Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എല്ലാം സിനിമാ സ്റ്റൈലിൽ... ദുൽഖർ സൽമാനെ ചോദ്യം ചെയ്ത് കസ്റ്റംസ്, കാർ എത്തിച്ചത് കള്ളക്കടത്തിലൂടെയാണെന്ന് അറിയില്ലെന്ന് താരത്തിന്റെ മൊഴി


ഭൂട്ടാന്‍ കാര്‍ കടത്ത് കേസില്‍ സിനിമാ താരം ദുല്‍ഖര്‍ സല്‍മാനെ ചോദ്യം ചെയ്ത് കസ്റ്റംസ്... കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ വെച്ച് ഏഴ് മണിക്കൂറോളമാണ് താരത്തെ ഉദ്യോഗസ്ഥര്‍ വിശദമായി ചോദ്യം ചെയ്തത്, കാർ കള്ളക്കടത്തിലൂടെ എത്തിച്ചതായിരുന്നു എന്നറിയില്ലെന്ന് മൊഴി നൽകി താരം


അയൽക്കാരിയുമായി അവിഹിതബന്ധം.. ചോദ്യം ചെയ്ത ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി.. ഭർത്താവ് പിടിയിലായി..ക്രൂരമായ കൊലപാതകം..


യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി..ഭർത്താവിനെ പൊലീസ് ചോദ്യം ചെയ്യുന്നു...രണ്ട് ദിവസം മുൻപായിരുന്നു ഇരുവരുടെയും രണ്ടാം വിവാഹ വാർഷികം..


പിണറായി സര്‍ക്കാര്‍ പരസ്യത്തിനായി പൊടിച്ചത് കോടികൾ..ഞെട്ടിക്കുന്ന കണക്കുകൾ..ഖജനാവില്‍ നിന്ന് ചെലവാക്കിയത് 173 കോടിയിലേറെ രൂപ..റീല്‍ വീഡിയോകള്‍ക്കായി മാത്രം 37,34,800 രൂപ..

മുഖ്യമന്ത്രി ജൂനിയര്‍ മാന്‍ഡ്രേക്ക് അല്ല സിനീയര്‍ മാന്‍ഡ്രേക്കെന്ന് കെ.എം ഷാജി; മുഖമന്ത്രി ചോദ്യങ്ങളോട് കാണിക്കുന്നത് അസഹിഷ്ണുത; എം. ശിവശങ്കറും മുഖ്യമന്ത്രിയുടെ രക്തബന്ധവും തമ്മിലുള്ള ഇടപാടുകള്‍ പരിശോധിക്കപ്പെടണം

24 AUGUST 2020 01:23 PM IST
മലയാളി വാര്‍ത്ത

More Stories...

പച്ചക്കറി കയറ്റിയ ലോറി ഇടിച്ച് വിനോദസഞ്ചാരികൾ സഞ്ചരിച്ച ടൂറിസ്റ്റ് ബസ് മറിഞ്ഞ് 27 പേർക്ക് പരുക്ക്...

എല്ലാം സിനിമാ സ്റ്റൈലിൽ... ദുൽഖർ സൽമാനെ ചോദ്യം ചെയ്ത് കസ്റ്റംസ്, കാർ എത്തിച്ചത് കള്ളക്കടത്തിലൂടെയാണെന്ന് അറിയില്ലെന്ന് താരത്തിന്റെ മൊഴി

സംസ്ഥാനത്തിന്റെ പേര് 'കേരളം' എന്നാക്കണമെന്ന ആവശ്യത്തിൻമേൽ രാഷ്ട്രപതിയുടെ റഫറൻസ് നടപടിക്രമങ്ങൾ പൂർത്തിയാക്കി നിയമസഭ

പൊലിസ് ഉദ്യോഗസ്ഥർ യൂണിഫോമിൽ മതപരമായ ചടങ്ങുകളിൽ പങ്കെടുക്കരുതെന്ന് നിർദേശിച്ച് സംസ്ഥാന പൊലിസ് മേധാവി

