Widgets Magazine
04
May / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദിയിൽ 166 പ്രവാസികൾ അറസ്റ്റിൽ


കോട്ടയത്ത് ഇടതുമുന്നണിസ്ഥാനാർത്ഥി തോമസ്ചാഴികാടനെതിരെ, ബി ജെ പി സ്ഥാനാർഥിയായി മത്സരിച്ച തുഷാർ വെള്ളാപള്ളിക്ക് പിണറായിയുടെ സ്നേഹ സന്മാനം...കോടതി ഉത്തരവിട്ട മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസ് അട്ടിമറിക്കാനാണ് സി.പി.എം. ഒരുങ്ങുന്നത്...


നാല്പതോളം രോഗികൾക്ക് ഡയാലിസിസ് ചെയ്തുകൊണ്ടിരിക്കുന്നതിനിടെ, വൈദ്യുതി വകുപ്പ് ഡയാലിസിസ് കേന്ദ്രത്തിന്റെ ഫ്യൂസ് ഊരി...രണ്ടുമണിക്കൂറിനുശേഷം ഉദ്യോഗസ്ഥരെത്തി വൈദ്യുതി കണക്ഷൻ പുനഃസ്ഥാപിച്ചു...


ഞാനാ സാറേ.. കുഞ്ഞിനെ... കയ്യിലിപ്പോഴും ചോരമണക്കുന്നു.. യഥാർത്ഥ വില്ലന്റെ മുഖം പുറത്ത്! ഫോണിൽ ഒളിപ്പിച്ചത് വമ്പൻ രഹസ്യങ്ങൾ.. 23കാരി പഠനത്തിൽ മിടുമിടുക്കി; യുവതിയെ കുറിച്ച് പുറത്ത് വരുന്നത്


രാഹുലിന് അതൃപ്തി: റായ്ബറേലി വേണ്ട...! വയനാട് മതിയെന്ന്...

ശിവശങ്കറിന്റെ എല്ലാം പൊളിഞ്ഞു... പിണറായിയുടെ കട്ടയും പടവും മടക്കി എന്‍ ഐ എ യുടെ ഹെവി മൂവ് ചതിയന്‍ ചങ്കരന്റെ അധോലോകബന്ധം പുറത്തായി ?

24 AUGUST 2020 11:35 AM IST
മലയാളി വാര്‍ത്ത

ശിവശങ്കറിന്റെ കള്ളക്കഥകള്‍ ഒന്നൊന്നായി പൊളിഞ്ഞടുങ്ങുന്ന അസുലഭ നിമിഷമാണ് ഇപ്പോള്‍ കേരളം വീക്ഷിക്കുന്നത് .പിണറായിക്ക് കൂട്ടായി ,താങ്ങായി ,ഭരണമികവുകാട്ടി ,പ്രിന്‍സിപ്പല്‍ സെക്രെട്ടറി എന്ന വിശ്വസ്ത സ്ഥാനം അലങ്കരിച്ച ശിവശങ്കര്‍ ഒടുവില്‍ കള്ളക്കടത്തുകാരിക്ക് കഞ്ഞിവച്ചു എന്ന തരത്തിലാണ് കാര്യങ്ങളുടെ നിജസ്ഥി .ഭരണതലത്തില്‍ തന്നെ തിരുമറികളുടെ ഉസ്താദ് ആയി മാറിയ ഒരധോലോക നേതാവിന്റെ പരിവേഷമാണ് ശിവശങ്കറിന് ഇപ്പോള്‍ കേരളത്തില്‍ ഉള്ളത് .എന്‍ ഐ എ പോലും ചിന്തിക്കാത്ത അത്യുഗ്രന്‍ സ്ഫോടക നീക്കങ്ങള്‍ക്കുള്ള വെടിമരുന്നുമായാണ് ശിവശങ്കര്‍ നടന്നതെന്ന് ഇപ്പോഴാണ് തുമ്പ് കിട്ടിയത് .വടക്കാഞ്ചേരിയിലെ ലൈഫ് മിഷനില്‍ നടന്ന ക്രമക്കേട് ഒന്നൊന്നായി പൊളിഞ്ഞു .

