Widgets Magazine
04
May / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കള്ളക്കടല്‍ പ്രതിഭാസ മുന്നറിയിപ്പിനെ തുടര്‍ന്ന് കേരളാ തീരത്ത് ഇന്ന് റെഡ് അലര്‍ട്ട്. അതി തീവ്ര തിരമാലകള്‍ കാരണം ശക്തിയേറിയ കടലാക്രമണത്തിന് സാധ്യത; തീരത്ത് കിടന്ന് ഉറങ്ങരുതെന്നും ബീച്ചിലേക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദവും ഒഴിവാക്കണമെന്നും അധികൃതര്‍, കേരളാ തീരത്ത് അതീവ ജാഗ്രത തുടരണമെന്ന് ദേശീയ സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്


സൗദിയിൽ 166 പ്രവാസികൾ അറസ്റ്റിൽ


കോട്ടയത്ത് ഇടതുമുന്നണിസ്ഥാനാർത്ഥി തോമസ്ചാഴികാടനെതിരെ, ബി ജെ പി സ്ഥാനാർഥിയായി മത്സരിച്ച തുഷാർ വെള്ളാപള്ളിക്ക് പിണറായിയുടെ സ്നേഹ സന്മാനം...കോടതി ഉത്തരവിട്ട മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസ് അട്ടിമറിക്കാനാണ് സി.പി.എം. ഒരുങ്ങുന്നത്...


നാല്പതോളം രോഗികൾക്ക് ഡയാലിസിസ് ചെയ്തുകൊണ്ടിരിക്കുന്നതിനിടെ, വൈദ്യുതി വകുപ്പ് ഡയാലിസിസ് കേന്ദ്രത്തിന്റെ ഫ്യൂസ് ഊരി...രണ്ടുമണിക്കൂറിനുശേഷം ഉദ്യോഗസ്ഥരെത്തി വൈദ്യുതി കണക്ഷൻ പുനഃസ്ഥാപിച്ചു...


ഞാനാ സാറേ.. കുഞ്ഞിനെ... കയ്യിലിപ്പോഴും ചോരമണക്കുന്നു.. യഥാർത്ഥ വില്ലന്റെ മുഖം പുറത്ത്! ഫോണിൽ ഒളിപ്പിച്ചത് വമ്പൻ രഹസ്യങ്ങൾ.. 23കാരി പഠനത്തിൽ മിടുമിടുക്കി; യുവതിയെ കുറിച്ച് പുറത്ത് വരുന്നത്

ഞെട്ടിപ്പിക്കുന്ന ഓര്‍മ്മ... രാജ്യ തലസ്ഥാനത്ത് ചോരപ്പുഴയൊഴുക്കാന്‍ തയ്യാറായ അബു സലിമിനെ പിടി കൂടാന്‍ അന്വേഷണ സംഘത്തിന് കഴിഞ്ഞില്ലായിരുന്നെങ്കില്‍ ദുരന്തമായേനെ; ഉത്തര്‍പ്രദേശ് ബല്‍റാംപുരിലെ മുപ്പത്തഞ്ചുകാരനായ അബു യൂസഫിന്റെ ക്രൂരത ഞെട്ടിപ്പിക്കുന്നത്

24 AUGUST 2020 11:59 AM IST
മലയാളി വാര്‍ത്ത

More Stories...

സങ്കടം അടക്കാനാവാതെ... ഇടുക്കി ചിന്നക്കനാലില്‍ സ്‌കൂട്ടര്‍ കൊക്കയിലേക്ക് മറിഞ്ഞ് അമ്മയും മകളുമുള്‍പ്പെടെ മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം....

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍പ്പെട്ട് പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി....

കള്ളക്കടല്‍ പ്രതിഭാസ മുന്നറിയിപ്പിനെ തുടര്‍ന്ന് കേരളാ തീരത്ത് ഇന്ന് റെഡ് അലര്‍ട്ട്. അതി തീവ്ര തിരമാലകള്‍ കാരണം ശക്തിയേറിയ കടലാക്രമണത്തിന് സാധ്യത; തീരത്ത് കിടന്ന് ഉറങ്ങരുതെന്നും ബീച്ചിലേക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദവും ഒഴിവാക്കണമെന്നും അധികൃതര്‍, കേരളാ തീരത്ത് അതീവ ജാഗ്രത തുടരണമെന്ന് ദേശീയ സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്

പാണ്ടിക്കാട് യുവാവിനെ തോട്ടിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ മൂന്ന് പേര്‍ അറസ്റ്റില്‍

പെരുമ്പെട്ടിയില്‍ ദമ്പതികളെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി...

