ഇന്ന് കേരള സർക്കാരിന് അഗ്നി പരീക്ഷയുടെ ദിനം! ആരോപണ ശരങ്ങൾ എയ്ത് സർക്കാരിനെ ആക്രമിച്ച് പ്രതിപക്ഷം; മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടുള്ള നീക്കങ്ങൾ നടത്തി പ്രതിപക്ഷം

ഇന്ന് കേരള സർക്കാരിന് അഗ്നി പരീക്ഷയുടെ ദിനമാണ്. ആരോപണങ്ങളുടെ ശരങ്ങൾ എയ്ത് സർക്കാരിനെ ആക്രമിക്കാൻ പ്രതിപക്ഷവും മുഖ്യമന്ത്രിക്കും സർക്കാരിനും പ്രതിരോധ കോട്ട തീർക്കാൻ ഭരണപക്ഷവും കിണഞ്ഞു പരിശ്രമിക്കുന്ന ദിനമായിരുന്നു . ഒരു ദിവസത്തേക്ക് മാത്രമായി ചേരുന്ന ഇന്നത്തെ നിയമസഭാ സമ്മേളനം 'പോർക്കളമായി '. രാജ്യസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടിങ്ങും ഇന്ന് നടന്നു . ധനകാര്യ ബിൽ പാസാക്കൽ അജണ്ടയാണെങ്കിലും അവിശ്വാസ പ്രമേയമാണ് സഭയെ പ്രക്ഷുബ്ദമാക്കിയത് . സഭയിൽ സർക്കാരിനെ ആക്രമിക്കാനുള്ള നിരവധി ആയുധങ്ങളാണ് പ്രതിപക്ഷത്തിന്റെ ആവനാഴിയിലുള്ളത്. സ്പ്രിംക്ലർ, ബെവ്ക്യു, മണൽക്കടത്ത്, ഇ മൊബിലിറ്റി, സ്വർണക്കടത്ത്, ലൈഫ് പദ്ധതി, തിരുവനന്തപുരം വിമാനത്താവളം തുടങ്ങിയ വിവാദങ്ങളുടെ പരമ്പരയാണ് പ്രതിപക്ഷത്തിന് ആയുധം.
ഭൂരിപക്ഷമുള്ള സർക്കാരിന് പ്രതിപക്ഷത്തിന്റെ അവിശ്വാസത്തെ ഭയക്കേണ്ട കാര്യമില്ല. എന്നാൽ ആരോപണങ്ങൾ വിശദമായി ഉന്നയിച്ച് സർക്കാരിനെ പ്രതിരോധത്തിലാക്കുക എന്നതും വിഷയത്തിൽ ജനശ്രദ്ധ ആകർഷിക്കുക എന്ന തന്ത്രവുമാണ് പ്രതിപക്ഷം പയറ്റിയത് . രാവിലെ ഒമ്പതിനായിരുന്നു സഭാ സമ്മേളനം . വൈകിട്ട് മൂന്നുവരെയാണ് സഭാ സമ്മേളനം. ധനകാര്യബിൽ പാസാക്കിയശേഷം, പ്രതിപക്ഷം നൽകിയ അവിശ്വാസപ്രമേയത്തിൽ അഞ്ചു മണിക്കൂർ ചർച്ച നടക്കുകയായിരുന്നു . പ്രതിപക്ഷത്തുനിന്ന് വി.ഡി സതീശൻ സഭയിൽ അവിശ്വാസം അവതരിപ്പിച്ചു . തുടർന്ന് അതിന്മേൽ ചർച്ച തുടങ്ങി.
സർക്കാരിനെതിരായ ആരോപണങ്ങൾ ഉന്നയിക്കാൻ പ്രതിപക്ഷത്ത് നല്ല ഗൃഹപാഠം നടന്നിട്ടുണ്ട്. സമാനമായി ഭരണപക്ഷവും ആരോപണങ്ങളെ പ്രതിരോധിക്കാൻ തയ്യാറായി . സ്വർണക്കടത്ത്, ലൈഫ് വിവാദം തുടങ്ങിയയെല്ലാം നിയമസഭയിൽ കത്തിപ്പടരും. മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടുള്ള നീക്കങ്ങളായിരിക്കും പ്രതിപക്ഷം നടത്തുക. അതിനിടെ പുതിയ ആരോപണങ്ങൾ പ്രതിപക്ഷ നേതാവ് സഭയിൽ ഉന്നയിച്ചേക്കുമെന്ന സൂചനകളും പുറത്തുവരുന്നുണ്ട്.
https://www.facebook.com/Malayalivartha


























