സംസ്ഥാന സര്‍ക്കാരിനെതിരെ നിയമസഭയില്‍ അവിശ്വാസ പ്രമേയം അവതരിപ്പിച്ചു! നിയമ സഭയിൽ പ്രതിപക്ഷത്തിന്റെയും ഭരണപക്ഷത്തിന്റെയും വാക് പോര്... സര്‍ക്കാരിനെതിരെ പ്രതിപക്ഷം സഭയില്‍ പ്രതിഷേധ ബാനര്‍ ഉയര്‍ത്തി

സംസ്ഥാന സര്‍ക്കാരിനെതിരെ നിയമസഭയില്‍ അവിശ്വാസ പ്രമേയം അവതരിപ്പിച്ചു. വിഡി സതീശനാണു പ്രമേയം അവതരിപ്പിച്ചത്. 'സ്വര്‍ണക്കടത്തിന്റെ ആസ്ഥാനം മുഖ്യമന്ത്രിയുടെ ഓഫീസാണെന്നും അവിശ്വാസപ്രമേയം അവതരിപ്പിച്ച് വിഡി സതീശന്‍. എന്ത് ചോദിച്ചാലും ഒന്നും അറിയില്ല എന്നാണ് മുഖ്യമന്ത്രി പറയുന്നത്. എല്ലാറ്റിന്‍റെയും ഉത്തരവാദിത്തം ശിവശങ്കറിന്‍റെ തലയില്‍ കെട്ടിവയ്ക്കുകയാണെന്നും സതീശന്‍ കുറ്റപ്പെടുത്തി. മുഖ്യമന്ത്രിക്കു ഭരണം നിയന്ത്രിക്കാനാവുന്നില്ലെന്നും മൂന്നാം കിട കള്ളക്കടത്ത് സംഘം മുഖ്യമന്ത്രിയുടെ ഓഫീസ് ഹൈജാക്ക് ചെയ്തുവെന്നു വിഡി സതീശന്‍ ആരോപിച്ചു. വ്യക്തമായ പദ്ധതിയുമായാണ് സംഘം എത്തിയത്. മുഖ്യമന്ത്രിയുടെ വകുപ്പില്‍ പിന്‍വാതില്‍ വഴി ജോലി നേടിയതും ഈ പദ്ധതി പ്രകാരമാണ്.
കുഴപ്പമില്ലെന്നു പറഞ്ഞ് മുഖ്യമന്ത്രി പത്രസമ്മേളനം നടത്തുമ്ബോള്‍ തൊട്ടടുത്ത് കസ്റ്റംസ് മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കറിനെ മണിക്കൂറുകളോളം ചോദ്യം ചെയ്യുന്നു. മുഖ്യമന്ത്രി ഒന്നും അറിയുന്നില്ലെന്നാണ് പറയുന്നത്. സംസ്ഥാനത്തിന്റെ ടെന്‍ഡര്‍ തുക അദാനിക്ക് ചോര്‍ത്തി നല്‍കി. കണ്‍സള്‍ട്ടന്‍സി രാജിനെക്കുറിച്ച് ധവളപത്രം ഇറക്കണം. സര്‍ക്കാരിന് കണ്‍സള്‍ട്ടന്‍സി വീക്ക്‌നെസ് ആണ്. പാവങ്ങളുടെ ലൈഫ് മിഷനെ കൈക്കൂലി മിഷനാക്കി മാറ്റി. 20 കോടി രൂപയുടെ പദ്ധതിയില്‍ നാലരക്കോടിയുടെ കൈക്കൂലി അറിയാമെന്ന് ധനമന്ത്രി സമ്മതിച്ചു. എന്നാല്‍ യഥാര്‍ഥ ക്രമമേക്കട് 9.25 കോടിയാണ്. ഒരു പദ്ധതിയില്‍ 46 ശതമാനം കൈക്കൂലിയെന്നത് ദേശീയ റെക്കോര്‍ഡാണ്. ലൈഫ് മിഷന്‍ കമ്മിഷനിലെ ബെവ്ക്യൂ ആപ് സഖാവിന്റെ ബന്ധം അറിയണം. നാലര കോടിക്ക് പുറമെ ബാക്കി അഞ്ച് കോടി നല്‍കിയത് ഈ സഖാവിനാണ്.
ജലീല്‍ ദിവ്യപുരുഷനാണെന്ന് സതീശന്‍ പരിഹസിച്ചു. സക്കാത്ത് കയ്യില്‍നിന്നാണ് കൊടുക്കേണ്ടത്. കള്ളത്തട്ടിപ്പിന് വിശുദ്ധഗ്രന്ഥത്തെ മറയാക്കിയെന്നും സതീശന്‍ ആരോപിച്ചു. സംസ്ഥാനത്ത് നിയമന നിരോധനം നിലനില്‍ക്കുകയാണ്. ഉദ്യോഗാര്‍ഥികളെ സര്‍ക്കാര്‍ വഞ്ചിച്ചു. കോവിഡ് പ്രതിരോധത്തില്‍ എല്ലാവരെയും മാറ്റിനിര്‍ത്തി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്ന് വരെ പാര്‍ട്ടിക്കാര്‍ തട്ടി എടുത്തിട്ടും നടപടി ഇല്ല.
