കേരളത്തിലെ എട്ടു ജില്ലകളിലെ സമ്പന്ന വീട്ടമ്മമാരെയും വനിതാ ബിസിനസുകാരെയും കെണിയിലാക്കിയ മെയില്‍ സെക്സ് സര്‍വീസ് സംഘത്തില്‍ സിനിമയിലെ ജൂണിയര്‍ താരങ്ങളും…ഫോട്ടോ കണ്ട് ഇഷ്ടപ്പെടുന്ന യുവാക്കളെ അവർ പറയുന്ന സ്ഥലത്ത് എത്തിക്കും...അടയാളമായി റെഡ് കർചീഫ് യുവാവിന്റെ കൈയിലോ പോക്കറ്റിലോ ഉണ്ടാകും... ഇടപാടു കഴിഞ്ഞാൽ സംഘംതന്നെ യുവാക്കളെ തിരികെ കൊണ്ടുപോകാനെത്തും

കേരളത്തിലെ എട്ടു ജില്ലകളിലായി വേരുറപ്പിച്ച പ്രഫഷണൽ മെയിൽ സെക്സ് സർവീസ് റാക്കറ്റിന്റെ കെണിയിൽ നിരവധി സ്ത്രീകൾ ഇരകളായതായി റിപ്പോർട്ട്..സംസ്ഥാന വ്യാപകമായി സമ്പന്ന സ്ത്രീകളെയും വനിതാ ബിസിനസുകാരെയും ലക്ഷ്യമിട്ടാണ് ഈ ഗൂഢ സംഘങ്ങൾ പ്രവർത്തിക്കുന്നത് ..
ഈ മെയില്‍ സെക്സ് സര്‍വീസ് സംഘത്തിൽ സിനിമാ താരങ്ങളും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം .. ഇതോടൊപ്പം ഇന്ത്യയിലെ പ്രമുഖ നഗരങ്ങളിൽനിന്നു യുവാക്കളും ഇതിനായി കേരളത്തിൽ എത്തിയിട്ടുണ്ട്
മലയാളം – ഹിന്ദി സിനിമാ ലോകത്തെ ജൂണിയർ ആർട്ടിസ്റ്റുമാർ ഈ സംഘത്തിൽ കണ്ണികളാണെന്ന വിവരവും പുറത്തു വന്നിട്ടുണ്ട്. ബംഗളൂരു, ചെന്നൈ, മുംബൈ നഗരങ്ങളിൽനിന്നു സുന്ദരന്മാരും ആരോഗ്യവാന്മാരുമായ യുവാക്കളും തമിഴ് – ഹിന്ദി – സിനിമകളിൽ സ്റ്റഡ് രംഗത്തും നൃത്തരംഗത്തും പ്രവർത്തിക്കുന്ന ചില യുവാക്കളും കൊച്ചി കേന്ദ്രമായി പ്രവർത്തിക്കുന്ന സംഘത്തിൽ ഉണ്ട്.
ഇത്തരത്തിൽ ഇതര സംസ്ഥാനത്തുനിന്നെത്തുന്ന സുന്ദരന്മാരുടെ മൊബൈൽ ഫോൺ ഉൾപ്പെടെയുള്ള ഇലക്ട്രോണിക് വസ്തുക്കൾ സംഘം കസ്റ്റഡിയിൽ വയ്ക്കും. ഇടപാടുകാരുടെ അടുത്തേക്കു പോകുമ്പോൾ ധരിക്കേണ്ട വസ്ത്രങ്ങൾവരെ സംഘമാണ് നൽകുന്നത്.
അതിസമ്പന്നരായ വീട്ടമ്മമാരാണ് പ്രധാന ഇരകൾ. ബിസിനസുകാരായ വനിതകളെയും വീട്ടമ്മമാരെയും സംഘം വലയിൽ കുടുക്കിയിട്ടുണ്ടെന്നാണ് ലഭിച്ച വിവരം. ഫോട്ടോ കാണിച്ചാണ് ഇരകളെ വീഴ്ത്തുന്നത്. ഇരകളിൽനിന്നു വൻ തുകയും ഈടാക്കും.
