പെരിയ ഇരട്ടക്കൊലപാതക കേസ് സിബിഐയ്ക്ക് വിട്ടതിനെതിരെ സര്‍ക്കാര്‍ നല്‍കിയ അപ്പീലില്‍ ഒമ്ബത് മാസമായിട്ടും വിധി ഇല്ല; കൊല്ലപ്പെട്ട ശരത് ലാലിന്റെയും കൃപേഷിന്റേയും കുടുംബാംഗങ്ങള്‍ വീണ്ടും ഹൈക്കോടതിയില്‍

പെരിയ ഇരട്ടക്കൊലപാതക കേസ് സിബിഐയ്ക്ക് വിട്ടതിനെതിരെ സര്‍ക്കാര്‍ നല്‍കിയ അപ്പീലില്‍ ഒമ്ബത് മാസമായിട്ടും വിധി ഇല്ല. കേസില്‍ കൊല്ലപ്പെട്ട ശരത് ലാലിന്റെയും കൃപേഷിന്റേയും കുടുംബാംഗങ്ങള്‍ വീണ്ടും ഹൈക്കോടതിയില്‍. കേസ് മറ്റൊരു ബെഞ്ചിലേക്ക് മാറ്റണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. കേസില്‍ ക്രൈം ബ്രാഞ്ച് അന്വേഷണം പോരെന്ന് കണ്ടെത്തിയ സിങ്കിള്‍ ബഞ്ച് സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ഈ ഉത്തരവിനെതിരെ സര്‍ക്കാര്‍ നല്‍കിയ അപ്പീലില്‍ വാദം പൂര്‍ത്തിയായെങ്കിലും ഇതുവരെ കോടതി വിധി പറഞ്ഞിട്ടില്ല. ചീഫ് ജസ്റ്റിസ് എസ്.മണി കുമാറും ജസ്റ്റിസ് സി.ടി രവികുമാറും അടങ്ങുന്ന ബഞ്ചാണ് കേസില്‍ വാദം കേട്ടത്. അന്വേഷണം ഏറ്റെടുത്തെന്നും കേസ് വിധി പറയാത്തതു മുലം അന്വേഷണം വഴിമുട്ടിയിരിക്കുകയാണന്നും സിബിഐ കഴിഞ്ഞ ദിവസം കോടതിയെ അറിയിച്ചിരുന്നു. ക്രൈംബ്രാഞ്ചിന്റെ അന്വേഷണ റിപ്പോര്‍ട്ട് റദ്ദാക്കിയാണ് സിങ്കിള്‍ ബഞ്ച് കേസ് സിബിഐക്ക് വിട്ടത്.
ഫെബ്രുവരി പതിനേഴിനാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത് ലാലും കൃപേഷും കൊല്ലപ്പെട്ടത്. കേസില്‍ അന്വേഷണം തുടങ്ങാനാകുന്നില്ലെന്ന് സിബിഐ കഴിഞ്ഞ ദിവസം ഹൈക്കോടതിയെ അറിയിച്ചിരുന്നു. സിപിഎം നേതാവ് പീതാംബരന്‍ അടക്കമുള്ള ഏഴ് പ്രതികളുടെ ജാമ്യ ഹര്‍ജി പരിഗണിച്ചപ്പോഴാണ് സിബിഐ വെളിപ്പെടുത്തല്‍.
https://www.facebook.com/Malayalivartha


























