Widgets Magazine
04
May / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദിയിൽ 166 പ്രവാസികൾ അറസ്റ്റിൽ


കോട്ടയത്ത് ഇടതുമുന്നണിസ്ഥാനാർത്ഥി തോമസ്ചാഴികാടനെതിരെ, ബി ജെ പി സ്ഥാനാർഥിയായി മത്സരിച്ച തുഷാർ വെള്ളാപള്ളിക്ക് പിണറായിയുടെ സ്നേഹ സന്മാനം...കോടതി ഉത്തരവിട്ട മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസ് അട്ടിമറിക്കാനാണ് സി.പി.എം. ഒരുങ്ങുന്നത്...


നാല്പതോളം രോഗികൾക്ക് ഡയാലിസിസ് ചെയ്തുകൊണ്ടിരിക്കുന്നതിനിടെ, വൈദ്യുതി വകുപ്പ് ഡയാലിസിസ് കേന്ദ്രത്തിന്റെ ഫ്യൂസ് ഊരി...രണ്ടുമണിക്കൂറിനുശേഷം ഉദ്യോഗസ്ഥരെത്തി വൈദ്യുതി കണക്ഷൻ പുനഃസ്ഥാപിച്ചു...


ഞാനാ സാറേ.. കുഞ്ഞിനെ... കയ്യിലിപ്പോഴും ചോരമണക്കുന്നു.. യഥാർത്ഥ വില്ലന്റെ മുഖം പുറത്ത്! ഫോണിൽ ഒളിപ്പിച്ചത് വമ്പൻ രഹസ്യങ്ങൾ.. 23കാരി പഠനത്തിൽ മിടുമിടുക്കി; യുവതിയെ കുറിച്ച് പുറത്ത് വരുന്നത്


രാഹുലിന് അതൃപ്തി: റായ്ബറേലി വേണ്ട...! വയനാട് മതിയെന്ന്...

വിമാനത്താവളത്തില്‍ ഐക്യം; കേന്ദ്ര സര്‍ക്കാരിനെതിരെ പ്രമേയം പാസായി; കണ്‍സള്‍ട്ടന്‍സി നല്‍കിയതില്‍ പ്രതിഷേധം രേഖപ്പെടുത്തി പ്രതിപക്ഷം; മറുപടി പറഞ്ഞ മുഖ്യമന്ത്രി പൊട്ടിത്തെറിച്ചു;

24 AUGUST 2020 11:55 AM IST
മലയാളി വാര്‍ത്ത

ഒരു ദിവസത്തെ നിയസഭാ സമ്മേളനം ചൂടുപിടിക്കുകയാണ്. ആദ്യം പരിഗണിച്ച തിരുവനന്തപുരം വിമാനത്താവള പ്രമേയത്തില്‍ പ്രതിപക്ഷവും ഭരണപക്ഷവും ഐക്യത്തിലെത്തിയെങ്കിലും ഈ വിഷയത്തിലും പ്രതിപക്ഷ നേതാവും മുഖ്യമന്ത്രിയും നടത്തിയത് രൂക്ഷമായ വാദപ്രതിവാദം. അതെ സമയം തലസ്ഥാനത്തെ വിമാനത്താവളം സ്വകാര്യവല്‍ക്കരിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനം പുനഃപരിശോധിക്കണം എന്നാവശ്യപ്പെട്ടു കൊണ്ടുള്ള പ്രമേയം സഭ ഐകകണ്‌ഠ്യേന പാസാക്കി. മുഖ്യമന്ത്രി പിണറായി വിജയനാണ് പ്രമേയം നിയമസഭയില്‍ അവതരിപ്പിച്ചത്. വിമാനത്താവളത്തിന്റെ മേല്‍നോട്ടവും നടത്തിപ്പും സംസ്ഥാന സര്‍ക്കാരിനു പങ്കാളിത്തമുള്ള സ്‌പെഷല്‍ പര്‍പ്പസ് വെഹിക്കിളിനു(എസ്പിവി) നല്‍കണമെന്നു കേരള നിയമസഭ കേന്ദ്രസര്‍ക്കാരിനോട് അഭ്യര്‍ഥിച്ചു.

