ഗോകുല്‍ ലഹരിമരുന്നു കാരിയര്‍, ലക്ഷ്യം പെണ്‍കുട്ടികള്‍..പുതിയ പെൺ സൗഹൃദങ്ങൾക്കായി ഇയാൾ തെരഞ്ഞെടുത്തത് ഫെയ്സ്ബുക്കിനെ....ശാരീരിക ബന്ധത്തിനിടെ രക്തം വാര്‍ന്ന് മരിച്ച 19 കാരി അവസാനത്തെ ഇര

കൊച്ചിയിലെ ഹോട്ടൽ മുറിയിൽ രക്തം വാർന്ന് മരിച്ച എഴുപുന്ന സ്വദേശിനിയായ പത്തൊൻപതുകാരി പ്രതി ഗോകുലിന്റെ അവസാനത്തെ ഇര.. സമൂഹമാധ്യമങ്ങളിലൂടെ പെൺകുട്ടികളുമായി ബന്ധം സ്ഥാപിക്കുന്നത് പതിവാക്കിയിരുന്ന എടവനക്കാട് സ്വദേശി കാവുങ്കൽ ഗോകുലിനെതിരെ നാട്ടുകാർ പറയുന്നത് ഗുരുതര ആരോപണങ്ങൾ
രണ്ടു വർഷം മുമ്പ് സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത ഞാറയ്ക്കൽ സ്വദേശിനിയെയും ഇത്തരത്തിൽ എറണാകുളത്ത് ഹോട്ടലിൽ എത്തിച്ച് ഇയാൾ ലൈംഗികമായി ദുരുപയോഗം ചെയ്തിരുന്നു. വീട്ടുകാർ സംഭവം അറിഞ്ഞതോടെ പൊലീസിൽ പരാതി നൽകിയതിനെ തുടർന്ന് ഇയാൾ പോക്സോ കേസിൽ അറസ്റ്റിലായിരുന്നു...
ഇടയ്ക്ക് വല്ലപ്പോഴും മൽസ്യ ബന്ധനത്തിന് പോകുമായിരുന്ന ഇയാൾ ലഹരി മരുന്ന് കാരിയറായും പ്രവർത്തിച്ചിരുന്നതായി പൊലീസിനോട് സമ്മതിച്ചു. ഇതുവഴി കിട്ടുന്ന പണം ഉപയോഗിച്ച് കൂടുതൽ ലഹരി ഉപയോഗിക്കുന്നതായിരുന്നു പതിവ്.
ഇതിനിടെ മറ്റൊരു പെൺകുട്ടിയെ ഇയാൾ വീട്ടിൽ നിന്ന് വിളിച്ചിറക്കി കൊണ്ടുവന്നു വിവാഹം ചെയ്തിരുന്നു. എന്നിട്ടും വാട്സാപ്പിലും മറ്റും അപരിചിതരായ പെൺകുട്ടികൾക്ക് മെസേജും അശ്ലീല സന്ദേശങ്ങളും അയയ്ക്കുന്നത് പതിവായിരുന്നു.ഇതു ചോദ്യം ചെയ്തതോടെയുണ്ടായ വഴക്കിൽ നാലുമാസത്തിനകം ആ ബന്ധവും പിരിഞ്ഞു..
പരിചയമുള്ള സമീപ വീടുകളിലെ യുവതികളായിരുന്നു മിക്കപ്പോഴും ഇയാളുടെ ഇര. അശ്ലീല സന്ദേശങ്ങൾ അയച്ചതിന് പെൺകുട്ടികളുടെ ബന്ധുക്കളെത്തി പലപ്രാവശ്യം കൈകാര്യം ചെയ്തിട്ടുണ്ട്. പുതിയ പെൺ സൗഹൃദങ്ങൾക്കായി ഇയാൾ ഫെയ്സ്ബുക്കിനെയാണ് പ്രധാനമായും ആശ്രയിച്ചിരുന്നത്. പ്രണയം നടിച്ച് സമീപിക്കുന്നതിനാൽ പലരും ഇയാളുടെ വലയിൽ വീണിട്ടുണ്ട്. ഒടുവിൽ ഇയാളുടെ യഥാർഥ സ്വഭാവം തിരിച്ചറിയുന്നതോടെ പലരും ഒഴിഞ്ഞു പോയിട്ടുണ്ട്. നാട്ടിൽ കാര്യമായ സൗഹൃദവലയം ഉണ്ടായിരുന്നില്ലെന്നും അയൽവാസികൾ പറയുന്നു.
