Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എല്ലാം സിനിമാ സ്റ്റൈലിൽ... ദുൽഖർ സൽമാനെ ചോദ്യം ചെയ്ത് കസ്റ്റംസ്, കാർ എത്തിച്ചത് കള്ളക്കടത്തിലൂടെയാണെന്ന് അറിയില്ലെന്ന് താരത്തിന്റെ മൊഴി


ഭൂട്ടാന്‍ കാര്‍ കടത്ത് കേസില്‍ സിനിമാ താരം ദുല്‍ഖര്‍ സല്‍മാനെ ചോദ്യം ചെയ്ത് കസ്റ്റംസ്... കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ വെച്ച് ഏഴ് മണിക്കൂറോളമാണ് താരത്തെ ഉദ്യോഗസ്ഥര്‍ വിശദമായി ചോദ്യം ചെയ്തത്, കാർ കള്ളക്കടത്തിലൂടെ എത്തിച്ചതായിരുന്നു എന്നറിയില്ലെന്ന് മൊഴി നൽകി താരം


അയൽക്കാരിയുമായി അവിഹിതബന്ധം.. ചോദ്യം ചെയ്ത ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി.. ഭർത്താവ് പിടിയിലായി..ക്രൂരമായ കൊലപാതകം..


യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി..ഭർത്താവിനെ പൊലീസ് ചോദ്യം ചെയ്യുന്നു...രണ്ട് ദിവസം മുൻപായിരുന്നു ഇരുവരുടെയും രണ്ടാം വിവാഹ വാർഷികം..


പിണറായി സര്‍ക്കാര്‍ പരസ്യത്തിനായി പൊടിച്ചത് കോടികൾ..ഞെട്ടിക്കുന്ന കണക്കുകൾ..ഖജനാവില്‍ നിന്ന് ചെലവാക്കിയത് 173 കോടിയിലേറെ രൂപ..റീല്‍ വീഡിയോകള്‍ക്കായി മാത്രം 37,34,800 രൂപ..

പിണറായിക്ക് ശിവശങ്കര്‍ ഒരുക്കിയ മുട്ടന്‍ കെണി? ഒടുവിലിതാ ചാരക്കേസും ... സി പി എമ്മിന്റെ കുഴി തോണ്ടി പിണറായി കട്ട വെയിറ്റിങ് നൈസായി കാനം പണിപറ്റിച്ചു

24 AUGUST 2020 12:25 PM IST
മലയാളി വാര്‍ത്ത

More Stories...

പച്ചക്കറി കയറ്റിയ ലോറി ഇടിച്ച് വിനോദസഞ്ചാരികൾ സഞ്ചരിച്ച ടൂറിസ്റ്റ് ബസ് മറിഞ്ഞ് 27 പേർക്ക് പരുക്ക്...

എല്ലാം സിനിമാ സ്റ്റൈലിൽ... ദുൽഖർ സൽമാനെ ചോദ്യം ചെയ്ത് കസ്റ്റംസ്, കാർ എത്തിച്ചത് കള്ളക്കടത്തിലൂടെയാണെന്ന് അറിയില്ലെന്ന് താരത്തിന്റെ മൊഴി

സംസ്ഥാനത്തിന്റെ പേര് 'കേരളം' എന്നാക്കണമെന്ന ആവശ്യത്തിൻമേൽ രാഷ്ട്രപതിയുടെ റഫറൻസ് നടപടിക്രമങ്ങൾ പൂർത്തിയാക്കി നിയമസഭ

പൊലിസ് ഉദ്യോഗസ്ഥർ യൂണിഫോമിൽ മതപരമായ ചടങ്ങുകളിൽ പങ്കെടുക്കരുതെന്ന് നിർദേശിച്ച് സംസ്ഥാന പൊലിസ് മേധാവി

സംസ്ഥാനത്ത് അടുത്ത അ‌ഞ്ച് ദിവസം മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.... മൂന്ന് ജില്ലകളിൽ യെല്ല് അലർട്ട്