സംസ്ഥാനത്ത് അടുത്ത അ‌ഞ്ച് ദിവസം മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.... മൂന്ന് ജില്ലകളിൽ യെല്ല് അലർട്ട്

മുഖ്യമന്ത്രി പിണറായി വിജയനെ സോഷ്യല്‍ മീഡിയ വിളിക്കുന്നത് ജൂനിയര്‍ മാന്‍ഡ്രേക്ക് എന്നാണ് പക്ഷേ മുഖ്യമന്ത്രി ജൂനിയര്‍ മാന്‍ഡ്രേക്ക് അല്ല സിനീയര്‍ മാന്‍ഡ്രേക്കാണെന്ന് മുസ്ലിം ലീഗ് എം.എല്‍.എ കെ.എം ഷാജി. നിയമസഭയില്‍ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിനെ പിന്തുണച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാ അന്വേഷണ സംഘവും മുഖ്യമന്ത്രിയുടെ ഓഫീസിനെ കുറിച്ച് പറയുന്നുണ്ട്. മുഖ്യമന്ത്രിയുടെ ഓഫീസ് എന്നത് മുഖ്യമന്ത്രി ഇല്ലാതെയാണോ പ്രവര്‍ത്തിക്കുന്നത്. അതുകൊണ്ടു തന്നെ മുഖ്യമന്ത്രി ഓഫീസല്ല മുഖ്യമന്ത്രി തന്നെയാണ് പ്രതിയെന്നും കെ.എം ഷാജി പറഞ്ഞു. മുഖ്യമന്ത്രി ഇപ്പോള്‍ ശ്രമിക്കുന്നത് എം. ശിവശങ്കറിന്റെ തലയില്‍ എല്ലാം കെട്ടിവച്ച് രക്ഷപ്പെടാനാണ്. എം. ശിവശങ്കറിന്റെ ഇടപാടുകളില്‍ മുഖ്യമന്ത്രിയുടെ രക്തബന്ധത്തിനും പങ്കുണ്ട്. ഇതിന് തെളിവാണ് പ്രളയത്തിന് മുമ്പുള്ള രക്തബന്ധത്തിനൊപ്പം എം. ശിവശങ്കറും മുഖ്യമന്ത്രിയും എല്ലാം ചേര്‍ന്ന് നടത്തിയ അമേരിക്കന്‍ യാത്ര. ഇതിനെ തുടര്‍ന്ന് സ്പിഗഌ കമ്പനി കേരളത്തിലെത്തിയതെന്നും അദ്ദേഹം ആരോപിച്ചു.

