ഉറവിടമറിയാത്ത കൊവിഡ് കേസുകൾ വർധിക്കുന്നു; എറണാകുളത്ത് കടുത്ത ആശങ്ക

എറണാകുളം ജില്ലയിൽ ഉറവിടമറിയാത്ത രോഗികളുടെ എണ്ണം ക്രമാതീതമായി വർധിക്കുന്നു.. . 238 പേർക്ക് രോഗം സ്ഥിരീകരിച്ചത് എവിടെ നിന്നാണെന്ന് ഇനിയും വ്യക്തമല്ല. ജില്ലയിൽ രോഗം സ്ഥിരീകരിച്ച 30 ശതമാനം പേരും യുവാക്കളാണ്.
എറണാകുളം കളക്ടറേറ്റിലെ ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ചതോടെ ബാക്കിയുള്ള എലാ ജീവനക്കാരിലും ആന്റിജൻ പരിശോധന നടത്തുകയാണ്.
സെപ്തംബർ ആദ്യ വാരത്തോടെ ജില്ലയിലെ രോഗവ്യാപനം ഉച്ചസ്ഥായിയിലെത്തുമെന്നാണ് റിപ്പോർട്ടുകൾ. ജില്ലയിൽ 4318 പേർക്കാണ് ഇതുവരെ കൊവിഡ് പോസിറ്റീവായത്. ഇതിൽ 2617 പേർ രോഗമുക്തരായി. നിലവിൽ ചികിത്സയിലുള്ളത് 1701 ആളുകളും. 21-30 വയസ്സിനിടയിലെ എണ്ണൂറോളം പേർക്കാണ് ഇതുവരെ രോഗം ബാധിച്ചത്.
സർക്കാർ രേഖകളനുസരിച്ച് ഓഗസ്റ്റ് 17 വരെ 27 പേരാണ് ജില്ലയിൽ കൊവിഡ് മൂലം മരിച്ചത്. 113 ആരോഗ്യപ്രവർത്തകർക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചു. 238 പേരുടെ രോഗ ഉറവിടം അവ്യക്തമാണ്.
അടുത്ത ഒരു മാസം ജില്ലയിൽ സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണം ആഴ്ച്ചയിൽ 1200 മുതൽ 1400 വരെയാകുമെന്നാണ് റിപ്പോർട്ടുകൾ. ഉറവിടം അറിയാത്ത രോഗികളുടെ എണ്ണം ഒരു മാസത്തിനിടെ ആഴ്ച്ചയിൽ 150 മുതൽ 217 വരെ ഉയരാമെന്നും ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ് ഉണ്ട്
https://www.facebook.com/Malayalivartha


























