Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എല്ലാം സിനിമാ സ്റ്റൈലിൽ... ദുൽഖർ സൽമാനെ ചോദ്യം ചെയ്ത് കസ്റ്റംസ്, കാർ എത്തിച്ചത് കള്ളക്കടത്തിലൂടെയാണെന്ന് അറിയില്ലെന്ന് താരത്തിന്റെ മൊഴി


ഭൂട്ടാന്‍ കാര്‍ കടത്ത് കേസില്‍ സിനിമാ താരം ദുല്‍ഖര്‍ സല്‍മാനെ ചോദ്യം ചെയ്ത് കസ്റ്റംസ്... കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ വെച്ച് ഏഴ് മണിക്കൂറോളമാണ് താരത്തെ ഉദ്യോഗസ്ഥര്‍ വിശദമായി ചോദ്യം ചെയ്തത്, കാർ കള്ളക്കടത്തിലൂടെ എത്തിച്ചതായിരുന്നു എന്നറിയില്ലെന്ന് മൊഴി നൽകി താരം


അയൽക്കാരിയുമായി അവിഹിതബന്ധം.. ചോദ്യം ചെയ്ത ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി.. ഭർത്താവ് പിടിയിലായി..ക്രൂരമായ കൊലപാതകം..


യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി..ഭർത്താവിനെ പൊലീസ് ചോദ്യം ചെയ്യുന്നു...രണ്ട് ദിവസം മുൻപായിരുന്നു ഇരുവരുടെയും രണ്ടാം വിവാഹ വാർഷികം..


പിണറായി സര്‍ക്കാര്‍ പരസ്യത്തിനായി പൊടിച്ചത് കോടികൾ..ഞെട്ടിക്കുന്ന കണക്കുകൾ..ഖജനാവില്‍ നിന്ന് ചെലവാക്കിയത് 173 കോടിയിലേറെ രൂപ..റീല്‍ വീഡിയോകള്‍ക്കായി മാത്രം 37,34,800 രൂപ..

മന്ത്രി ജലീല്‍ രക്ഷപ്പെടുന്ന കോളില്ല... മോദിയുടെ ആ നീക്കം ജലീല്‍ അണ്ണന്‍ അറിഞ്ഞോ എന്‍ ഐ എ ഉടന്‍ തെളിവെടുക്കും അറസ്റ്റ് ഉടന്‍ ഉണ്ടാവില്ല?

24 AUGUST 2020 09:23 AM IST
മലയാളി വാര്‍ത്ത

More Stories...

പച്ചക്കറി കയറ്റിയ ലോറി ഇടിച്ച് വിനോദസഞ്ചാരികൾ സഞ്ചരിച്ച ടൂറിസ്റ്റ് ബസ് മറിഞ്ഞ് 27 പേർക്ക് പരുക്ക്...

എല്ലാം സിനിമാ സ്റ്റൈലിൽ... ദുൽഖർ സൽമാനെ ചോദ്യം ചെയ്ത് കസ്റ്റംസ്, കാർ എത്തിച്ചത് കള്ളക്കടത്തിലൂടെയാണെന്ന് അറിയില്ലെന്ന് താരത്തിന്റെ മൊഴി

സംസ്ഥാനത്തിന്റെ പേര് 'കേരളം' എന്നാക്കണമെന്ന ആവശ്യത്തിൻമേൽ രാഷ്ട്രപതിയുടെ റഫറൻസ് നടപടിക്രമങ്ങൾ പൂർത്തിയാക്കി നിയമസഭ

പൊലിസ് ഉദ്യോഗസ്ഥർ യൂണിഫോമിൽ മതപരമായ ചടങ്ങുകളിൽ പങ്കെടുക്കരുതെന്ന് നിർദേശിച്ച് സംസ്ഥാന പൊലിസ് മേധാവി

സംസ്ഥാനത്ത് അടുത്ത അ‌ഞ്ച് ദിവസം മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.... മൂന്ന് ജില്ലകളിൽ യെല്ല് അലർട്ട്

സംഭവിക്കാന്‍ പോകുന്നതും ,സംഭവിച്ചതും ,ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നതും എല്ലാം നല്ലതിന് ,എല്ലാം സംഭവമിയുഗേ യുഗേ .......അതായത് പറഞ്ഞു വന്നത് നമ്മുടെ പ്രിയ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ ടി ജലീലിന്റെ അവസ്ഥയെക്കുറിച്ചാണ് .അദ്ദേഹം ആണയിട്ടു പറഞ്ഞു ഞാന്‍ ഒരു തെറ്റും ചെയ്തിട്ടില്ല .എനിക്ക് മുന്‍പില്‍ ശരികള്‍ മാത്രമേ ഉള്ളു എന്നൊക്കെ ....ദേ .....ഒടുവില്‍ പറയുവാ മതഗ്രന്ഥം മലപ്പുറത്ത് ഉണ്ട് വേണ്ടവര്‍ക്ക് വന്നെടുത്തോളാന്‍ എന്ന് .

