Widgets Magazine
04
May / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് നാലു ദിവസം ഇടിമിന്നലോടുകൂടിയ മഴക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്...


കള്ളക്കടല്‍ പ്രതിഭാസ മുന്നറിയിപ്പിനെ തുടര്‍ന്ന് കേരളാ തീരത്ത് ഇന്ന് റെഡ് അലര്‍ട്ട്. അതി തീവ്ര തിരമാലകള്‍ കാരണം ശക്തിയേറിയ കടലാക്രമണത്തിന് സാധ്യത; തീരത്ത് കിടന്ന് ഉറങ്ങരുതെന്നും ബീച്ചിലേക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദവും ഒഴിവാക്കണമെന്നും അധികൃതര്‍, കേരളാ തീരത്ത് അതീവ ജാഗ്രത തുടരണമെന്ന് ദേശീയ സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്


സൗദിയിൽ 166 പ്രവാസികൾ അറസ്റ്റിൽ


കോട്ടയത്ത് ഇടതുമുന്നണിസ്ഥാനാർത്ഥി തോമസ്ചാഴികാടനെതിരെ, ബി ജെ പി സ്ഥാനാർഥിയായി മത്സരിച്ച തുഷാർ വെള്ളാപള്ളിക്ക് പിണറായിയുടെ സ്നേഹ സന്മാനം...കോടതി ഉത്തരവിട്ട മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസ് അട്ടിമറിക്കാനാണ് സി.പി.എം. ഒരുങ്ങുന്നത്...


നാല്പതോളം രോഗികൾക്ക് ഡയാലിസിസ് ചെയ്തുകൊണ്ടിരിക്കുന്നതിനിടെ, വൈദ്യുതി വകുപ്പ് ഡയാലിസിസ് കേന്ദ്രത്തിന്റെ ഫ്യൂസ് ഊരി...രണ്ടുമണിക്കൂറിനുശേഷം ഉദ്യോഗസ്ഥരെത്തി വൈദ്യുതി കണക്ഷൻ പുനഃസ്ഥാപിച്ചു...

നിര്‍ണായക നീക്കം... ലൈഫ് മിഷന്‍ സിഇഒ യു വി ജോസില്‍ നിന്നും തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ.സി. മൊയ്തീന്‍ വിശദീകരണം തേടിയതോടെ മറ്റൊരങ്കത്തിന് തുടക്കമായി; യു.വി. ജോസിന്റെ തലയില്‍ ചാരി രക്ഷപ്പെടാന്‍ മന്ത്രി എ.സി. മൊയ്തിന്റെ നീക്കമോ?

24 AUGUST 2020 11:50 AM IST
മലയാളി വാര്‍ത്ത

ആരോപണങ്ങള്‍ക്ക് ശക്തി പ്രാപിച്ചതോടെ പല മന്ത്രിമാരും മുഖ്യമന്ത്രിയോടുള്ള അനിഷ്ടം പരസ്യമായി പ്രകടമാക്കുന്നു. ഇക്കാലമത്രയും മുഖ്യമന്ത്രിയെ എതിര്‍ക്കാതെ അദ്ദേഹത്തിനൊപ്പം നിന്ന തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ.സി. മൊയ്തീന്‍ പിണറായിയുടെ തീരുമാനത്തിനെതിരെ ഞായറാഴ്ച രാത്രി വൈകി രംഗത്തെത്തി. ലൈഫ് മിഷന്‍ സിഇഒ യു വി ജോസില്‍ നിന്നും വിശദീകരണം തേടാനാണ് മന്ത്രി ഉത്തരവിട്ടത്.

ശിവശങ്കരനില്‍ സ്വപ്നയെ ചാരിയതു പോലെ ലൈഫ് തട്ടിപ്പ് ഐ. എ. എസ് ഉദ്യോഗസ്ഥനായ യു.വി. ജോസിന്റെ തലയില്‍ ചാരി രക്ഷപ്പെടാനാണ് മന്ത്രി എ സി മൊയ്തിന്റെ തീരുമാനം. എന്‍ ഐ എ ഉള്‍പ്പെടെയുള്ള ഏജന്‍സികളെ ജോസിന്റെ പങ്കായിരിക്കും മന്ത്രി അറിയിക്കുക. എന്നാല്‍ മന്ത്രിയുടെ അനുവാദമില്ലാതെ ഒരു ഐ. എ എസ് ഉദ്യോഗസ്ഥന് എങ്ങനെയാണ് കരാറില്‍ ഒപ്പിടാന്‍ കഴിയുക എന്ന ചോദ്യം പ്രസക്തമാണ്. അതിനുള്ള മറുപടി പറയേണ്ടത് മന്ത്രിയാണ്. ഇനി മന്ത്രി അറിയാതെയാണ് ഒപ്പിട്ടതെങ്കില്‍ അത് ക്രിമിനല്‍ കുറ്റമാണ്.