പിണറായിയെ ഒടുവില്‍ സഖ്യകക്ഷികളും കൈവിടുന്നു എന്ന അവസ്ഥയില്‍ കള്ളക്കടത്തു കേസിലെ കാര്യങ്ങള്‍ കൊണ്ടെത്തിച്ചിരിക്കുകയാണ് .ഇങ്ങനെ പോയാല്‍ മുഖ്യന് അധികദൂരം സഞ്ചരിക്കാനാവില്ല എന്ന് തന്നെയാണ് രാഷ്ട്രീയ നിരീക്ഷകരുടെ അപിപ്രായവാദം .സ്വന്തം പാര്‍ട്ടിയെ നരകതുല്യമായ അവസ്ഥയില്‍ എത്തിക്കാന്‍ മാത്രം ഞങ്ങള്‍ എന്ത് തെറ്റാണു അങ്ങയോട് ചെയ്തത് സഖാവെ എന്ന മട്ടിലാണ് പാര്‍ട്ടിയുടെ ആ ഒന്നൊന്നര ചോദ്യം വന്നിരിക്കുന്നത് .സി പി ഐ മുഖപത്രത്തില്‍ വന്ന ആ വാര്‍ത്ത സര്‍വരേയും ഞെട്ടിച്ചു കളഞ്ഞിരിക്കുകയാണ് .പണി കൊടുക്കുന്നെങ്കില്‍ ഇങ്ങനെ പാലും വെള്ളത്തില്‍ തന്നെ കൊടുക്കണമെന്നാണ് പിണറായി വൈരികളുടെ അഭിപ്രായം .കേരളത്തിനകത്തും പുറത്തും നടക്കുന്ന കള്ളക്കടത്തില്‍ ശിവശങ്കറിന് നേരിട്ടോ അല്ലാതെയോ ബന്ധം ഉണ്ടോ എന്ന അന്വേഷണ സംഘത്തിന്റെ രാപ്പകലില്ലാതെ നടത്തുന്ന അന്വേഷണത്തില്‍ അതിനേക്കാള്‍ ഗുരുതരമായ ഒരു കുറ്റകൃത്യത്തില്‍ ശിവശങ്കറിന്റെ ഇടപെടല്‍ വ്യക്തമാകുന്ന തെളിവുകളാണ് അന്വേഷണസംഘം കണ്ടെത്തിക്കൊണ്ടിരിക്കുന്നത് .ഇത്രയും വലിയൊരു മാരണത്തിനെ ആണെല്ലോ ഞാന്‍ വിശ്വസ്തനെന്നും പറഞ്ഞു തലയില്‍ കയറ്റി ഇരുത്തിയത് എന്ന് ചിന്തിക്കാന്‍ മാത്രമേ ഇനി മുഖ്യമന്ത്രി പിണറായി വിജയന് കഴിയുകയുള്ളു .

സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും പിണറായിയും തമ്മിലുള്ള അഭിപ്രായ വ്യത്യാസം പലകുറി മറനീക്കി പുറത്തുവന്നിട്ടുണ്ടെങ്കിലും ഇമ്മാതിരി ഒരു മുട്ടന്‍ പണി സി പി എമ്മിന് സി പി ഐ കൊടുക്കുമെന്ന് ആരും കരുതിയതല്ല .സ്വപ്നയേയും ശിവശങ്കറിനെയും പൂട്ടാനാണ് സി പി ഐ അവരുടെ മുഖ പത്രത്തിലൂടെ ചെയ്തതെന്ന് കേരളത്തിലെ ജനങ്ങളെ പറഞ്ഞു വിശ്വസിപ്പിക്കാന്‍ കഴിയില്ല കാരണം കൊടുത്തത് ശിവശങ്കറിനിട്ടാണ് എങ്കിലും കൊണ്ടത് പിണറായിക്ക് തന്നെയെന്നു വ്യക്തമായിരിക്കുകയാണ് .

ലൈഫ് മിഷന്‍ പദ്ധിതിയുമായി ബന്ധപ്പെട്ട് വടക്കാഞ്ചേരിയില്‍ നടന്ന അഴിമതി ശിവശങ്കറിനെ പൂട്ടികെട്ടാനുള്ള അവസരം തന്നെയാണ് എന്ന് അന്വേഷണസംഘം കരുതിയിരിക്കെ തന്നെയാണ് അതിലും മാരകമായ മറ്റൊരു ട്വിസ്റ്റ് ഇപ്പോള്‍ ഐ എസ് ആര്‍ ഒയുമായി ബന്ധപ്പെട്ട് ഉടലെടുത്തിരിക്കുന്നത് .രഹസ്യാന്വേഷണ ഏജന്‍സിയായ റിസര്‍ച് ആന്‍ഡ് അനാലിസിസ് വിങ്ങും കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോയും ഇതു സംബന്ധിച്ച് കണ്ടെത്തിയ വിവരങ്ങള്‍ എന്‍ഐഎക്ക് കൈമാറി. തുടര്‍ന്നാണ് എന്‍ഐഎയുടെ അഞ്ചംഗ സംഘം ദുബായിലെത്തിയത് . ബെംഗളൂരു സന്ദര്‍ശനങ്ങള്‍ക്കിടെ സ്വപ്നയും ശിവശങ്കറും ഐഎസ്ആര്‍ഒയിലെ ചില പ്രമുഖ ശാസ്ത്രജ്ഞരുമായി ബിഇഎല്‍ റോഡിലെ നക്ഷത്ര ഹോട്ടലില്‍ നിരന്തരം കൂടിക്കാഴ്ച നടത്തിയതായി രഹസ്യാന്വേഷണ ഏജന്‍സികള്‍ക്കു തെളിവ് ലഭിച്ചു.ഇവരുമായി നടത്തിയ സംഭാഷണത്തെ പറ്റിയുള്ള വിവരങ്ങളും ഇവരുടെ ഉദ്ദേശവും അറിയണമെങ്കില്‍ വിശദമായ പരിശോധന അനിവാര്യമായിരിക്കുകയാണ് .