ആരാണ് അബു യൂസഫ് ? രാജ്യ തലസ്ഥാനത്ത് ചോരപ്പുഴയൊഴുക്കാന്‍ തയ്യാറായ അബു സലിമിനെ പിടി കൂടാന്‍ അന്വേഷണ സംഘത്തിന് കഴിഞ്ഞില്ലായിരുന്നെങ്കില്‍ ഡല്‍ഹി നഗരം കത്തിയമര്‍ന്നേനെ.

അബു സലിന്റെ നേതൃത്വത്തില്‍ നിരവധി മലയാളികള്‍ ഐ. എസില്‍ പരിശീലനം നേടിയിട്ടുണ്ട്. അവരില്‍ പലരുടെയും വിവരങ്ങള്‍ ഇന്നും ലഭ്യമല്ല.

ഉത്തര്‍പ്രദേശ് ബല്‍റാംപുരിലെ ബധിയ ബൈസാഹി ഗ്രാമക്കാരനാണ് മുപ്പത്തഞ്ചുകാരനായ അബു യൂസഫ്. ഇയാള്‍ അഞ്ചുവര്‍ഷമായി ഐ.എസ്. പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതനാണ്. ഇന്ത്യയില്‍ ഐ.എസ്. പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍പിടിച്ച യൂസഫ് അല്‍ ഹിന്ദിയുമായി അബുവിന് അടുത്ത ബന്ധമുണ്ടായിരുന്നു. 2017ല്‍ സിറിയയില്‍നടന്ന ഏറ്റുമുട്ടലില്‍ അല്‍ ഹിന്ദി കൊല്ലപ്പെട്ടു. പാകിസ്താന്‍ സ്വദേശി അബു ഹുസൈഫ അല്‍ ബാക്കിസ്താനിക്കുകീഴില്‍ ഭീകരപ്രവര്‍ത്തനം തുടര്‍ന്ന അബു യൂസഫ് അയാളില്‍നിന്ന് മികച്ചപരിശീലനം നേടി. ടൈമര്‍ സംവിധാനത്തില്‍ ഐ.ഇ.ഡി. ഘടിപ്പിച്ച് സ്‌ഫോടനം നടത്താനും ആത്മഹത്യാ സ്‌ക്വാഡാവാനുമൊക്കെ പഠിപ്പിച്ചത് അബു ഹുസൈഫയായിരുന്നു. ഇയാള്‍ക്കൊപ്പം അഫ്ഗാനിസ്താനിലേക്ക് പോവാനും അബു യൂസഫ് പദ്ധതിയിട്ടിരുന്നു. ഇതിനായി ഭാര്യയും നാലു മക്കള്‍ക്കുമൊക്കെ പാസ്‌പോര്‍ട്ട് സംഘടിപ്പിച്ചു. എന്നാല്‍, കഴിഞ്ഞവര്‍ഷം അഫ്ഗാനില്‍ ഡ്രോണ്‍ അക്രമണത്തില്‍ ഹുസൈഫ കൊല്ലപ്പെട്ടതോടെ പദ്ധതി പാളി.

തുടര്‍ന്ന്, ഇന്ത്യയില്‍ ഭീകരാക്രമണം നടത്തുകയെന്ന ലക്ഷ്യം സ്വീകരിച്ച അബു യൂസഫ് സ്വന്തംനാട്ടിലെ ഖബറിസ്ഥാനിലും മറ്റുമായി പ്രഷര്‍കുക്കര്‍ വഴി സ്‌ഫോടനം നടത്താനുള്ള പരീക്ഷണങ്ങളും നടത്തിയെന്നാണ് വിവരം. സ്‌ഫോടനങ്ങള്‍ക്കുപുറമെ, ചാവേറാക്രമണം നടത്താനും ഇയാള്‍ക്ക് ഐ.എസിന്റെ അനുമതി ലഭിച്ചിരുന്നു. യൂറോപ്യന്‍രാജ്യങ്ങളില്‍ ആത്മഹത്യാ സ്‌ക്വാഡുകള്‍വഴി സ്‌ഫോടനങ്ങള്‍ നടത്തുന്ന രീതി ഇന്ത്യയിലും നടപ്പാക്കാനായിരുന്നു ഐ.എസ്. പദ്ധതി.