ഒരു തികഞ്ഞ ഇസ്ലാം മത വിശ്വാസിയായ ജലീല്‍ മാഷിനെ കേരളം തിരിച്ചറിഞ്ഞില്ല എന്നാണ് പലരുടെയും ചോദ്യം .....ഇതാണോ പ്രബുദ്ധത എന്നത് കൊണ്ടര്‍ത്ഥമാകുന്നത് .ഞാന്‍ തുടക്കത്തില്‍ പറഞ്ഞ ഗീത വചനത്തിനു കോണ്‍സുലേറ്റില്‍ നടന്ന ഇടപാടുകളുമായി എന്ത് ബന്ധമെന്ന് ചോദിച്ചാല്‍ ഒറ്റ ഉത്തരമേ ഉള്ളു .എല്ലാം നല്ലതിന് വേണ്ടിയാകും .അല്ലെങ്കില്‍ മന്ത്രി ജലീല്‍ ഇത്രയധികം റിസ്‌ക്കെടുത്തു മതഗ്രന്ഥം വിതരണം ചെയ്യുകയും ഒടുവില്‍ സംശയത്തിന്റെ മുള്‍മുനയില്‍ ഇങ്ങനെ ദിവസങ്ങളോളം നില്‍ക്കേണ്ടി വരുമായിരുന്നോ .ഒടുവില്‍ സത്യം തുറന്നു പറഞ്ഞു തനിക്കു നേരെയുള്ള എല്ലാ ഊഹാപോഹങ്ങളും അവസാനിപ്പിച്ച് കഴിഞ്ഞല്ലോ എന്ന ആശ്വാസത്തില്‍ മന്ത്രി ഇരിക്കുമ്പോഴാണ് അടുത്ത പണിയായി എന്‍ഫോഴ്സ്മെന്റിന്റെയും ദേശിയ അന്വേഷണ സംഘത്തിന്റെയും റോയുടെയും അന്വേഷണദൗത്യം കേരളത്തില്‍ വ്യാപിപ്പിക്കാന്‍ ശ്രമിക്കുന്നത് .അതിന്റെ ഭാഗമായി അനധികൃതമായി മതഗ്രന്ഥം വിതരണം ചെയ്തതുള്‍പ്പടെ ഉള്ള കാര്യങ്ങള്‍ക്ക് നേരിട്ട് അന്വേഷണസംഘത്തോട് വിശദീകരണം നല്‍കേണ്ടി വരും എന്ന് തന്നെയാണ് വ്യക്തമായിരിക്കുന്നത് .


മതഗ്രന്ഥങ്ങള്‍ സി.ആപ്റ്റ് വഴി വിതരണം ചെയ്തതില്‍ പുതിയ വിശദീകരണവുമായി മന്ത്രി കെ.ടി.ജലീല്‍ ഇപ്പോള്‍ എത്തിയിരിക്കുന്നത് അടുത്ത വിവാദങ്ങള്‍ക്ക് തിരികൊളുത്തിയിരിക്കുകയാണ് . മസ്ജിദുകളില്‍ നല്‍കാന്‍ യുഎഇ കോണ്‍സുലേറ്റ് പറഞ്ഞ വിശുദ്ധ ഗ്രന്ഥങ്ങള്‍ ഭദ്രമായി മലപ്പുറത്തെ രണ്ടു സ്ഥാപനങ്ങളില്‍ ഇരിപ്പുണ്ടെന്ന് ഫെയ്‌സ്ബുക്ക് പോസ്റ്റിലാണ് മന്ത്രി വ്യക്തമാക്കിയിരിക്കുന്നത് .ഇത് തന്നെ ഒരു മന്ത്രിയെന്ന രീതിയില്‍ നടത്തിയ നിയമസംഹിതയോടുള്ള വെല്ലുവിളിയായാണ് കണക്കാക്കപ്പെട്ടിരിക്കുന്നത് .പ്രോട്ടോക്കോള്‍ ഓഫീസര്‍ ഇതിനോടകം തന്നെ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയ മൊഴിയാണ് ഏറ്റവും നിര്‍ണായകമായ ഘടകമെന്നിരിക്കെ താന്‍ മതഗ്രന്ഥമല്ലാതെ മറ്റൊന്നും കടത്തിയിട്ടില്ല എന്ന വാദത്തില്‍ ഉറച്ചു നിന്നുള്ള അത്യുഗ്രന്‍ പ്രതിരോധമാണ് മന്ത്രി നടത്തിയത് .