2019 ഓഗസ്റ്റില്‍ സ്‌പേസ് പാര്‍ക്ക് പദ്ധതിക്കായി സംസ്ഥാന സര്‍ക്കാര്‍ ഐഎസ്ആര്‍ഒയുമായി ധാരണാപത്രം ഒപ്പിട്ടിരുന്നു. സര്‍ക്കാരിനു വേണ്ടി എം.ശിവശങ്കറാണ് അന്ന് ഒപ്പിട്ടത്. തുടര്‍ന്നാണു സ്വപ്ന സുരേഷിനെ നിയമിച്ചത്. പിന്നാലെ ബെംഗളൂരുവിലെ ഐഎസ്ആര്‍ഒ ആസ്ഥാനത്തേക്കു ശിവശങ്കറും സ്വപ്നയും സന്ദര്‍ശനം നടത്തിയതിന്റെയും ബഹിരാകാശ രഹസ്യങ്ങള്‍ ചോര്‍ത്തിയതിന്റെയും തെളിവ് അന്വേഷണ സംഘങ്ങള്‍ക്കു ലഭിച്ചുവെന്ന് സിപിഐയുടെ മുഖപത്രം പ്രസിദ്ധീകരിച്ച വാര്‍ത്തയില്‍ പറയുന്നുണ്ട് .

ചുരുക്കത്തില്‍ പറഞ്ഞാല്‍ പാര്‍ട്ടിയെ ഏറ്റവും കൂടുതല്‍ കാലം സംസ്ഥാന തലത്തില്‍ നയിച്ച പിണറായി സഖാവിന്റെ ഈ ഭരണ നൈപുണ്യം ജനങ്ങള്‍ക്ക് മാത്രമല്ല സഖ്യ കക്ഷിയായ സി പി ഐക്കും പെരുത്ത് ഇഷ്ടായി എന്ന് പറയാം .അതുകൊണ്ടാണല്ലോ ഇങ്ങനൊരു പണി പറ്റിച്ചത് .സംസ്ഥാന സര്‍ക്കാരിനെ പ്രതികൂട്ടില്‍ ആക്കാന്‍ കിട്ടുന്ന ഒരവസരവും പാഴാക്കാതെ പ്രതിപക്ഷം പോലും സി പി ഐയുടെ ഈ നീക്കം കണ്ട് അന്ധാളിച്ച് നില്‍ക്കുകയാണ് .

ഒരു ഐ എ എസ് ഉദ്യോഗസ്ഥന്‍ എത്രത്തോളം അധഃപതിക്കാം എന്നതിന്റെ ഉത്തമ ആള്‍രൂപമായി സുര്‍ണ്ണലിപികളില്‍ ശിവശങ്കറിന്റെ പേര് എഴുതിച്ചേര്‍ക്കപെടും എന്ന് തന്നെയാണ് ഈ അവസരത്തില്‍ മലയാളിവാര്‍ത്ത ഇന്‍സൈഡിന് പറയാന്‍ കഴിയുന്നത് .പാര്‍ട്ടിയില്‍ തനിക്കെതിരെ ആരോപണം ഉയര്‍ത്തുന്നവരെ പാര്‍ട്ടി വിരുദ്ധനെന്നും അച്ചടക്കലംഘനം നടത്തിയവനെന്നും കുലംകുത്തിയെന്നും നാഴികയ്ക്ക് നാല്‍പതു വട്ടം കൊട്ടിഘോഷിക്കാറുള്ള പിണറായി ഇപ്പോള്‍ മനസ്സിലാക്കുകയാണ് ഏറ്റവും വലിയ കുലംകുത്തി നിലവില്‍ ആരാണ് എന്നത് .പാര്‍ട്ടിയുടെ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുക്കാന്‍ യാതൊരു വിധത്തിലും താല്പര്യമില്ലാതെ നീങ്ങുന്ന പിണറായി താന്‍ പോയാല്‍ പാര്‍ട്ടിയെയും കൊണ്ടേ പോകൂ എന്ന കടുംപിടിത്തത്തിലാണ് .