ഇത്തരത്തിൽ ഫെയ്സ്ബുക്കിലൂടെ പരിചയപ്പെട്ടതാണ് എഴുപുന്ന സ്വദേശിനിയായ യുവതിയെ .. പെൺകുട്ടിയുടെ സഹോദരങ്ങൾക്ക് ഓൺലൈൻ പഠനത്തിനായി മാതാപിതാക്കൾ വാങ്ങിക്കൊടുത്ത മൊബൈൽ ഫോൺ ഉപയോഗിച്ചാണ് പെൺകുട്ടി ഇയാളെ വിളിച്ചിരുന്നത്. ഇയാളുടെ നിർബന്ധത്തിനു വഴങ്ങിയാണ് കഴിഞ്ഞ 12ന് രാവിലെ യുവതി ബാങ്ക് ജോലിക്കുള്ള അഭിമുഖത്തിന് എന്നു പറഞ്ഞ് വീടു വിട്ടിറങ്ങുന്നത്.
സാമ്പത്തികമായി ഏറെ പിന്നാക്കാവസ്ഥയിലുള്ള കുടുംബമായിരുന്നു പെൺകുട്ടിയുടേത്. ജോലിക്ക് പോകേണ്ടെന്നും പ്ലസ്ടുവിന് തോറ്റ വിഷയം എഴുതി എടുക്കാനും വീട്ടുകാർ ആവശ്യപ്പെട്ടെങ്കിലും അതിന് വഴങ്ങാതെ വഴക്കു പിടിച്ചാണ് പെൺകുട്ടി അഭിമുഖത്തിന് എന്ന പേരിൽ വീട്ടിൽ നിന്ന് ഇറങ്ങിയത്.
അഭിമുഖത്തിന് പോകേണ്ടെന്ന് പിതാവ് പറഞ്ഞിട്ടും കരഞ്ഞ് വഴക്കു പിടിച്ചതിനാലാണ് ജോലിക്കു പോകാൻ അനുവദിച്ചതെന്ന് ബന്ധുക്കൾ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. എറണാകുളം സൗത്തിൽ ഇത്തരക്കാർക്ക് സഹായം ചെയ്തു കൊടുക്കുന്ന ഹോട്ടലുകളിൽ ഒന്നിലാണ് യുവാവ് പെൺകുട്ടിയുമായി എത്തിയത്.
പെൺകുട്ടിയുമായുള്ള ശാരീരിക ബന്ധത്തിനിടെ രക്തസ്രാവമുണ്ടായെങ്കിലും ഇയാൾ യുവതിയെ എത്രയും പെട്ടെന്ന് ആശുപത്രിയിൽ കൊണ്ടു പോകാൻ മടിച്ചതോടെ ബോധം നഷ്ടപ്പെട്ടു. പിന്നീട് ചില സുഹൃത്തുക്കളുടെ സഹായത്തോടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും യുവതി മരിച്ചിരുന്നു
പെൺകുട്ടിയുടെ നില ഗുരുതരമാണെന്നു വ്യക്തമായതോടെ ഇയാൾ ആശുപത്രി കാഷ്വാലിറ്റിയിൽ പെൺകുട്ടിയെ ഉപേക്ഷിച്ച് കടന്നു കളയുകയായിരുന്നു. പൊലീസ് എത്തി ഇയാളുടെ വിവരങ്ങൾ കണ്ടെത്തി പിടികൂടിയതോടെയാണ് കൂടുതൽ വിവരങ്ങൾ അറിയുന്നതും ബന്ധുക്കളെ പെൺകുട്ടി മരിച്ച വിവരം അറിയിക്കുന്നതും. ലോഡ്ജിൽ കൊടുത്ത തിരിച്ചറിയൽ കാർഡിന്റെ അടിസ്ഥാനത്തിൽ ആണ് പിന്നീട് യുവാവിനെ പൊലീസ് പിടികൂടിയത്
https://www.facebook.com/Malayalivartha


























