Widgets Magazine
04
May / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദിയിൽ 166 പ്രവാസികൾ അറസ്റ്റിൽ


കോട്ടയത്ത് ഇടതുമുന്നണിസ്ഥാനാർത്ഥി തോമസ്ചാഴികാടനെതിരെ, ബി ജെ പി സ്ഥാനാർഥിയായി മത്സരിച്ച തുഷാർ വെള്ളാപള്ളിക്ക് പിണറായിയുടെ സ്നേഹ സന്മാനം...കോടതി ഉത്തരവിട്ട മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസ് അട്ടിമറിക്കാനാണ് സി.പി.എം. ഒരുങ്ങുന്നത്...


നാല്പതോളം രോഗികൾക്ക് ഡയാലിസിസ് ചെയ്തുകൊണ്ടിരിക്കുന്നതിനിടെ, വൈദ്യുതി വകുപ്പ് ഡയാലിസിസ് കേന്ദ്രത്തിന്റെ ഫ്യൂസ് ഊരി...രണ്ടുമണിക്കൂറിനുശേഷം ഉദ്യോഗസ്ഥരെത്തി വൈദ്യുതി കണക്ഷൻ പുനഃസ്ഥാപിച്ചു...


ഞാനാ സാറേ.. കുഞ്ഞിനെ... കയ്യിലിപ്പോഴും ചോരമണക്കുന്നു.. യഥാർത്ഥ വില്ലന്റെ മുഖം പുറത്ത്! ഫോണിൽ ഒളിപ്പിച്ചത് വമ്പൻ രഹസ്യങ്ങൾ.. 23കാരി പഠനത്തിൽ മിടുമിടുക്കി; യുവതിയെ കുറിച്ച് പുറത്ത് വരുന്നത്


രാഹുലിന് അതൃപ്തി: റായ്ബറേലി വേണ്ട...! വയനാട് മതിയെന്ന്...

അത് പൊളിച്ചു... കൊറോണ വൈറസിനെതിരെയൊരു മരുന്ന് കിട്ടിയെങ്കിലെന്ന് ആശിച്ചിരിക്കെ ഭാരതം മാതൃകയാകുന്നു; കോവിഡ് പ്രതിരോധമരുന്ന് യാഥാര്‍ത്ഥ്യമാക്കുന്നതിന് പിന്നില്‍ മലയാളിയുടെ കരങ്ങളും; മരുന്ന് യാഥാര്‍ത്ഥ്യമായാല്‍ ചരിത്രത്തിന്റെ ഭാഗമായി ഈ മലയാളിയും മാറും

24 AUGUST 2020 09:54 AM IST
മലയാളി വാര്‍ത്ത

മലയാളികള്‍ മാത്രമല്ല ലോകത്തെ സകല മനുഷ്യരും ഗോ കൊറോണ ഗോ എന്ന് പറയാന്‍ തുടങ്ങിയിട്ട് എട്ടൊമ്പത് മാസമായി. ആരെങ്കിലുമൊരു മരുന്ന് കണ്ടുപിടിച്ചിരുന്നെങ്കിലെന്ന് എല്ലാവരും ചിന്തിക്കുന്ന കാലമാണ്. പഴയതുപോലെ ഒരു ചുറ്റിക്കളിയും നടക്കുന്നില്ല. മനസമാധനാത്തോടെ ഒരു ചായ പോലും കുടിക്കാനാകുന്നില്ല. വരും വരാതിരിക്കില്ല എന്ന പ്രതീക്ഷയോടെയാണ് കോവിഡ് മരുന്നിനെപ്പറ്റിയുള്ള മനുഷ്യന്‍മാരുടെ കാത്തിരിപ്പ്. ഇടയ്ക്ക് റഷ്യയില്‍ മരുന്ന് പരീക്ഷണം അന്തിമ ഘട്ടത്തിലാണെന്നറിഞ്ഞപ്പോള്‍ എല്ലാവരും കൊതിച്ചു. പക്ഷെ ഒന്നുമുണ്ടിയില്ല.

അവസാനമായി മോദിയുടെ ചുണക്കുട്ടികള്‍ അത് യാഥാര്‍ത്ഥ്യമാക്കാനൊരുങ്ങുകയാണ്. ചന്ദ്രനില്‍ പോയി നോക്കിയാലും അവിടെ ഒരു മലയാളി ഉണ്ടെന്ന ചൊല്ല് ഇതിലും തെറ്റിച്ചില്ല. രാജ്യത്തെ കൊവിഡ് വാക്‌സിന്റെ നിര്‍മ്മാണം അവസാന ഘട്ടത്തിലേക്ക് നീങ്ങവെ പൂനെ സിറം ഇന്‍സ്റ്റിറ്റിയൂട്ടിന്റെ അഭിമാനകരമായ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്നില്‍ കണ്ണൂര്‍ സ്വദേശിയുടെ സാന്നിധ്യവും ശ്രദ്ദേയമാകുകയാണ്.