ശിവശങ്കര്‍ കരുതിക്കൂട്ടി ആസൂത്രണം നടത്തിയ സ്വപനതുല്യമായ ഈ തട്ടിപ്പ് പദ്ധതിയുടെ കള്ളക്കളി പുറത്തു വന്നതോടെ അന്ധാളിച്ചു നില്‍ക്കുകയാണ് പാവം കേരള ജനത .ഇങ്ങനെയും പാവങ്ങളുടെ പിച്ചച്ചട്ടിയില്‍ കയ്യിട്ടുവാരാന്‍ ഇയാള്‍ക്ക് മനസ്സുവന്നല്ലോ എന്ന ചോദ്യം മാത്രമാണ് അവശേഷിക്കുന്നത് .സ്വപ്നയുമൊത്തുള്ള ശിവശങ്കറിന്റെ ഹോളിഡേ ട്രിപ്പുകള്‍ ഒടുവില്‍ ഒരുമിച്ചുള്ള
വന്‍ തട്ടിപ്പ് പദ്ധതികളിലേക്കാണ് വഴിയൊരുക്കിയത് . ബെംഗളൂരുവിലെ ഐഎസ്ആര്‍ഒ ആസ്ഥാനത്തു നിരന്തരം ഇവര്‍ സന്ദര്‍ശനം നടത്തിയത് രഹസ്യവിവരങ്ങള്‍ ചോര്‍ത്താന്‍ വേണ്ടി തന്നെയായിരുന്നു എന്ന നിജസ്ഥിതിയിലേക്കാണ് കാര്യങ്ങള്‍ എത്തിയിരിക്കുന്നത് .

എന്‍ ഐ എ ഇതിനോടകം തന്നെ ദുബായില്‍ നിന്നും രാജ്യസുരക്ഷയെ ബാധിക്കുന്ന തരത്തില്‍ ഇവര്‍ നടത്തിയ ഇടപെടലിനെ കുറിച്ചുള്ള സൂചനകള്‍ കണ്ടെത്തി എന്ന് വ്യക്തമാക്കുമ്പോള്‍ ശിവശങ്കറിനെ ഒരു പക്ഷെ അന്താരാഷ്ട്ര കുറ്റകൃത്യവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ആരായുന്ന റീസേര്‍ച്ച് ആന്‍ഡ് അനാലിസിസ് വിങ് എന്ന റോ ആയിരിക്കും കാര്യങ്ങളുടെ നിജസ്ഥിതി അറിയാന്‍ ചോദ്യം ചെയ്യലിനായി വിളിപ്പിക്കുന്നത് .എന്തായാലും ഒരു ഐ എ എസുകാരനും സഞ്ചരിച്ചിട്ടില്ലാത്ത വഴികളിലൂടെയുള്ള ശിവശങ്കറിന്റെ വേറിട്ട സഞ്ചാരം സി പി എമ്മിനെയും പിണറായിയേയും നിലയില്ലാക്കയത്തില്‍ കൊണ്ടെത്തിക്കുമ്പോള്‍ എന്തിനും കൂട്ടുനില്‍ക്കേണ്ട ബാധ്യത തങ്ങള്‍ക്കില്ല എന്നവര്‍ത്തിച്ചു പറഞ്ഞുകൊണ്ട് സി പി ഐ രംഗപ്രവേശനം ചെയ്തിരിക്കുകയാണ് .

അവര്‍ രംഗപ്രവേശനം ചെയ്തതിനു ഉപരിയായി ശിവശങ്കറിന്റെ തട്ടിപ്പുമായി ബന്ധപ്പെട്ട അന്വേഷണം പ്രതിപക്ഷകക്ഷികളേക്കാള്‍ പതിന്മടങ്ങ് ഊര്‍ജ്ജസ്വലതയോടെ അവര്‍ ഏറ്റെടുത്തിരിക്കുകയാണ് .കാനം രാജേന്ദ്രനും പിണറായും പല വിഷയങ്ങളിലും ഉരസ്സിയിട്ടുണ്ടെങ്കിലും സൈക്കോളജിക്കലായുള്ള ഇത്തരമൊരു കടന്നാക്രമണം പിണറായിയെ അക്ഷരാര്‍ഥത്തില്‍ സ്തബ്ധനാക്കിയിരിക്കുകയാണ് . പിണറായി സര്‍ക്കാരിനെതിരായുള്ള ആദ്യ അവിശ്വാസ പ്രമേയം ഇന്ന് നിയമസഭയില്‍ അവതരിപ്പിക്കാന്‍ ഇരിക്കെ . സ്വര്‍ണ്ണക്കടത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസിന് ബന്ധമുണ്ടെന്ന് പ്രാഥമികമായി കണ്ടെത്തിയതിനാല്‍ അധികാരത്തില്‍ തുടരാനുള്ള ധാര്‍മ്മിക അവകാശം സര്‍ക്കാരിന് നഷ്ടപ്പെട്ടെന്നാണ് പ്രതിപക്ഷ വാദം. വിഡി സതീശനാണ് പ്രമേയം അവതരിപ്പിക്കുക.സി പി ഐ മുഖപത്രത്തില്‍ അച്ചടിച്ചു വന്ന കാര്യങ്ങളാണ് ഇപ്പോള്‍ പ്രതിപക്ഷത്തിന്റെ ഏറ്റവും വലിയ തുറുപ്പ് ചീട്ടായി മാറിയിരിക്കുന്നത് .