മുഖമന്ത്രി ചോദ്യങ്ങളോട് കാണിക്കുന്നത് അസഹിഷ്ണുതയാണ്. ചോദ്യങ്ങളോട് അസഹിഷ്ണുത കാണിക്കുന്ന മുഖ്യമന്ത്രിയും പ്രധാനമന്ത്രിയുമാണ് രാജ്യം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. എന്തൊരു നെറികേട് കാണിച്ചൊരു സര്‍ക്കാരാണിത്. തനിക്കെതിരെ വിമര്‍ശനം ഉയരുമ്പോള്‍ മുഖ്യമന്ത്രി വനിതാ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ പോലും സൈബര്‍ ഗുണ്ടകള്‍ക്ക് വിട്ടു കൊടുക്കുകയാണ്. അഴിമതിയെ ന്യായികരിക്കാന്‍ സിന്ദാന്തം ചമയിക്കുന്ന നിങ്ങളുടെ പാര്‍ട്ടി നേതാക്കളോട് അണികള്‍ക്ക് കുറച്ച് മര്യാദ പഠിപ്പിക്കാന്‍ പറഞ്ഞു കൊടുക്കണം. കൊടിയിലെ അരിവാളും ചുറ്റികയും മനുഷ്യന്റെ കഴുത്തറക്കാനും തലക്കടിക്കാനുമുള്ളതല്ലെന്ന് അവരോട് പറഞ്ഞു കൊടുക്കണം. ഒരാള്‍ക്കെതിരെ വിമര്‍ശനം ഉന്നയിക്കുമ്പോള്‍ സൂക്ഷ്മത പുലര്‍ത്തണമെന്നാണ് മുഖ്യമന്ത്രി പറയുന്നത്. ആ ഒരാള്‍ താനാണെന്നാണ് മുഖ്യമന്ത്രി പറയുന്നത്. അതുകൊണ്ടു തന്നെ അദ്ദേഹത്തെ വിമര്‍ശിക്കരുതെന്നാണ് അദ്ദേഹം പറയുന്നത്. കഴിഞ്ഞ നാലുവര്‍ഷം റേഡിയോ സംരക്ഷണം കേട്ടിരുന്ന മാധ്യമപ്രവര്‍ത്തകര്‍ അവസാനം ഗതികെട്ടാണ് മുഖ്യമന്ത്രിക്കെതിരെ ചോദ്യങ്ങള്‍ ചോദിച്ചു തുടങ്ങിയതെന്നും അദ്ദേഹം പറഞ്ഞു.

മന്ത്രി കെ.ടി ജലീല്‍ ആത്മീയയുടെ മറവില്‍ നടത്തിയത് കള്ളക്കടത്ത്. മതഗ്രന്ഥത്തിന്റെ പേരില്‍ കള്ളക്കടത്ത് നടത്തിയ മന്ത്രി കെ.ടി ജലീല്‍ ഇപ്പോള്‍ പറയുന്നത് ഇപ്പോള്‍ വേണമെങ്കില്‍ ഖു ആന്‍ വിട്ടു നല്‍കാമെന്നാണ്. എന്നാലും കടത്തിയ സ്വര്‍ണം വിട്ടു നല്‍കില്ല എന്നോയെന്നും ഷാജി ചോദിച്ചു. എടപാളിലേക്ക് ഖു ആന്‍ കടത്തിയപ്പോള്‍ അതിന് അടുത്തുള്ള സി.എച്ച് പ്രസ് മറക്കണ്ട, ഇവിടെ നിന്നാണ് ലോകത്തിന്റെ വിവദ ഭാഗങ്ങളിലേക്ക് ഖു ആന്‍ കയറ്റി അയക്കുന്നതെന്ന് മന്ത്രി അറിയാമോയെന്നും കെ.എം ഷാജി ചോദിച്ചു. റെഡ് ക്രസന്റന്‍ പോലെ യു.എന്‍ അംഗീകാരമുള്ള ഒരു സംഘടനയെ സര്‍ക്കാര്‍ കേരളത്തിലേക്ക് കൊണ്ടു വന്ന് വിവാദത്തിലേക്ക് വലിച്ചിട്ട് കമ്മീഷന്‍ അടിച്ചു. ചക്കര കുടം കണ്ടാന്‍ കൈയിടും. പക്ഷേ ഈ സര്‍ക്കാര്‍ കൈയിട്ടത് പാവങ്ങള്‍ക്കുള്ള ഓണകിറ്റിലുള്ള ശര്‍ക്കരയിലാണെന്നും അദ്ദേഹം പറഞ്ഞു. മറ്റു മന്ത്രിമാര്‍ക്കൊന്നും ഒരു പ്രധാന്യവും മന്ത്രിസഭയിലില്ല. വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രിയുടെ ഇടവും വലവും ഇരുന്ന് ആരോഗ്യമന്ത്രിയും റവന്യു മന്ത്രിയും പ്രണായാമം നടത്തുകയാണ്. മന്ത്രി ജി. സുധാകരന് നാലുവര്‍ഷം കഴിഞ്ഞപ്പോള്‍ മന്ത്രിസഭയും അഴിമതിയുള്ള ദുര്‍ഗന്ധം സുഗന്ധമായി തോന്നുന്നതാണെന്നും കെ.എം ഷാജി പറഞ്ഞു. എന്നാല്‍ മന്ത്രി എ.സി മൊയ്തീന്‍ മാത്രം തിരക്കിലാണ് കരിപ്പൂരില്‍ വിമാന ദുരന്തം ഉണ്ടാകുന്നതിന് തലേ ദിവസമേ കരിപ്പുരില്‍ പോയി എ.സി മൊയ്തീന്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയെന്നും അദ്ദേഹം പറഞ്ഞു.