തീവ്രവാദ പ്രവര്‍ത്തനം ഉപേക്ഷിക്കാന്‍ പല തവണ താന്‍ ഭര്‍ത്താവിനോട് ആവശ്യപ്പെട്ടിരുന്നതായി ഭാര്യ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. തന്റെ മകന്‍ നല്ല വ്യക്തിയാണെന്നായിരുന്നു പിതാവ് കഫീലിന്റെ അഭിപ്രായം.

നീണ്ട ഒരുവര്‍ഷം നീണ്ട പരിശ്രമത്തിനൊടുവിലാണ് സംഘം പിടിയിലായത്. കഴിഞ്ഞ ഒരുവര്‍ഷമായി ഇയാള്‍ നിരീക്ഷണത്തിലുണ്ടെന്ന് ഡല്‍ഹി പോലീസ് സ്‌പെഷ്യല്‍ സെല്‍ ഡെപ്യൂട്ടി പോലീസ് കമ്മിഷണര്‍ പി.എസ്. കുശ്വാഹ പറഞ്ഞു. ഇയാളുടെ ഓരോ നീക്കവും കൃത്യമായി ഡല്‍ഹി പോലീസ് പിന്തുടരുന്നുണ്ടായിരുന്നു. സ്‌ഫോടനത്തിനുശേഷം ചാവേര്‍ ബോംബാക്രമണമായിരുന്നു ലക്ഷ്യം. അതായത് തലസ്ഥാന നഗരത്തെ ചോരക്കളമാക്കുകയായിരുന്നു ലക്ഷ്യം. ഐ.എസിന്റെ കടുത്ത പരിശീലനം ലഭിച്ച ഭീകരനെയാണ് പോലീസ് പിടികൂടിയത്.

ഭീകരവാദംപോലുള്ള കൊടുംകുറ്റകൃത്യങ്ങള്‍ അന്വേഷിക്കാന്‍ നിയോഗിക്കപ്പെട്ടവരാണ് ഡല്‍ഹി പോലീസ് സ്‌പെഷ്യല്‍ സെല്‍. ഡല്‍ഹിയിലും രാജ്യത്തെ മറ്റുപ്രദേശങ്ങളിലും ഐ.എസ്. ഭീകരാക്രമണത്തിനു പദ്ധതിയിടുന്നതായി ഏതാനും മാസങ്ങള്‍ക്കുമുമ്പു തന്നെ ഇവര്‍ക്ക് വിവരംലഭിച്ചിരുന്നു. സാമൂഹികമാധ്യമങ്ങള്‍ വഴി ഇതിനുള്ള ഗൂഢനീക്കങ്ങളില്‍ ഒരുവിഭാഗം നിരോധിതസംഘങ്ങള്‍ വ്യാപൃതരായിരുന്നു. ഇതിനെ പിന്തുടര്‍ന്നുള്ള അന്വേഷണത്തിലാണ് ബോംബ് നിര്‍മാണത്തിനും ചാവേര്‍ സ്‌ഫോടനത്തിനുമൊക്കെ വിദഗ്ധപരിശീലനം ലഭിച്ച അബു യൂസഫ് ഖാന്‍ ഒറ്റയാന്‍ അക്രമത്തിന് പദ്ധതിയിടുന്നതായി വിവരംകിട്ടിയത്. ചാവേര്‍സ്‌ഫോടനം നടത്താനുള്ള വസ്ത്രങ്ങളും ബെല്‍റ്റുമൊക്കെ തയ്യാറാക്കുന്നതില്‍ വിദഗ്ധനാണ് ഇയാളെന്നും വിവരംലഭിച്ചു. ഇതേത്തുടര്‍ന്ന് അതിജാഗ്രതയോടെ നീങ്ങിയ ഇയാളേയും സംശയമുള്ള മറ്റുള്ളവരേയും നിരീക്ഷണത്തില്‍വെച്ചു. ഇന്‍സ്‌പെക്ടര്‍ സുനില്‍ രാജെയ്‌ന്റെ നേതൃത്വത്തിലുള്ള ഒരുസംഘം യു.പി. സന്ദര്‍ശിച്ച് ഇയാളെ സംബന്ധിച്ചുള്ള പശ്ചാത്തലവിവരങ്ങളും ശേഖരിച്ചു.

