമയത്ത് പണമടയ്ക്കാത്തതിന് ശിക്ഷയെന്ന നിലയില്‍ കോടതി പിരിയുംവരെ റിസബാവയാേട് കോടതിമുറിയില്‍ നില്‍ക്കാനും ആവശ്യപ്പെട്ടിരുന്നു . ഇന്നലെയായിരുന്നു പണമടയ്ക്കേണ്ട അവസാന ദിവസമായിരുന്നത് .
എളമക്കര സ്വദേശി സാദിഖിന് 11ലക്ഷം രൂപയുടെ വണ്ടിച്ചെക്ക് നല്‍കിയെന്നാണ് കേസ്. നേരത്തേ ഈ കേസില്‍ നഷ്ടപരിഹാരം നല്‍കാന്‍ കോടതി വിധിച്ചിരുന്നു. ഇതിനെതിരെ ഹൈക്കോടയില്‍ അപ്പീല്‍ നല്‍കി. എങ്കിലും ശിക്ഷ ശരിവയ്ക്കുകയായിരുന്നു. തുടര്‍ന്നാണ് നിശ്ചിത ദിവസത്തിനകം പണമടയ്ക്കാന്‍ ആവശ്യപ്പെട്ടത്. പിന്നാലെ കോടതി നടപടി സ്വീകരിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha


