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പച്ചക്കറി കയറ്റിയ ലോറി ഇടിച്ച് വിനോദസഞ്ചാരികൾ സഞ്ചരിച്ച ടൂറിസ്റ്റ് ബസ് മറിഞ്ഞ് 27 പേർക്ക് പരുക്ക്...  (24 minutes ago)

എല്ലാം സിനിമാ സ്റ്റൈലിൽ... ദുൽഖർ സൽമാനെ ചോദ്യം ചെയ്ത് കസ്റ്റംസ്, കാർ എത്തിച്ചത് കള്ളക്കടത്തിലൂടെയാണെന്ന് അറിയില്ലെന്ന് താരത്തിന്റെ മൊഴി  (45 minutes ago)

സംസ്ഥാനത്തിന്റെ പേര് 'കേരളം' എന്നാക്കണമെന്ന ആവശ്യത്തിൻമേൽ രാഷ്ട്രപതിയുടെ റഫറൻസ് നടപടിക്രമങ്ങൾ പൂർത്തിയാക്കി നിയമസഭ  (53 minutes ago)

പൊലിസ് ഉദ്യോഗസ്ഥർ യൂണിഫോമിൽ മതപരമായ ചടങ്ങുകളിൽ പങ്കെടുക്കരുതെന്ന് നിർദേശിച്ച് സംസ്ഥാന പൊലിസ് മേധാവി  (1 hour ago)

സംസ്ഥാനത്ത് അടുത്ത അ‌ഞ്ച് ദിവസം മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.... മൂന്ന് ജില്ലകളിൽ യെല്ല് അലർട്ട്  (1 hour ago)

സെനഗലിനെ നാടകീയമായി പരാജയപ്പെടുത്തി ബൽജിയം പ്രീ ക്വാർട്ടറിൽ....  (1 hour ago)

വാണിജ്യ ആവശ്യത്തിനുള്ള പാചക വാതക (എൽ.പി.ജി) സിലിണ്ടറിന് വില 183.5 രൂപയുടെ കുറവ്  (1 hour ago)

കണ്ണീർക്കാഴ്ചയായി... ബസ് സ്കൂട്ടറിലിടിച്ച് അച്ഛനും മകനും ദാരുണാന്ത്യം.  (2 hours ago)

സങ്കടക്കാഴ്ചയായി... എറണാകുളത്ത് സ്വകാര്യ ബസിന്റെ തുറന്നിട്ട മുൻവാതിലിലൂടെ പുറത്തേക്ക് തെറിച്ചുവീണ് കന്യാസ്ത്രീയ്ക്ക് ദാരുണാന്ത്യം  (2 hours ago)

ബിസിനസ്സിൽ വിറ്റുവരവ് വർദ്ധിക്കും; കുടുംബത്തിൽ മംഗള കർമ്മങ്ങൾ! കർക്കിടകം രാശിക്കാർക്ക് ഇന്ന് നേട്ടങ്ങൾ!  (2 hours ago)

മർകസ് കുടിവെള്ള പദ്ധതി നാടിന് സമർപ്പിച്ചു  (2 hours ago)

സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി എന്‍ ശേഷാദ്രിനാഥന്റെ നിയമനത്തിന് അംഗീകാരം.... നിയമന ഉത്തരവില്‍ ഒപ്പിട്ട് ​ഗവർണർ  (2 hours ago)

ഇംഗ്ലണ്ടിനെതിരെ നടന്ന ഒന്നാം ട്വന്റി-20 മത്സരം... റെക്കോര്‍ഡ് നേട്ടവുമായി ഇന്ത്യന്‍ യുവതാരം അഭിഷേക് ശര്‍മ...  (3 hours ago)

ഭൂട്ടാന്‍ കാര്‍ കടത്ത് കേസില്‍ സിനിമാ താരം ദുല്‍ഖര്‍ സല്‍മാനെ ചോദ്യം ചെയ്ത് കസ്റ്റംസ്... കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ വെച്ച് ഏഴ് മണിക്കൂറോളമാണ് താരത്തെ ഉദ്യോഗസ്ഥര്‍ വിശദമായി ചോദ്യം ചെയ്തത്, കാർ കള്ള  (3 hours ago)

ഓപ്പറേഷന്‍ തൂഫാനില്‍ കുടുങ്ങി ഒഡീഷ സ്വദേശി  (10 hours ago)

Malayali Vartha Recommends