യുഎഇ കാലങ്ങളായി ആവശ്യക്കാര്‍ക്ക് സാംസ്‌കാരികാചാരത്തിന്റെ ഭാഗമായി വേദഗ്രന്ഥങ്ങള്‍ നല്‍കി വരാറുള്ളതാണ് എന്നാണ് മന്ത്രിയുടെ കണ്ടുപിടിത്തം . ഇനി ഇവിടെ കൊടുക്കാന്‍ പാടില്ലെന്നാണ് അധികൃതരുടെ പക്ഷമെങ്കില്‍, വേദനയോടെയാണെങ്കിലും കസ്റ്റംസ് എടുത്തുകൊണ്ടുപോയ ഒരു കോപ്പിയൊഴികെ മറ്റെല്ലാ ഖുര്‍ആന്‍ കോപ്പികളും കോണ്‍സുലേറ്റിനെ തിരിച്ചേല്‍പ്പിക്കും. വിശ്വാസപരമായ ഉപചാരങ്ങളൊന്നും വര്‍ത്തമാന ഇന്ത്യയില്‍ പാടില്ലെങ്കില്‍ അക്കാര്യം കേന്ദ്രസര്‍ക്കാര്‍ അറിയിക്കേണ്ടത് ബന്ധപ്പെട്ട രാജ്യങ്ങളെയാണ് എന്നുകൂടി പറഞ്ഞാണ് കേന്ദ്രത്തിനിട്ടൊന്നു താങ്ങിയത് .എല്ലാ വര്‍ഷങ്ങളിലും യു.എ.ഇ എംബസികളും കോണ്‍സുലേറ്റുകളും ലോകത്തെല്ലാ രാജ്യങ്ങളിലും റംസാനിനോടനുബന്ധിച്ച് സ്വയമേവ ചെയ്ത് വരാറുള്ള ഉപചാരങ്ങള്‍ കൊറോണ സമയമായതിനാല്‍ ഈ വര്‍ഷം സമയത്ത് ചെയ്യാന്‍ കഴിഞ്ഞിരുന്നില്ല. ഇത്തരമൊരു സാഹചര്യത്തിലാണ്, തിരുവനന്തപുരത്തുള്ള യുഎഇ കോണ്‍സുലേറ്റിലെ കോണ്‍സല്‍ ജനറലിന്റെ സൗഹൃദപൂര്‍ണ്ണമായ അന്വേഷണത്തെ തുടര്‍ന്ന് ഒരു മതാചാര നിര്‍വഹണത്തിന് തന്നെ സഹായിച്ചത് എന്നാണ് ജലീലിന്റെ അഭിപ്രായം .അതിനാണ് ഗവര്‍ണര്‍ക്കും , കേന്ദ്ര സര്‍ക്കാരിനുമൊക്കെ പരാതി നല്‍കിയത് .

ഇവയുടെയെല്ലാം വെളിച്ചത്തിലാണ് കേന്ദ്രധനകാര്യ മന്ത്രാലയത്തിന്റെ അന്വേഷണം നടക്കാന്‍ പോകുന്നത് .എല്ലാം തന്നെ ഇല്ലാതാക്കാനുള്ള മുസ്ലിം ലീഗിന്റെയും കോണ്‍ഗ്രസിന്റെയും ബി ജെ പിയുടേയുമെല്ലാം ഒത്തുകളിയായിയാണ് ജലീല്‍ ചിത്രീകരിക്കുന്നത് .എന്നാല്‍ അന്വേഷണസംഘത്തിന് മുന്നില്‍ ഇത്തരം നമ്പറുകള്‍ ഒന്നും ചിലവാകില്ല എന്നതിനാല്‍ തന്നെ മുന്‍കൂര്‍ ജാമ്യമെന്നോണം എല്ലാത്തിനും തയ്യാറായി നില്‍ക്കുന്നു എന്ന പരാമര്‍ശവും മന്ത്രി നടത്തിയിരിക്കുകയാണ് .