കോവിഡ് 19 രോഗത്തിനു പ്രതിരോധമരുന്ന് ഡിസംബറോടെ ലോകവിപണിയിലെത്തിക്കാനുള്ള പുണെയിലെ സിറം ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്ത്യ അഥവാ എസ്‌ഐഐയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത് മലയാളിയാണ്. കണ്ണൂര്‍ ചെറുകുന്ന് സ്വദേശിയുമായ പി.സി. നമ്പ്യാരെന്ന പുരുഷോത്തമന്‍ സി. നമ്പ്യാര്‍. കോവിഡ് 19 വാക്‌സിന്‍ ഗവേഷണത്തിനും നിര്‍മാണത്തിനും കേന്ദ്ര സര്‍ക്കാര്‍ അനുമതിയും കേന്ദ്ര ബയോടെക്‌നോളജി വകുപ്പിന്റെ സാമ്പത്തിക സഹായവും ലഭിച്ചിട്ടുള്ള കമ്പനിയാണു സിറം ഇന്‍സ്റ്റിറ്റിയൂട്ട്.

രാജ്യത്ത് 250 രൂപയ്ക്കു വാക്‌സിന്‍ ലഭ്യമാക്കുമെന്നാണു വാഗ്ദാനം ചെയ്തിരിക്കുന്നത്. 250 രൂപയുടെ രണ്ട് ഡോസ് വാക്‌സിന്‍ അതായത് 500 രൂപയ്ക്ക് വാക്‌സിനെടുത്താല്‍ പിന്നെ ജീവിത കാലം കൊറോണ വരില്ലെന്നാണ് പറയുന്നത്. ഇതു യാഥാര്‍ഥ്യമായാല്‍ ലോകത്തെ ഏറ്റവും ചെലവു കുറഞ്ഞ കോവിഡ് വാക്‌സിന്‍ നിര്‍മിക്കുന്ന രാജ്യം എന്ന അഭിമാന നേട്ടം ഇന്ത്യയ്ക്കു സ്വന്തം. ഓക്‌സ്ഫഡ് സര്‍വകലാശാലയുടെ വാക്‌സിന്‍ ഗവേഷണത്തില്‍ പങ്കാളിയാണ് സിറം ഇന്‍സ്റ്റിറ്റിയൂട്ട്.

സാങ്കേതിക പഠനങ്ങളും ആദ്യഘട്ട പരീക്ഷണങ്ങളും പൂര്‍ത്തിയാക്കിയ വാക്‌സിന്റെ വ്യാവസായിക നിര്‍മാണത്തിനുള്ള ഒരുക്കങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. ഡിസംബറോടെ മരിന്ന് വിപണിയിലെത്തിക്കും. ഇന്ത്യ ഉള്‍പ്പെടെ വിവിധ രാജ്യങ്ങളില്‍ മനുഷ്യരില്‍ സിറം ഓക്‌സ്ഫഡ് വാക്‌സിന്‍ പരീക്ഷിച്ചു തുടങ്ങി. മനുഷ്യരിലെ പരീക്ഷണം വിജയിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ അനുമതിയും ലഭ്യമായി കഴിഞ്ഞാല്‍ ആദ്യ ബാച്ച് വിപണിയിലെത്തിക്കും. കാലതാമസം ഒഴിവാക്കാന്‍ മനുഷ്യരില്‍ പരീക്ഷണം പുരോഗമിക്കുന്ന ഘട്ടത്തില്‍ത്തന്നെ വ്യാവസായിക നിര്‍മാണത്തിനും കമ്പനി തുടക്കമിട്ടു കഴിഞ്ഞു.

സെപ്റ്റംബര്‍ വരെ പ്രതിമാസം 50 മുതല്‍ 60 ലക്ഷം ഡോസ് നിര്‍മിക്കും. ഒക്ടോബര്‍ മുതല്‍ ഇത് 80 ലക്ഷം ഡോസ് ആയി ഉയര്‍ത്തും. പുണെയിലെ സിറം ക്യാംപസ് 110 ഏക്കറാണ്. രോഗവ്യാപനത്തിന്റെ തോതും മരണനിരക്കും പരിഗണിച്ച്, ഇവിടെയുള്ള പ്ലാന്റുകളിലെ ശേഷി പൂര്‍ണമായും കോവിഡ് വാക്‌സിന്‍ നിര്‍മാണത്തിനായി മാറ്റിവയ്ക്കാനാണു കമ്പനിയുടെ തീരുമാനം.