സ്വര്‍ണ്ണക്കടത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസിന് ബന്ധമുണ്ടെന്നും കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷിന് മുഖ്യമന്ത്രിയിലും അദ്ദേഹത്തിന്റെ ഓഫീസിലും അമിത സ്വാധീനമുണ്ടെന്നുമുള്ള അന്വേഷണ ഏജന്‍സികളുടെ കണ്ടെത്തലാണ് പ്രതിപക്ഷം തിങ്കളാഴ്ച സഭാതലത്തില്‍ ആയുധമാക്കുക. പാവപ്പെട്ടവര്‍ക്ക് വീട് നിര്‍മ്മിച്ച് കൊടുക്കുന്ന ലൈഫ് മിഷനിലെ ക്രമക്കേടുകളും അഴിമതിയും പ്രതിപക്ഷം സര്‍ക്കാരിനെതിരെ ഉന്നയിക്കാനാണ് പ്രതിപക്ഷ തീരുമാനം. മുഖ്യമന്ത്രിക്കൊപ്പം സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനെതിരെയും മന്ത്രി കെ ടി ജലീലിനെതിരെയും ഉയര്‍ന്ന ആരോപണങ്ങളും സഭയെ പ്രക്ഷുബ്ദമാക്കും എന്നത് വ്യക്തമായിരിക്കുകയാണ് .ഐ എസ് ആര്‍ ഓ കേന്ദ്രത്തില്‍ വച്ച് നടത്തിയ സന്ദര്‍ശനങ്ങളെ പറ്റി വ്യക്തമായ റിപ്പോര്‍ട്ട് വരുന്നതോടെ ശിവശങ്കറിന്റെ കട്ടയും പടവും മടങ്ങും എന്ന് വ്യക്തമായിരിക്കുകയാണ്

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പാണ്ടിക്കാട് യുവാവിനെ തോട്ടിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ മൂന്ന് പേര്‍ അറസ്റ്റില്‍  (56 minutes ago)

പിടിച്ചെടുത്ത ഇസ്രയേല്‍ കപ്പലിലെ എല്ലാ ജീവനക്കാരെയും വിട്ടയച്ചതായി ഇറാന്‍  (1 hour ago)

പെരുമ്പെട്ടിയില്‍ ദമ്പതികളെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി...  (1 hour ago)

ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കരണത്തില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ച് ഗതാഗത വകുപ്പ്  (1 hour ago)

തന്നെ വഞ്ചിച്ച സൈനികന് എട്ടിന്റെ പണിയാണ് കാമുകിയായിരുന്ന യുവതി നല്‍കിയത്  (1 hour ago)

അമിത് ഷായുടെ വ്യാജ വീഡിയോ കേസില്‍ കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍  (1 hour ago)

അതീവ ജാഗ്രത! അടുത്ത 3 മണിക്കൂറിൽ കൊടും മഴയെന്ന്... തീരത്ത് റെഡ് അലർട്ട്! ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു  (1 hour ago)

കേരളത്തിന് ആപായമണി.. കടലിൽ ഭയാനക ചുഴലി? കടലാക്രമണ സാധ്യത! കടുത്ത മുന്നറിയിപ്പുമായി INCOIS  (1 hour ago)

മേയറെ തള്ളി ബസ് കണ്ടക്ടർ.. നിർണായക മൊഴി പുറത്ത്! പന്ത് യദുവിന്റെ കോർട്ടിൽ.. വടി വെട്ടി ​ഗണേഷും...  (1 hour ago)

രോഹിത് വെമുലയുടെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം പൂര്‍ത്തിയാക്കി തെലങ്കാന പോലീസ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു  (2 hours ago)

സംസ്ഥാനത്ത് കെ.എസ്.ഇ.ബി മേഖല തിരിച്ചുള്ള വൈദ്യുതി നിയന്ത്രണം തുടങ്ങി  (2 hours ago)

പനമ്പിള്ളിനഗറിലെ നവജാത ശിശുവിന്റെ കൊലപാതകത്തില്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്  (4 hours ago)

മസ്ജിദുൽ അഖ്സയിൽ അതിക്രമിച്ച് കടന്ന് ഇസ്രായേൽ പ്രകോപനം: രണ്ടാം ഘട്ട ചർച്ചയ്ക്കായി ഹമാസ് സംഘം ഉടൻ കയ്റോയിലെത്തും...  (7 hours ago)

സൗദിയിൽ 166 പ്രവാസികൾ അറസ്റ്റിൽ  (7 hours ago)

ദുബായിയിലെ നിർമാണ മേഖലയിൽ 16 തൊഴിലാളികൾക്ക്, തൊഴിലാളി ദിനത്തിൽ അവിസ്മരണീയ അനുഭവം തീർത്ത് വേൾഡ് സ്റ്റാർ ഹോൾഡിങ് കമ്പനി...  (7 hours ago)

Malayali Vartha Recommends