അബു യൂസഫ് ഡല്‍ഹിക്ക് തിരിച്ചയുടന്‍ പോലീസിന് രഹസ്യംവിവരം കിട്ടി. ബൈക്കില്‍ ദൗള കുവ വഴി കരോള്‍ബാഗിലക്കേ് വരുന്നുണ്ടെന്നായിരുന്നു വിവരം.

ഇരുട്ടിന്റെ മറവില്‍ ഏതാനും സമയത്തെ വെടിവെപ്പിനൊടുവില്‍ ഇയാളെ കീഴടക്കാന്‍ സംഘത്തിനായി. പോലീസ് തടഞ്ഞയുടന്‍ വെടിയുതിര്‍ത്ത് ബുദ്ധജയന്തി പാര്‍ക്കുവഴി രക്ഷപ്പെടാനുള്ള യൂസഫിന്റെ ശ്രമവും സംഘം പരാജയപ്പെടുത്തി. രണ്ട് പ്രഷര്‍ കുക്കറുകളിലായി ഘടിപ്പിച്ച ഐ.ഇ.ഡി. സ്‌ഫോടകവസ്തു ഇയാളുടെപക്കല്‍ കണ്ടെത്തിയ ഉടന്‍ എന്‍.എസ്.ജി. സംഘമെത്തി അതു നിര്‍വീര്യമാക്കി. സമയബന്ധിതമായ ഇടപെടലിലൂടെയാണ് കൊടുംഭീകരനെ വലയിലാക്കിയതെന്ന് ഡല്‍ഹി പോലീസ് പറഞ്ഞു.

അതിനിടെ പിടിയിലായ ഭീകരന് കശ്മീരിലെ ഭീകരവാദസംഘടനകളുമായും ബന്ധമുണ്ടെന്ന് പോലീസ് പറഞ്ഞു. ഇതടക്കം അന്വേഷിച്ചുവരുകയാണെന്നും പോലീസ് വൃത്തങ്ങള്‍ പറഞ്ഞു.

അടുത്തിടെ ബംഗളുരൂവില്‍ അറസ്റ്റുചെയ്യപ്പെട്ട അബ്ദുര്‍ റഹ്മാനുമായി അബു യൂസഫിനു ബന്ധമുണ്ടോയെന്നും അന്വേഷിച്ചുവരുന്നു. ബെംഗളൂരു മെഡിക്കല്‍ കോളേജില്‍ ഓഫ്താല്‍മോളജിസ്റ്റായിരുന്നു ഇരുപത്തിയെട്ടുകാരനായ അബ്ദുള്‍. മാര്‍ച്ചില്‍ ഡല്‍ഹിയില്‍ അറസ്റ്റിലായ ദമ്പതിമാരുമായി ബന്ധത്തെത്തുടര്‍ന്നാണ് എന്‍.ഐ.എ. ഈ ഡോക്ടറെ അറസ്റ്റുചെയ്തത്. തിഹാര്‍ ജയിലിലുള്ള ഒരു ഭീകരനടക്കം ഐ.എസ്. ഭീകരരുമായി ഡോക്ടര്‍ക്ക് ബന്ധമുണ്ടെന്നും എന്‍.ഐ.എ. സംശയിക്കുന്നു.