വടക്കാഞ്ചേരി ലൈഫ് മിഷന്‍ ഫ്‌ലാറ്റ് വിവാദത്തില്‍ സിഇഒ, യു വി ജോസിനോട് മന്ത്രി എ സി മൊയ്!തീന്‍ വിശദീകരണം തേടിയത് ഈ സാഹചര്യത്തിലാണ്. നിയമസഭ സമ്മേളനം നടക്കാനിരിക്കെയാണ് മന്ത്രിയുടെ ഇടപെടല്‍. കരാറുമായി ബന്ധപ്പെട്ട മുഴുവന്‍ രേഖകളും സിഇഒ യു വി ജോസിനോട് മന്ത്രി ആവശ്യപ്പെട്ടു.

യു.വി. ജോസ് തന്നെ മറികടക്കുന്നു എന്ന ചിന്ത മന്ത്രി എ.സി മൊയ്തീന് നേരത്തെ ഉണ്ടായിരുന്നു. മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ ഓഫീസുമായി നേരിട്ടാണ് ലൈഫ് മിഷന്‍ കൈകാര്യം ചെയ്തിരുന്നത്. മുമ്പും ഇതായിരുന്നു സ്ഥിതി. സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കിയ എല്ലാ മിഷനുകളും മുഖ്യമന്ത്രിയുടെ നേരിട്ടുള്ള നിയന്ത്രണത്തിലാണ് പ്രവര്‍ത്തിക്കുന്നത്. ശിവശങ്കരന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരിക്കെ അദ്ദേഹമാണ് മിഷന്റെ പ്രവര്‍ത്തനം കൈകാര്യം ചെയ്തിരുന്നത്. മിഷന്റെ പല ഫയലുകളും മന്ത്രി മൊയ്തീന്‍ കാണുകയുണ്ടായിരുന്നില്ല. അദ്ദേഹം ഫയലുകള്‍ ചോദിച്ചിരുന്നില്ല എന്നതായിരുന്നു ശരി. പദധതിയില്‍ അഴിമതി നടന്നാല്‍ അതില്‍ തനിക്ക് ഒരു ഉത്തരവാദിത്വമില്ലെന്നായിരുന്നു മന്ത്രിയുടെ നിലപാട്.

ലൈഫ് മിഷന്‍ പദ്ധതിയിലുള്‍പ്പെടുത്തി വടക്കാഞ്ചേരിയിലെ 2.17 ഏക്കറില്‍ 140 ഫ്‌ലാറ്റുകള്‍ നിര്‍മ്മിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ ധാരണയിലെത്തിയത് ജുലൈ 11നാണ്. യുഎഇയിലെ റെഡ്‌ക്രെസന്റ് എന്ന സ്ഥാപനവുമായാണ് സര്‍ക്കാര്‍ ധാരണാപത്രം ഒപ്പിട്ടത്. യുഎഇയില്‍ നിന്ന് നേരിട്ട് ധനസസഹായം സ്വീകരിക്കുന്നതിന് നിയമതടസ്സങ്ങള്‍ ഉള്ളത് കൊണ്ടാണ് റെഡ്‌ക്രെസന്റുമായി ധാരണപത്രം ഒപ്പിട്ടത് എന്നായിരുന്നു സര്‍ക്കാര്‍ വിശദീകരണം. റെഡ് ക്രസന്റിന്റെ മറവിലാണ് അഴിമതി നടന്നത്.

എന്നാല്‍ നിര്‍മാണ കരാര്‍ ഒപ്പിട്ടത് യുഎഇ കോണ്‍സുലേറ്റും യൂണിടാക്കും തമ്മിലെന്ന് തെളിയിക്കുന്ന കരാര്‍ രേഖ പുറത്തുവന്നു. ധാരണാപത്രത്തില്‍ ഒപ്പിട്ട സംസ്ഥാന സര്‍ക്കാരോ, സര്‍ക്കാര്‍ ധാരണയിലെത്തിയ റെഡ് ക്രെസന്റോ നിര്‍മാണ കരാറില്‍ കക്ഷിയല്ല. റെഡ്‌ക്രെസന്റുമായുള്ള ധാരണാപത്രത്തിന് പോലും കേന്ദ്ര അനുമതി തേടാതിരിക്കെയാണ് നിര്‍മ്മാണം കോണ്‍സുല്‍ ജനറല്‍ നേരിട്ട ഒപ്പിട്ടെന്ന ഞെട്ടിക്കുന്ന വിവരം പുറത്തുവരുന്നത്. റെഡ്!ക്രെസന്റാകും പദ്ധതി ചെലവ് വഹിക്കുക എന്ന പരമാര്‍ശം മാത്രമാണ് കരാറിലുള്ളത്.

പതിയെ പതിയെ, വെറുതെ ആരോപണം കേള്‍ക്കുന്ന മന്ത്രിമാരെല്ലാം അവരവരുടെ നിലപാട് വ്യക്തമാക്കി രംഗത്തെത്തുകയാണ്. ഇക്കാലമത്രയും അവര്‍ ഭയപ്പെട്ടിരുന്നത് മുഖ്യമന്ത്രിയെയാണ്. എന്നാല്‍ മുഖ്യമന്ത്രി നിരായുധനായതോടെ മന്ത്രിമാര്‍ അവരുടെ പ്രതാപം പുറത്തെടുത്തു. ഇക്കാലമത്രയും മന്ത്രിമാര്‍ സ്വയം തീരുമാനമെടുത്തിരുന്നില്ല. ഇതില്‍ മാറ്റം വന്നു കഴിഞ്ഞു. അത് കേരള രാഷ്ട്രീയ ചരിത്രത്തിലെ വലിയൊരു മാറ്റമാണ്.