ചെറുകുന്ന് ഒതേയന്‍മാടം യുപി സ്‌കൂള്‍, ചെറുകുന്ന് ഹൈസ്‌ക്കൂള്‍ എന്നിവിടങ്ങളില്‍ നിന്ന് പ്രാഥമിക വിദ്യാഭ്യാസം നേടിയ ശേഷം പ്രശസ്തമായ പൂനെ സിംബയോസിസില്‍ നിന്ന് നിയമപഠനവും മാനേജ്‌മെന്റ് പഠനവും പൂര്‍ത്തിയാക്കി സിംബയോസിസില്‍ എക്‌സ്‌പോര്‍ട്ട് മാനേജ്‌മെന്റ് അധ്യാപകനായി ജോലി ചെയ്ത ഇദ്ദേഹം തുടര്‍ന്ന്, സിറം ഇന്‍്സ്റ്റിറ്റിയൂട്ട് ഓഫ് ഇന്ത്യയുടെ മേധാവിയായ ചുമതലയേല്‍ക്കുകയായിരുന്നു. 127 രാജ്യങ്ങളിലേക്ക് വിവിധ വാക്‌സിനുകള്‍ കയറ്റുമതി ചെയ്യുന്ന സിറം ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്‍ഡ്യ ലോകത്തിലെ ഏറ്റവും വലിയ വാക്‌സിന്‍ നിര്‍മ്മാതാക്കള്‍ കൂടിയാണ്.

ലോകത്തെ സമാനതകളില്ലാത്ത രീതിയില്‍ ദുരിതത്തിലേക്ക് തളളിവിട്ട കോവിഡിനെ പിടിച്ചുകെട്ടാനുളള യുദ്ധത്തില്‍ നിര്‍ണായക പങ്ക് വഹിക്കാന്‍ ഒരു കണ്ണൂരുകാരനുമുണ്ടെന്ന് കണ്ണൂരുകാര്‍ക്ക് അഭിമാനമായിരിക്കുകയാണ്. ചെറുകുന്ന് ഒതയംമാടം സ്വദേശി വിജയ ലക്ഷ്മിയാണ് പുരുഷോത്തമന്‍ നമ്പ്യാരുടെ ഭാര്യ. നിയമ രംഗത്ത് പ്രവര്‍ത്തിക്കുന്ന ഗായത്രി ഏക മകളാണ്. എന്തായാലും കൊറോണയ്‌ക്കെതിരായ മരുന്നേറ്റാല്‍ ഈ മലയാളിയെ നമ്മളങ്ങെടുക്കും, ഉറപ്പാ...

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പാണ്ടിക്കാട് യുവാവിനെ തോട്ടിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ മൂന്ന് പേര്‍ അറസ്റ്റില്‍  (1 hour ago)

പിടിച്ചെടുത്ത ഇസ്രയേല്‍ കപ്പലിലെ എല്ലാ ജീവനക്കാരെയും വിട്ടയച്ചതായി ഇറാന്‍  (1 hour ago)

പെരുമ്പെട്ടിയില്‍ ദമ്പതികളെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി...  (1 hour ago)

ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കരണത്തില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ച് ഗതാഗത വകുപ്പ്  (1 hour ago)

തന്നെ വഞ്ചിച്ച സൈനികന് എട്ടിന്റെ പണിയാണ് കാമുകിയായിരുന്ന യുവതി നല്‍കിയത്  (1 hour ago)

അമിത് ഷായുടെ വ്യാജ വീഡിയോ കേസില്‍ കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍  (1 hour ago)

അതീവ ജാഗ്രത! അടുത്ത 3 മണിക്കൂറിൽ കൊടും മഴയെന്ന്... തീരത്ത് റെഡ് അലർട്ട്! ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു  (2 hours ago)

കേരളത്തിന് ആപായമണി.. കടലിൽ ഭയാനക ചുഴലി? കടലാക്രമണ സാധ്യത! കടുത്ത മുന്നറിയിപ്പുമായി INCOIS  (2 hours ago)

മേയറെ തള്ളി ബസ് കണ്ടക്ടർ.. നിർണായക മൊഴി പുറത്ത്! പന്ത് യദുവിന്റെ കോർട്ടിൽ.. വടി വെട്ടി ​ഗണേഷും...  (2 hours ago)

രോഹിത് വെമുലയുടെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം പൂര്‍ത്തിയാക്കി തെലങ്കാന പോലീസ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു  (3 hours ago)

സംസ്ഥാനത്ത് കെ.എസ്.ഇ.ബി മേഖല തിരിച്ചുള്ള വൈദ്യുതി നിയന്ത്രണം തുടങ്ങി  (3 hours ago)

പനമ്പിള്ളിനഗറിലെ നവജാത ശിശുവിന്റെ കൊലപാതകത്തില്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്  (4 hours ago)

മസ്ജിദുൽ അഖ്സയിൽ അതിക്രമിച്ച് കടന്ന് ഇസ്രായേൽ പ്രകോപനം: രണ്ടാം ഘട്ട ചർച്ചയ്ക്കായി ഹമാസ് സംഘം ഉടൻ കയ്റോയിലെത്തും...  (7 hours ago)

സൗദിയിൽ 166 പ്രവാസികൾ അറസ്റ്റിൽ  (7 hours ago)

ദുബായിയിലെ നിർമാണ മേഖലയിൽ 16 തൊഴിലാളികൾക്ക്, തൊഴിലാളി ദിനത്തിൽ അവിസ്മരണീയ അനുഭവം തീർത്ത് വേൾഡ് സ്റ്റാർ ഹോൾഡിങ് കമ്പനി...  (7 hours ago)

Malayali Vartha Recommends