പ്രതിപക്ഷം അവതരിപ്പിക്കുന്ന അവിശ്വാസം ആത്മവിശ്വാസം നഷ്ടപ്പെട്ട ജനതയുടെ ശബ്ദമാണ്. അതിന് ഈ സര്‍ക്കാര്‍ നിര്‍ത്തലാക്കിയ കാരുണ്യ പദ്ധതിയുടെ ഉപഭോക്താക്കളുടെയും സ്‌നേഹ ദീപം പദ്ധതിയുടെ ഗുണഭോക്താക്കളുടെയും ആശാ കീരണം പദ്ധതിയുടെ ഗുണഭോക്താക്കളുടെയും എന്തിനേറെ പറയുന്നു ഈ സര്‍ക്കാര്‍ പിന്‍വാതില്‍ നിയമനങ്ങള്‍ നല്‍കിയപ്പോള്‍ തൊഴില്‍ നഷ്ടപ്പെട്ട ആയിരക്കണക്കിന് പി.എസ്.സി റാങ്ക് ഹോള്‍ഡേഴ്‌സായ യുവാക്കളുടെ പിന്തുണയുമുണ്ട്. അവിശ്വാസം കൊണ്ടു വരുന്നത് ജനങ്ങള്‍ക്കിടയില്‍ ജീവിക്കുന്നതുകൊണ്ടാണ് അവിശ്വാസം കൊണ്ടു വരുന്നത്. ജനങ്ങളുടെ കരച്ചില്‍ മന്ത്രി മന്ദിരങ്ങളിലെ മന്ത്രിമാര്‍ അറിയുന്നില്ല. കോവിഡിന് മുമ്പ് തന്നെ ക്വാറന്റീന്‍ നടപ്പലാക്കിയ മുഖ്യമന്ത്രിയാണ് പിണറായി. ഇങ്ങനെ ക്വാറന്റീനിലാക്കിയത് വി.എസ് അച്യുതാനന്ദനെയും പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ എന്നിവരെയാണെന്നും കെ.എം ഷാജി ആരോപിച്ചു.

കക്കാനുള്ള സകല സാധ്യതയും പയറ്റുകയാണ് സി.പി.എം. ഇപ്പോള്‍ പാര്‍ട്ടി ക്ലാസുകളില്‍ പഠിപ്പിക്കുന്നത് എങ്ങനെ കക്കാം എന്നതിനെ കുറിച്ച്. കോവിഡിന്റെ മറവിലാണ് ഇവിടെത്തെ അഴിമതി നടക്കുന്നത്. കോവിഡ് കാരണം ജനത്തിന് പുറത്തിറങ്ങാന്‍ സാധിക്കാത് കൊള്ളക്ക് മറയാക്കുകയാണ് സര്‍ക്കാറെന്നും അദ്ദേഹം പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പച്ചക്കറി കയറ്റിയ ലോറി ഇടിച്ച് വിനോദസഞ്ചാരികൾ സഞ്ചരിച്ച ടൂറിസ്റ്റ് ബസ് മറിഞ്ഞ് 27 പേർക്ക് പരുക്ക്...  (23 minutes ago)