നിയമസഭാ തെരഞ്ഞടുപ്പ് പടിവാതുക്കല്‍ എത്തിയതാണ് ഇതിനായി മന്ത്രിമാരെ നിര്‍ബന്ധിതമാക്കിയ പ്രധാന വിഷയം. പലര്‍ക്കും അടുത്ത തെരഞ്ഞടുപ്പില്‍ കരകയറാന്‍ കഴിയുമോ എന്ന് സംശയമുണ്ട് . സര്‍ക്കാരില്‍ നടക്കുന്നത് പൂര്‍ണമായും അഴിമതിയാണെന്ന് വന്നതോടെ അഴിമതിക്കാരല്ലാത്ത മന്ത്രിമാരും പ്രതിസന്ധിയിലായി. ആരോപണങ്ങള്‍ തങ്ങളുടെ ഇമേജിനെ ബാധിക്കും എന്ന അവസ്ഥ വന്നപ്പോഴാണ് മന്ത്രിമാര്‍ സ്വയം പ്രതികരിച്ചു തുടങ്ങിയത്.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുവതിയെ ഫോണിലൂടെ ശല്യപ്പെടുത്തുകയും അപമാനിക്കുകയും ചെയ്തതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ മൂന്ന് പേര്‍ക്ക് പരുക്ക്  (4 minutes ago)

ഫഹദ് ഫാസില്‍ ചിത്രത്തെ പ്രശംസിച്ച് ബോളിവുഡ് താരം രണ്‍ബീര്‍ കപൂര്‍  (28 minutes ago)

സംസ്ഥാനം വെന്തുരുകുന്നു... സാധാരണയെക്കാള്‍ മൂന്ന് മുതല്‍ അഞ്ച് ഡിഗ്രി വരെ അധിക താപനില, ഈമാസം ഏഴ് വരെ 12 ജില്ലകളില്‍ യെല്ലോ മുന്നറിയിപ്പ്  (54 minutes ago)

പന്തളത്ത് വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന വ്യാപാരി മരിച്ചു...  (1 hour ago)

പത്തനംതിട്ട പെരുമ്പെട്ടിയില്‍ വൃദ്ധദമ്പതികളെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി....  (1 hour ago)

ഇറാന്‍ പിടിച്ചെടുത്ത ഇസ്രയേല്‍ ചരക്കു കപ്പലിലുണ്ടായിരുന്ന എല്ലാ ജീവനക്കാരേയും വിട്ടയച്ചതായി റിപ്പോര്‍ട്ട്...  (1 hour ago)

സങ്കടം അടക്കാനാവാതെ... ഇടുക്കി ചിന്നക്കനാലില്‍ സ്‌കൂട്ടര്‍ കൊക്കയിലേക്ക് മറിഞ്ഞ് അമ്മയും മകളുമുള്‍പ്പെടെ മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം....  (2 hours ago)

ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണത്തില്‍ ഇളവുമായി ഗതാഗത വകുപ്പ്.... പ്രതിദിന ലൈസന്‍സ് 40 ആക്കും  (2 hours ago)

ജസ്‌ന തിരോധാന കേസില്‍ പിതാവ് ജയിംസ് ജോസഫ് ഫോട്ടോസ് അടക്കമുള്ള തെളിവുകള്‍ ഹാജരാക്കി.... സിബിഐ അവ അന്വേഷിച്ചിട്ടുണ്ടോയെന്നറിയാന്‍ കേസ് ഡയറി ഹാജരാക്കാന്‍ കോടതി ഉത്തരവിട്ടു, പിതാവ് തെളിവുകള്‍ നല്‍കിയാല്‍  (2 hours ago)

സംസ്ഥാനത്ത് നാലു ദിവസം ഇടിമിന്നലോടുകൂടിയ മഴക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്...  (3 hours ago)

ഐപിഎലില്‍ മുംബൈയുടെ തുടര്‍ച്ചയായ നാലാം തോല്‍വി... കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് മിന്നും ജയം...  (3 hours ago)

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍പ്പെട്ട് പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി....  (4 hours ago)

കള്ളക്കടല്‍ പ്രതിഭാസ മുന്നറിയിപ്പിനെ തുടര്‍ന്ന് കേരളാ തീരത്ത് ഇന്ന് റെഡ് അലര്‍ട്ട്.  (5 hours ago)

പാണ്ടിക്കാട് യുവാവിനെ തോട്ടിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ മൂന്ന് പേര്‍ അറസ്റ്റില്‍  (9 hours ago)

പിടിച്ചെടുത്ത ഇസ്രയേല്‍ കപ്പലിലെ എല്ലാ ജീവനക്കാരെയും വിട്ടയച്ചതായി ഇറാന്‍  (9 hours ago)

Malayali Vartha Recommends