തിരുവനന്തപുരം സ്വർണക്കടത്തു കേസിൽ ബുധനാഴ്ച്ച നിർണായക ദിനം ; വിദേശത്തെ തെളിവെടുപ്പു പൂർത്തിയാക്കി മടങ്ങിയെത്തിയ ദേശീയ അന്വേഷണ ഏജൻസിയുടെ ആദ്യസംഘം കൈമാറുന്ന വിവരങ്ങൾ പരിശോധിച്ച ശേഷം അറസ്റ്റുകൾ രേഖപ്പെടുത്തും

തിരുവനന്തപുരം സ്വർണക്കടത്തു കേസിൽ ബുധനാഴ്ച്ച നിർണായക ദിനമാണ്. അന്ന് എൻഫോഴ്‌സ്‌മെന്റ്ഡയറക്ടറേറ്റ് പലരെയും പൂട്ടുന്ന ദിനമാണ്. നിർണായക അറസ്റ്റുകൾക്കു തയാറെടുക്കുകയാണ് എൻഫോഴ്സമെന്റ് ഡയറക്ടറേറ്റ്(ഇഡി). വിദേശത്തെ തെളിവെടുപ്പു പൂർത്തിയാക്കി മടങ്ങിയെത്തിയ ദേശീയ അന്വേഷണ ഏജൻസിയുടെ (എൻഐഎ) ആദ്യസംഘം കൈമാറുന്ന വിവരങ്ങൾ പരിശോധിച്ചശേഷമാണ് അറസ്റ്റിലേക്ക് നീങ്ങുന്നത്.
ബുധനാഴ്ചയോടെ ഇഡിയുടെ അറസ്റ്റുകളുണ്ടാകുമെന്നാണ് വിവരം പുറത്ത് വരുന്നത്. .ദുബായ് കേന്ദ്രീകരിച്ചു കേരളത്തിലേക്കു നടക്കുന്ന സ്വർണക്കടത്ത്, അതിനു പിന്നിലെ കള്ളപ്പണ ഇടപാട് എന്നിവ സംബന്ധിച്ച് എൻഐഎ ദുബായിൽ നിന്നു ശേഖരിച്ച വിവരങ്ങളടങ്ങിയ ഫയലുകൾ കേസ് അന്വേഷിക്കുന്ന കസ്റ്റംസ്, ഇഡി എന്നിവർക്കു കൈമാറുകയും ചെയ്യും . സ്വപ്ന സുരേഷിന്റെ നേതൃത്വത്തിൽ സ്വർണക്കടത്ത് നടക്കുമ്പോൾ തിരുവനന്തപുരം യുഎഇ കോൺസുലേറ്റിൽ ജോലി ചെയ്തിരുന്ന ഉദ്യോഗസ്ഥനിൽ നിന്നും എൻഐഎ സംഘം അനൗദ്യോഗികമായി വിവരം തേടിയിരുന്നു.
https://www.facebook.com/Malayalivartha


