പ്രമേയം വിമാനത്താവളത്തിന്റെ കണ്‍സള്‍ട്ടന്‍സി അദാനിക്കു ബന്ധമുള്ള സിറില്‍ അമര്‍ചന്ദ് മംഗല്‍ദാസ് കമ്പനിക്കു നല്‍കിയതിനെ രൂക്ഷമായ ഭാഷയിലാണ് പ്രതിപക്ഷനേതാവ് വിമര്‍ശിച്ചുത്. ഒരേ സമയം അദാനിയെ എതിര്‍ക്കുകയും രഹസ്യമായി പിന്തുണയ്ക്കുകയും ചെയ്യുകയാണ് സര്‍ക്കാരെന്നു പ്രതിപക്ഷ നേതാവ് ആരോപിച്ചു. ഇത് ജനങ്ങളോടുള്ള കൊടിയ വഞ്ചനയാണ്.പ്രതിപക്ഷം സ്വകാര്യമേഖലയ്ക്ക് എതിരല്ല. അദാനിയെ സഹായിക്കാന്‍ ഗൂഢാലോചന നടന്നതി. സിയാലിനെ കണ്‍സള്‍ട്ടന്റ് ആക്കാത്തത് എന്തുകൊണ്ടെന്ന് രമേശ് ചെന്നിത്തല ചോദിച്ചു. അദാനിയെ സഹായിക്കാനാണ് കണ്‍സള്‍ട്ടന്‍സി അദാനിക്കു ബന്ധമുള്ള സിറില്‍ അമര്‍ചന്ദ് മംഗല്‍ദാസ് കമ്പനിക്ക് നല്‍കിയത്. ഇതില്‍ ഗൂഢാലോചന നടന്നു. അതെസമയം പ്രമേയത്തിന്റെ അന്തസത്ത ഉള്‍ക്കൊള്ളുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംസ്ഥാന താത്പര്യം മുന്‍നിര്‍ത്തി പ്രമേയത്തെ പിന്തുണക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ്.

ലേലത്തില്‍ നിരക്കു നിശ്ചയിച്ചത് സിറില്‍ അമര്‍ചന്ദ് മംഗല്‍ദാസ് അല്ലെന്നും സര്‍ക്കാരിന്റെ വിദഗ്ധസമിതിയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. മറ്റാര്‍ക്കും അതില്‍ പങ്കില്ല. പ്രമുഖ നിയമസ്ഥാപനമാണ് സിറില്‍ അമര്‍ചന്ദ് മംഗല്‍ദാസ്. ആ സ്ഥാപനത്തിനു നിയമപരമായ വിഷയങ്ങള്‍ കൈകാര്യം ചെയ്യാന്‍ കഴിയുമോ എന്നാണ് സര്‍ക്കാര്‍ നോക്കിയത്. നിയമപരമായ കാര്യങ്ങള്‍ മാത്രമാണ് അവരെ ഏല്‍പ്പിച്ചത്. വിമാനത്താവള വിഷയത്തില്‍ നിര്‍ഭാഗ്യകരമായ പരാമര്‍ശമാണ് പ്രതിപക്ഷത്തിന്റെ ഭാഗത്തുനിന്നുണ്ടായതെന്നു മുഖ്യമന്ത്രി പറഞ്ഞു. അവരവരുടെ ശീലം വച്ച് മറ്റുള്ളവരെ അളക്കുന്നതിന്റെ പ്രശ്‌നമാണിത്. രഹസ്യമായി ഒരു നിലയും പരസ്യമായി മറ്റൊരു നിലയും സ്വീകരിച്ചവര്‍ക്ക് എല്ലാവരും അങ്ങനെയാണെന്നു തോന്നും. അങ്ങനെ അല്ലാത്തവരും നാട്ടിലുണ്ട്. കള്ളത്തരം പ്രവര്‍ത്തിച്ച് മേല്‍കൈ നേടാം എന്നു കരുതിയാണ് പ്രതിപക്ഷം പ്രവര്‍ത്തിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