ഈ സര്‍ക്കാരിന്റെ തല അമിത് ഷായുടെ കക്ഷത്തിലാണെന്നും മന്ത്രിമാര്‍ മന്ത്രിസഭാ യോഗത്തില്‍ ചോദ്യം ചോദിക്കണമെന്നും വിഡി സതീശന്‍ പറഞ്ഞു. പ്രമേയത്തെ പിന്താങ്ങി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും സംസാരിച്ചു. സര്‍ക്കാര്‍ നാലരക്കൊല്ലം അധികാരം പൂര്‍ത്തിയാക്കുമ്ബോള്‍ അവതാരങ്ങളുടെ നീണ്ട പട്ടികയാണ് കാണാന്‍ കഴിയുന്നതെന്ന് തിരുവഞ്ചൂര്‍ പറഞ്ഞു. സമയം നല്‍കുകയാണെങ്കില്‍ ഒരു 15 പേരുടെ പറയാനുണ്ടെന്നും തിരുവഞ്ചൂര്‍ പറഞ്ഞു. സ്പീക്കര്‍ക്കെതിരെ പ്രമേയം അവതരിപ്പിക്കാന്‍ അനുവദിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. പ്രമേയം അവതരിപ്പിക്കാന്‍ 14 ദിവസം മുന്‍പ് നോട്ടിസ് നല്‍കണമെന്നത് ഭരണഘടാപരമായ ബാധ്യതയെന്നും സഭാ സമ്മേളനത്തിന് പത്തു ദിവസം മുന്‍പാണു നോട്ടീസയച്ചതെന്നും സ്പീക്കര്‍ വ്യക്തമാക്കി. നിയമം മാറ്റാന്‍ തനിക്ക് സാധിക്കില്ലെന്നും അജണ്ടയില്‍ ഇല്ലാത്ത വിഷയമാണിതെന്നും സ്പീക്കര്‍ വ്യക്തമാക്കി. ഇതോടെ പ്രതിപക്ഷം ബഹളം വച്ചു.
സ്പീക്കര്‍ സ്ഥാനം ഒഴിഞ്ഞ് അംഗങ്ങള്‍ക്കിടയില്‍ വന്നിരിക്കണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. സ്പീക്കര്‍ക്ക് സ്വര്‍ണ കടത്തു കേസിലെ പ്രതികളുമായി ബന്ധമുണ്ടെന്നും ചെന്നിത്തല ആരോപിച്ചു. സ്വര്‍ണക്കടത്തു കേസിലെ പ്രതികളുമായി സ്പീക്കര്‍ക്കുള്ള വ്യക്തിപരമായ ബന്ധം സഭയ്ക്ക് അപകീര്‍ത്തികരമാണ്. നിയമസഭയുടെ അന്തസിനും ഔന്യത്വത്തിനും മാന്യതയ്ക്കും നിരക്കാത്തതാണ് ആ ബന്ധം. അതിനാല്‍ സാങ്കേതികത്വത്തില്‍ കടിച്ചുതൂങ്ങാതെ സ്പീക്കര്‍ക്കെതിരായ പ്രമേയം ചര്‍ച്ച ചെയ്യാനുള്ള അവസരം ഒരുക്കുക എന്നത് സഭയുടെ അവകാശമാണെന്നും ചെന്നിത്തല പറഞ്ഞു.
സ്പീക്കര്‍ക്കെതിരായ പരാമര്‍ശം സഭാ രേഖയില്‍ ഉള്‍പ്പെടുത്തരുതെന്ന് മന്ത്രി എകെ ബാലന്‍ പറഞ്ഞു. സഭ ചേരാന്‍ തീരുമാനിച്ചത് മുഖ്യമന്ത്രി പ്രതിപക്ഷ നേതാവുമായി ആലോചിച്ചു. പ്രമേയം എടുക്കാന്‍ പറ്റില്ല. ഭരണഘടനാ ചട്ടം പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു. അവിശ്വാസ പ്രമേയ കാര്യവും സ്പീക്കറെ മാറ്റാന്‍ ഉള്ള പ്രമേയവും ഉണ്ടാകുമെന്ന് മുഖ്യമന്ത്രിയെ അറിയിച്ചതാണെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. എന്നാല്‍ താന്‍ നിസ്സഹായനാണെന്ന് സ്പീക്കര്‍ പ്രതികരിച്ചു. ഭരണഘടനാ പ്രകാരം വിമര്‍ശനം ഉന്നയിക്കാന്‍ തടസ്സം ഇല്ല. പദവിയുടെ ഔന്നത്യം ഉയര്‍ത്തി പിടിക്കുന്നതില്‍ സ്പീക്കര്‍ പരാജയപ്പെട്ടുവെന്ന് ചെന്നിത്തല പറഞ്ഞു. സര്‍ക്കാരിനെതിരെ പ്രതിപക്ഷം സഭയില്‍ പ്രതിഷേധ ബാനര്‍ ഉയര്‍ത്തി.
https://www.facebook.com/Malayalivartha


