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പച്ചക്കറി കയറ്റിയ ലോറി ഇടിച്ച് വിനോദസഞ്ചാരികൾ സഞ്ചരിച്ച ടൂറിസ്റ്റ് ബസ് മറിഞ്ഞ് 27 പേർക്ക് പരുക്ക്...  (24 minutes ago)

എല്ലാം സിനിമാ സ്റ്റൈലിൽ... ദുൽഖർ സൽമാനെ ചോദ്യം ചെയ്ത് കസ്റ്റംസ്, കാർ എത്തിച്ചത് കള്ളക്കടത്തിലൂടെയാണെന്ന് അറിയില്ലെന്ന് താരത്തിന്റെ മൊഴി  (45 minutes ago)

സംസ്ഥാനത്തിന്റെ പേര് 'കേരളം' എന്നാക്കണമെന്ന ആവശ്യത്തിൻമേൽ രാഷ്ട്രപതിയുടെ റഫറൻസ് നടപടിക്രമങ്ങൾ പൂർത്തിയാക്കി നിയമസഭ  (53 minutes ago)

പൊലിസ് ഉദ്യോഗസ്ഥർ യൂണിഫോമിൽ മതപരമായ ചടങ്ങുകളിൽ പങ്കെടുക്കരുതെന്ന് നിർദേശിച്ച് സംസ്ഥാന പൊലിസ് മേധാവി  (1 hour ago)

സംസ്ഥാനത്ത് അടുത്ത അ‌ഞ്ച് ദിവസം മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.... മൂന്ന് ജില്ലകളിൽ യെല്ല് അലർട്ട്  (1 hour ago)

സെനഗലിനെ നാടകീയമായി പരാജയപ്പെടുത്തി ബൽജിയം പ്രീ ക്വാർട്ടറിൽ....  (1 hour ago)

വാണിജ്യ ആവശ്യത്തിനുള്ള പാചക വാതക (എൽ.പി.ജി) സിലിണ്ടറിന് വില 183.5 രൂപയുടെ കുറവ്  (1 hour ago)

കണ്ണീർക്കാഴ്ചയായി... ബസ് സ്കൂട്ടറിലിടിച്ച് അച്ഛനും മകനും ദാരുണാന്ത്യം.  (2 hours ago)

സങ്കടക്കാഴ്ചയായി... എറണാകുളത്ത് സ്വകാര്യ ബസിന്റെ തുറന്നിട്ട മുൻവാതിലിലൂടെ പുറത്തേക്ക് തെറിച്ചുവീണ് കന്യാസ്ത്രീയ്ക്ക് ദാരുണാന്ത്യം  (2 hours ago)

ബിസിനസ്സിൽ വിറ്റുവരവ് വർദ്ധിക്കും; കുടുംബത്തിൽ മംഗള കർമ്മങ്ങൾ! കർക്കിടകം രാശിക്കാർക്ക് ഇന്ന് നേട്ടങ്ങൾ!  (2 hours ago)

മർകസ് കുടിവെള്ള പദ്ധതി നാടിന് സമർപ്പിച്ചു  (2 hours ago)

സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി എന്‍ ശേഷാദ്രിനാഥന്റെ നിയമനത്തിന് അംഗീകാരം.... നിയമന ഉത്തരവില്‍ ഒപ്പിട്ട് ​ഗവർണർ  (2 hours ago)

ഇംഗ്ലണ്ടിനെതിരെ നടന്ന ഒന്നാം ട്വന്റി-20 മത്സരം... റെക്കോര്‍ഡ് നേട്ടവുമായി ഇന്ത്യന്‍ യുവതാരം അഭിഷേക് ശര്‍മ...  (3 hours ago)

ഭൂട്ടാന്‍ കാര്‍ കടത്ത് കേസില്‍ സിനിമാ താരം ദുല്‍ഖര്‍ സല്‍മാനെ ചോദ്യം ചെയ്ത് കസ്റ്റംസ്... കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ വെച്ച് ഏഴ് മണിക്കൂറോളമാണ് താരത്തെ ഉദ്യോഗസ്ഥര്‍ വിശദമായി ചോദ്യം ചെയ്തത്, കാർ കള്ള  (3 hours ago)

ഓപ്പറേഷന്‍ തൂഫാനില്‍ കുടുങ്ങി ഒഡീഷ സ്വദേശി  (10 hours ago)

Malayali Vartha Recommends