നിയമപരമായി ഒരു നടപടിയും സ്വീകരിക്കാൻ പറ്റാത്ത തരത്തിൽ ആണ് സംഘം പ്രവർത്തിക്കുന്നത് . വളരെ ആസൂത്രിതമാണ് ഈ സംഘത്തിന്റെ പ്രവർത്തനങ്ങൾ എന്ന് പോലീസ് പറയുന്നു
സംഘത്തിന്റെ വലയിൽ വീഴുന്ന സ്ത്രീകൾ പിന്നീടു ബ്ലാക്ക് മെയിൽ ചെയ്യപ്പെടാനാണ് സാധ്യതയെന്നു പോലീസ് മുന്നറിയിപ്പ് നൽകുന്നു. മൊബൈൽ ഫോൺ വഴിയുള്ള ആശയവിനിമയങ്ങൾ ഒഴിവാക്കിയാണ് സംഘം ഇരകളുമായുള്ള ഇടപാടുകൾ നടത്തുന്നത്. ഫോട്ടോ കണ്ട് ഇഷ്ടപ്പെടുന്ന യുവാക്കളെ അവർ പറയുന്ന സ്ഥലത്ത് എത്തിക്കും. അടയാളമായി റെഡ് കർചീഫ് യുവാവിന്റെ കൈയിലോ പോക്കറ്റിലോ ഉണ്ടാകും. ഇടപാടു കഴിഞ്ഞാൽ സംഘംതന്നെ യുവാക്കളെ തിരികെ കൊണ്ടുപോകാനെത്തും.
കേരളത്തിലെ വിവിധ ജില്ലകളിലെ നിരവധി വീട്ടമ്മമാർ ഇതിനകം ഈ സംഘത്തിന്റെ വലയിൽ പെട്ടിട്ടുണ്ട്. കോവിഡ് കാലത്തു പോലും ഈ സംഘം സജീവമായിരുന്നെന്നാണ് പോലീസിനു ലഭിച്ചിട്ടുള്ള വിവരം. എന്നാൽ, കോവിഡ് ഡ്യൂട്ടിയിൽ മുഴുകിയിരിക്കുന്ന കേരള പോലീസിന് ഈ സംഘത്തിനു പിറകെ പോകാൻ സമയമില്ലാത്ത സ്ഥിതിയാണ്.
മുതിര്‍ന്ന ഓഫീസറുടെ അടുത്ത സുഹൃത്തിന്റെ ഭാര്യക്കു സേവനം വേണോയെന്നു ചോദിച്ചുകൊണ്ടെത്തിയ വാട്ട്സ് ആപ്പ് സന്ദേശമാണ്ഈ സംഘത്തെകുറിച്ചുള്ള സൂചനകൾ നൽകിയത് ...തുടർന്ന് പോലീസ് അതീവ രഹസ്യമായി നടത്തിയ അന്വേഷണത്തിലാണു കൊച്ചി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മെയില്‍ സെക്സ് സര്‍വീസ് സംഘത്തെക്കുറിച്ചുള്ള ഞെട്ടിക്കുന്ന വിവരം പുറത്തുവന്നിട്ടുള്ളത്. ഒരു മണിക്കൂറിന് 5000 രൂപ മുതല്‍ ഒരു ദിവസത്തേക്ക് അര ലക്ഷം രൂപ വരെ സംഘം വാങ്ങുന്നത്.
“ഇത് ഒരു മായാലോകമാണ്… ഈ സംഘത്തിന്റെ വലയിൽപെട്ടാൽ നിങ്ങളുടെ ജീവിതംതന്നെ തീരും. പോൺ വിഡിയോ ഉൾപ്പെടെയുള്ളവയിൽ കാണുന്നത് അഭിനയമാണെന്നു മനസിലാക്കുക. അതു ജീവിതത്തിൽ പകർത്താൻ ശ്രമിക്കരുത്… തകർന്നുപോകും…’ –മെയിൽ സെക്സ് സർവീസ് സംഘത്തിലേക്ക് ആകർഷിക്കപ്പെടുന്ന വീട്ടമ്മമാർക്ക് ഉന്നത പോലീസ് ഉദ്യോഗസ്ഥൻ നൽകുന്ന മുന്നറിയിപ്പാണിത്.
പ്രധാനമായും സമ്പന്നരും ഉദ്യോഗസ്ഥ പ്രമുഖരും ബിസിനസുകാരുമായുള്ള സ്ത്രീകളെ ലക്ഷ്യമിട്ടാണ് ഈ സംഘം പ്രവർത്തിക്കുന്നത്.
https://www.facebook.com/Malayalivartha


























