ഫാക്ട് ചെക്കിന് പി.ആര്.ഡിയുടെ കീഴിൽ സര്‍ക്കാര്‍ നിയമിച്ചിരിക്കുന്നത് മൂന്നു പേരെ; പ്രതിവര്‍ഷ ശമ്ബളം 13.34 ലക്ഷം രൂപ

കോവിഡ് വ്യാപനത്തിനിടെ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വ്യാജ വാര്‍ത്തകള്‍ കണ്ടെത്താന്‍ രൂപീകരിച്ച മൂന്നു ജീവനക്കാരുടെ ശമ്ബളത്തിനായി സര്‍ക്കാര്‍ പ്രതിവര്‍ഷം ചെലവഴിക്കുന്നത് 13.34 ലക്ഷം രൂപ. ഒരു ഗ്രാഫിക് ഡിസൈനര്‍, രണ്ട് സോഷ്യല്‍ മീഡിയ എഡിറ്റര്‍മാര്‍ എന്നിവരെയാണ് ഫാക്ട് ചെക്കിനായി നിയമിച്ചിരിക്കുന്നത്. ഉയര്‍ന്ന ശമ്ബളം നല്കി നിയമിച്ചത് പാര്‍ട്ടി അനുഭാവികളെയാണെന്ന ആരോപണവും തന്നെ ഉയര്‍ന്നിരുന്നു. ഇതിനു പിന്നാലെയാണ് ശമ്ബളത്തെ പറ്റിയുള്ള കണക്കും പുറത്തു വന്നിരിക്കുന്നത്.
നിര്‍ദേശപ്രകാരം പി.ആര്.ഡിയുടെ കീഴിലാണ് ഫാക്ട് ചെക്ക് ആരംഭിച്ചത്. സി-ഡിറ്റ് വഴി ജീവനക്കാരെ നിയമിക്കുന്നതിന് 13,34,280 രൂപയും അനുവദിച്ചു. കോവിഡ് കാലത്ത് സമൂഹ മാധ്യമങ്ങളിലെ വ്യാജവാര്‍ത്തകള്‍ തടയുകയെന്നതായിരുന്നു ലക്ഷ്യം. എന്നാല്‍ ഇവര്‍ പരിശോധിച്ചതിലേറെയും മാധ്യമ വാര്‍ത്തകളായിരുന്നു. ഒരു പത്രത്തില്‍ വന്ന വാര്‍ത്തയെ ഉദ്യോഗസ്ഥന്റെ വിശദീകരണ കുറിപ്പോടെ ഫാക്ട് ചെക് വിഭാഗം വ്യാജ വാര്‍ത്തയാണെന്ന് കണ്ടെത്തിയത് ഏറെ വിവാദത്തിനിടയാക്കിയിരുന്നു. സര്‍ക്കാര്‍ പ്രസില്‍ നിന്ന് രഹസ്യവിവരങ്ങളടങ്ങിയ ഫയല്‍ നഷ്ടമായെന്നായിരുന്നു വാര്‍ത്ത. വാര്‍ത്ത വ്യാജമെന്നായിരുന്നു ഫാക്ട് ചെക്കിന്റെ കണ്ടെത്തല്‍. എന്നാല്‍ ഫയല്‍ നഷ്ടമായെന്നു കാട്ടി അച്ചടിവകുപ്പ് ഡയറക്ടര്‍ പൊലീസിന് പരാതി നല്കി. ഇതോടെ ഫാക്ട് ചെക്കിന്റെ കണ്ടെത്തല്‍ തന്നെ വ്യാജമായി. നിമിഷങ്ങള്‍ക്കുള്ളില്‍ പത്രം പ്രസിദ്ധീകരിച്ചത് വ്യാജ വാര്‍ത്ത ആയിരുന്നെന്ന കണ്ടെത്തല്‍ ഫാക്ട് ചെക്ക് പിന്‍വലിച്ചു. ജൂണ്‍ 22നാണ് സര്‍ക്കാര്‍ ഫാക്ട് ചെക് വിഭാഗം രൂപീകരിച്ചത്.
ഫാക്ട് ചെക്കിനെതിരെ പ്രതിപക്ഷവും രംഗത്തെത്തിയിരുന്നു. മാധ്യമങ്ങള്‍ക്ക് സെന്‍സര്‍ഷിപ് ഏര്‍പ്പെടുത്താനുള്ള നീക്കത്തിന്റെ ഭാഗമാണ് ഫാക്ട് ചെക്ക്. ഫാക്ട് ചെക്ക് എന്നപേരില്‍ നരേന്ദ്രമോദി പി.ഐ.ബി വഴി നടപ്പാക്കിയത് ഇവിടെ പിണറായി പി.ആര്.ഡി വഴി നടപ്പാക്കുകയാണെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു.
https://www.facebook.com/Malayalivartha


