എല്ലാം സിനിമാ സ്റ്റൈലിൽ... ദുൽഖർ സൽമാനെ ചോദ്യം ചെയ്ത് കസ്റ്റംസ്, കാർ എത്തിച്ചത് കള്ളക്കടത്തിലൂടെയാണെന്ന് അറിയില്ലെന്ന് താരത്തിന്റെ മൊഴി  (44 minutes ago)

സംസ്ഥാനത്തിന്റെ പേര് 'കേരളം' എന്നാക്കണമെന്ന ആവശ്യത്തിൻമേൽ രാഷ്ട്രപതിയുടെ റഫറൻസ് നടപടിക്രമങ്ങൾ പൂർത്തിയാക്കി നിയമസഭ  (52 minutes ago)

പൊലിസ് ഉദ്യോഗസ്ഥർ യൂണിഫോമിൽ മതപരമായ ചടങ്ങുകളിൽ പങ്കെടുക്കരുതെന്ന് നിർദേശിച്ച് സംസ്ഥാന പൊലിസ് മേധാവി  (1 hour ago)

സംസ്ഥാനത്ത് അടുത്ത അ‌ഞ്ച് ദിവസം മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.... മൂന്ന് ജില്ലകളിൽ യെല്ല് അലർട്ട്  (1 hour ago)

സെനഗലിനെ നാടകീയമായി പരാജയപ്പെടുത്തി ബൽജിയം പ്രീ ക്വാർട്ടറിൽ....  (1 hour ago)

വാണിജ്യ ആവശ്യത്തിനുള്ള പാചക വാതക (എൽ.പി.ജി) സിലിണ്ടറിന് വില 183.5 രൂപയുടെ കുറവ്  (1 hour ago)

കണ്ണീർക്കാഴ്ചയായി... ബസ് സ്കൂട്ടറിലിടിച്ച് അച്ഛനും മകനും ദാരുണാന്ത്യം.  (2 hours ago)

സങ്കടക്കാഴ്ചയായി... എറണാകുളത്ത് സ്വകാര്യ ബസിന്റെ തുറന്നിട്ട മുൻവാതിലിലൂടെ പുറത്തേക്ക് തെറിച്ചുവീണ് കന്യാസ്ത്രീയ്ക്ക് ദാരുണാന്ത്യം  (2 hours ago)

ബിസിനസ്സിൽ വിറ്റുവരവ് വർദ്ധിക്കും; കുടുംബത്തിൽ മംഗള കർമ്മങ്ങൾ! കർക്കിടകം രാശിക്കാർക്ക് ഇന്ന് നേട്ടങ്ങൾ!  (2 hours ago)

മർകസ് കുടിവെള്ള പദ്ധതി നാടിന് സമർപ്പിച്ചു  (2 hours ago)

സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി എന്‍ ശേഷാദ്രിനാഥന്റെ നിയമനത്തിന് അംഗീകാരം.... നിയമന ഉത്തരവില്‍ ഒപ്പിട്ട് ​ഗവർണർ  (2 hours ago)

ഇംഗ്ലണ്ടിനെതിരെ നടന്ന ഒന്നാം ട്വന്റി-20 മത്സരം... റെക്കോര്‍ഡ് നേട്ടവുമായി ഇന്ത്യന്‍ യുവതാരം അഭിഷേക് ശര്‍മ...  (3 hours ago)

ഭൂട്ടാന്‍ കാര്‍ കടത്ത് കേസില്‍ സിനിമാ താരം ദുല്‍ഖര്‍ സല്‍മാനെ ചോദ്യം ചെയ്ത് കസ്റ്റംസ്... കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ വെച്ച് ഏഴ് മണിക്കൂറോളമാണ് താരത്തെ ഉദ്യോഗസ്ഥര്‍ വിശദമായി ചോദ്യം ചെയ്തത്, കാർ കള്ള  (3 hours ago)

ഓപ്പറേഷന്‍ തൂഫാനില്‍ കുടുങ്ങി ഒഡീഷ സ്വദേശി  (10 hours ago)

Malayali Vartha Recommends