വിമാനത്താവളത്തിന്റെ സ്വകാര്യവല്‍ക്കരണ തീരുമാനം സംസ്ഥാനത്തെ ജനങ്ങളുടെ പൊതുവികാരത്തിന് അനുസൃതമല്ല എന്ന് പ്രധാനമന്ത്രിയെ കത്തിലൂടെ അറിയിച്ചിരുന്നു. പൊതുമേഖലയില്‍ നിലനിന്നപ്പോള്‍ വിമാനത്താവളത്തിനു നല്‍കിയ സഹായസഹകരണങ്ങള്‍ സ്വകാര്യവല്‍ക്കരിക്കപ്പെടുന്ന വിമാനത്താവളത്തിനു നല്‍കാന്‍ കഴിയില്ല എന്നും അറിയിച്ചിട്ടുണ്ട്. രാഷ്ട്രീയകക്ഷി നേതാക്കളുടെ യോഗത്തില്‍ ഉയര്‍ന്ന വികാരവും പ്രധാനമന്ത്രിയെ അറിയിച്ചിട്ടുണ്ട്. അദാനി എന്റര്‍െ്രെപസസ് നല്‍കാന്‍ തയാറായ തുക സംസ്ഥാന സര്‍ക്കാര്‍ നല്‍കാമെന്നു സമ്മതിച്ചിട്ടും വിമാനത്താവളം സ്വകാര്യവല്‍ക്കരിക്കാനുള്ള തീരുമാനം എടുത്തതിനു യാതൊരു നീതികരണവുമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുടെ പ്രസംഗത്തിനിടെ നിയമസഭക്കുള്ളില്‍ പ്രതിപക്ഷാംഗങ്ങള്‍ ശബ്ദമുണ്ടാക്കിയത് മുഖ്യമന്ത്രിയുടെ വിമര്‍ശനത്തിനിടയാക്കി. പ്രതിപക്ഷം കാട്ടുന്നത് അമിതാവേശമാണെന്നും മറുകേള്‍ക്കാന്‍ അവര്‍ക്ക് താല്‍പര്യമില്ലെന്നും മര്യാദ കാണിക്കണെന്നും മുഖ്യമന്ത്രി പ്രതിപക്ഷ നിരയെ നോക്കി പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പാണ്ടിക്കാട് യുവാവിനെ തോട്ടിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ മൂന്ന് പേര്‍ അറസ്റ്റില്‍  (1 hour ago)

പിടിച്ചെടുത്ത ഇസ്രയേല്‍ കപ്പലിലെ എല്ലാ ജീവനക്കാരെയും വിട്ടയച്ചതായി ഇറാന്‍  (1 hour ago)

പെരുമ്പെട്ടിയില്‍ ദമ്പതികളെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി...  (1 hour ago)

ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കരണത്തില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ച് ഗതാഗത വകുപ്പ്  (1 hour ago)

തന്നെ വഞ്ചിച്ച സൈനികന് എട്ടിന്റെ പണിയാണ് കാമുകിയായിരുന്ന യുവതി നല്‍കിയത്  (1 hour ago)

അമിത് ഷായുടെ വ്യാജ വീഡിയോ കേസില്‍ കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍  (1 hour ago)

അതീവ ജാഗ്രത! അടുത്ത 3 മണിക്കൂറിൽ കൊടും മഴയെന്ന്... തീരത്ത് റെഡ് അലർട്ട്! ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു  (2 hours ago)

കേരളത്തിന് ആപായമണി.. കടലിൽ ഭയാനക ചുഴലി? കടലാക്രമണ സാധ്യത! കടുത്ത മുന്നറിയിപ്പുമായി INCOIS  (2 hours ago)

മേയറെ തള്ളി ബസ് കണ്ടക്ടർ.. നിർണായക മൊഴി പുറത്ത്! പന്ത് യദുവിന്റെ കോർട്ടിൽ.. വടി വെട്ടി ​ഗണേഷും...  (2 hours ago)

രോഹിത് വെമുലയുടെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം പൂര്‍ത്തിയാക്കി തെലങ്കാന പോലീസ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു  (3 hours ago)

സംസ്ഥാനത്ത് കെ.എസ്.ഇ.ബി മേഖല തിരിച്ചുള്ള വൈദ്യുതി നിയന്ത്രണം തുടങ്ങി  (3 hours ago)

പനമ്പിള്ളിനഗറിലെ നവജാത ശിശുവിന്റെ കൊലപാതകത്തില്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്  (4 hours ago)

മസ്ജിദുൽ അഖ്സയിൽ അതിക്രമിച്ച് കടന്ന് ഇസ്രായേൽ പ്രകോപനം: രണ്ടാം ഘട്ട ചർച്ചയ്ക്കായി ഹമാസ് സംഘം ഉടൻ കയ്റോയിലെത്തും...  (8 hours ago)

സൗദിയിൽ 166 പ്രവാസികൾ അറസ്റ്റിൽ  (8 hours ago)

ദുബായിയിലെ നിർമാണ മേഖലയിൽ 16 തൊഴിലാളികൾക്ക്, തൊഴിലാളി ദിനത്തിൽ അവിസ്മരണീയ അനുഭവം തീർത്ത് വേൾഡ് സ്റ്റാർ ഹോൾഡിങ് കമ്പനി...  (8 hours ago)

Malayali Vartha Recommends