സംസ്ഥാന മുഖ്യമന്ത്രിയുടെ കൈകള്‍ ശുദ്ധമല്ല; മുഖ്യമന്ത്രിക്കെതിരെ രൂക്ഷവിമര്‍ശനവുമായി രമേശ് ചെന്നിത്തല

സംസ്ഥാന മുഖ്യമന്ത്രിയുടെ കൈകള്‍ ശുദ്ധമല്ലെന്ന് രൂക്ഷമായി വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സംസ്ഥാന ഭരണകൂടത്തില്‍ അധോലോകം പ്രവര്‍ത്തിക്കുന്നുവെന്നും ചെന്നിത്തല ആരോപിച്ചു. നിയമസഭയില്‍ അവതരിപ്പിച്ച അവിശ്വാസ പ്രമേയത്തില്‍ സംസാരിക്കുന്നതിനിടെയാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ ആരോപിച്ചത്. സംസ്ഥാന സര്‍ക്കാരിന്റേത് അഴിമതി ഭരണമെന്ന് ജനം വിലയിരുത്തുമെന്നും ചെന്നിത്തല പറഞ്ഞു. മുഖ്യമന്ത്രിയുടെ ഓഫീസില്‍ ഉപജാപക സംഘം പിടിമുറുക്കിയിരിക്കുകയാണ്. ലൈഫ് മിഷനിലെ അഴിമതി രണ്ടാം ലാവ്‌ലിന്‍ തന്നെയാണെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. കോവിഡ് പ്രതിരോധം പി.ആര്‍ എക്‌സര്‍സൈസായി മാറി. ചെയ്യേണ്ടതൊന്നും ചെയ്തില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
https://www.facebook.com/Malayalivartha


