ഡോക്ടറെ പിടികൂടിയതിനുപിന്നാലെ ഡല്‍ഹിയില്‍ അബു യൂസഫ് പിടിയിലായതും തമ്മിലുള്ള ബന്ധം പോലീസ് വൃത്തങ്ങള്‍ തള്ളിക്കളയുന്നില്ല. എന്നാല്‍, ഇതു സംബന്ധിച്ച് കൂടുതല്‍ അന്വേഷണം നടന്നുവരുകയാണെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ഗാസിയാബാദില്‍നിന്ന് മോഷ്ടിച്ച ബൈക്കാണ് അബു യൂസഫ് ഉപയോഗിച്ചതെന്നാണ് പോലീസിനുകിട്ടിയിട്ടുള്ള വിവരം. ഇയാളെ പിടികൂടിയതിനു പിന്നാലെ, ഡല്‍ഹിക്കുപുറമേ ഗാസിയാബാദിലും ഉത്തരാഖണ്ഡിലുമൊക്കെ വ്യാപകമായി റെയ്ഡു നടന്നു. ആറിടത്തു പരിശോധന നടത്തിയെന്ന് പോലീസ് വൃത്തങ്ങള്‍ അറിയിച്ചു. ഡല്‍ഹിയില്‍ അക്രമണം നടത്താന്‍ ഒറ്റയ്ക്കാണ് അബു യൂസഫ് വന്നതെങ്കിലും ഇയാള്‍ക്ക് കൂട്ടാളികളുണ്ടാവാമെന്ന നിഗമനത്തിലാണ് പോലീസ് സംഘം.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഐപിഎലില്‍ മുംബൈയുടെ തുടര്‍ച്ചയായ നാലാം തോല്‍വി... കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് മിന്നും ജയം...  (3 minutes ago)

സങ്കടം അടക്കാനാവാതെ... ഇടുക്കി ചിന്നക്കനാലില്‍ സ്‌കൂട്ടര്‍ കൊക്കയിലേക്ക് മറിഞ്ഞ് അമ്മയും മകളുമുള്‍പ്പെടെ മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം....  (25 minutes ago)

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍പ്പെട്ട് പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി....  (1 hour ago)

കള്ളക്കടല്‍ പ്രതിഭാസ മുന്നറിയിപ്പിനെ തുടര്‍ന്ന് കേരളാ തീരത്ത് ഇന്ന് റെഡ് അലര്‍ട്ട്.  (1 hour ago)

പാണ്ടിക്കാട് യുവാവിനെ തോട്ടിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ മൂന്ന് പേര്‍ അറസ്റ്റില്‍  (5 hours ago)

പിടിച്ചെടുത്ത ഇസ്രയേല്‍ കപ്പലിലെ എല്ലാ ജീവനക്കാരെയും വിട്ടയച്ചതായി ഇറാന്‍  (5 hours ago)

പെരുമ്പെട്ടിയില്‍ ദമ്പതികളെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി...  (5 hours ago)

ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കരണത്തില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ച് ഗതാഗത വകുപ്പ്  (5 hours ago)

തന്നെ വഞ്ചിച്ച സൈനികന് എട്ടിന്റെ പണിയാണ് കാമുകിയായിരുന്ന യുവതി നല്‍കിയത്  (6 hours ago)

അമിത് ഷായുടെ വ്യാജ വീഡിയോ കേസില്‍ കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍  (6 hours ago)

അതീവ ജാഗ്രത! അടുത്ത 3 മണിക്കൂറിൽ കൊടും മഴയെന്ന്... തീരത്ത് റെഡ് അലർട്ട്! ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു  (6 hours ago)

കേരളത്തിന് ആപായമണി.. കടലിൽ ഭയാനക ചുഴലി? കടലാക്രമണ സാധ്യത! കടുത്ത മുന്നറിയിപ്പുമായി INCOIS  (6 hours ago)

മേയറെ തള്ളി ബസ് കണ്ടക്ടർ.. നിർണായക മൊഴി പുറത്ത്! പന്ത് യദുവിന്റെ കോർട്ടിൽ.. വടി വെട്ടി ​ഗണേഷും...  (6 hours ago)

രോഹിത് വെമുലയുടെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം പൂര്‍ത്തിയാക്കി തെലങ്കാന പോലീസ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു  (7 hours ago)

സംസ്ഥാനത്ത് കെ.എസ്.ഇ.ബി മേഖല തിരിച്ചുള്ള വൈദ്യുതി നിയന്ത്രണം തുടങ്ങി  (7 hours ago)

Malayali Vartha Recommends