കരുതലോടെ ഓണം ... ഓണാഘോഷം വീടുകളില്‍ മതി...; പൂക്കളമൊരുക്കാൻ പുറത്ത് നിന്ന് എത്തിക്കുന്ന പൂക്കൾ വേണ്ട ... കടകൾ തുറന്ന് പ്രവർത്തിക്കുന്നതിലും നിയന്ത്രണം

സംസ്ഥാനത്ത് കൊവിഡ്-19 വൈറസ് വ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ ഓണാഘോഷം വീടുകളില്‍ മാത്രമായി പരിമിതപ്പെടുത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു . പൂക്കളമൊരുക്കാൻ അതാത് പ്രദേശങ്ങളിലെ പൂക്കൾ മാത്രം ഉപയോഗിക്കണം. പുറത്ത് നിന്ന് എത്തിക്കുന്ന പൂക്കൾ രോഗവ്യാപന സാധ്യത വർധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
മന്ത്രിമാരായ കെകെ ശൈലജ, ഇ ചന്ദ്രശേഖരന്, എസി മൊയ്തിന്ന്, ചീഫ് സെക്രട്ടറി ഡോ വിശ്വാസ് മേത്ത, സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ, ബന്ധപ്പെട്ട വകുപ്പ് സെക്രട്ടറിമാര്‍ തുടങ്ങിയവര്‍ പങ്കെടുത്ത വീഡിയോ കോണ്‍ഫറന്‍സിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
ൽ സംസ്ഥാനത്തെ അതിർത്തി പ്രദേശങ്ങളിൽ ജാഗ്രത ശക്തിപ്പെടുത്തി മികച്ച രീതിയിലുള്ള ബോധവൽക്കരണ പ്രവർത്തനങ്ങൾ നടത്തണം . രോഗവ്യാപനം തടയാന്‍ കഠിന ശ്രമം വേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു
ചില പ്രദേശങ്ങളിൽ രോഗബാധിതരുടെ എണ്ണം എന്തുകൊണ്ട് ഉയരുന്നുവെന്ന് മനസിലാക്കണം. ഇതനുസരിച്ചുള്ള പ്രവർത്തനമാണ് നടത്തേണ്ടത്. മരണനിരക്ക് പിടിച്ചുനിര്‍ത്താന്‍ കഴിയണം. രോഗബാധിതരുടെ എണ്ണം വർധിച്ചാൽ മരണനിരക്ക് ഉയരും.
ഇത് തിരിച്ചറിഞ്ഞ് ആരോഗ്യ വകുപ്പ് പ്രവർത്തിക്കണം. വാര്‍ഡുതല സമിതികള്‍ ഫലപ്രദമായി പ്രവര്‍ത്തിപ്പിക്കണം. പ്രവര്‍ത്തനം പിറകോട്ടുള്ള വാര്‍ഡുകളുടെ കാര്യം പ്രത്യേകമായി പരിശോധിച്ച് പ്രവര്‍ത്തന സജ്ജമാക്കണമെന്നും യോഗത്തിൽ മുഖ്യമന്ത്രി വ്യക്തമാക്കി
ഓണാഘോഷത്തെ തുടർന്ന് കടകളിലും മറ്റ് ഇടങ്ങളിലും തിരക്ക് അനുഭവപ്പെടാനുള്ള സാധ്യതയുണ്ട്. ഇങ്ങനെയുള്ള സ്ഥലങ്ങളിൽ ശാരീരിക അകലം പാലിക്കണം. കടകളുടെ പ്രവര്‍ത്തി സമയം രാവിലെ ഏഴു മണി മുതല്‍ രാത്രി ഏഴു മണിവരെയായിരിക്കും. രോഗവ്യാപന സാധ്യത കൂടുന്ന ഒരു കാര്യവും അനുവദിക്കരുത്.
ഇക്കാര്യം പോലീസ് പ്രത്യേകം ശ്രദ്ധിക്ക പൊതുസ്ഥലങ്ങളില്‍ ആഘോഷം അനുവദിക്കരുതെന്നും മുഖ്യമന്ത്രി നിർദേശം നൽകി. വാര്‍ഡുതല സമിതിയെ സജീവമാക്കാന്‍ ജനമൈത്രി പോലീസിന്റെ ഇടപടലുണ്ടാകണം. കൂടുതല്‍ വളണ്ടിയര്‍മാരെ ഉപയോഗിക്കാനാകണം. പ്രത്യേക സ്ഥലങ്ങളെ ക്ലസ്റ്റര്‍ ആയി കണ്ട് നിലപാടെടുക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു
https://www.facebook.com/Malayalivartha


























