സ്രവപരിശോധനയ്ക്ക് നല്‍കിയശേഷം ക്വാറന്റൈന് ലംഘിച്ച് കാമുകിയുമായി ഒളിച്ചോടി! വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ നിമിഷങ്ങള്‍ മാത്രമുള്ളപ്പോള്‍ യുവാവിനെ ആനയിക്കപ്പെട്ടത് കോവിഡ് ചികിത്സാ കേന്ദ്രത്തിലേക്ക്... മല്ലപ്പള്ളിയിൽ നാട്ടുകാരെ ഞെട്ടിച്ച സംഭവം ഇങ്ങനെ...

ക്വാറന്റൈന് ലംഘിച്ച് കാമുകിയുമായി ഒളിച്ചോടി രജിസ്റ്റര്‍ വിവാഹത്തിനു പോയ യുവാവിന് കോവിഡ്. വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ നിമിഷങ്ങള്‍ മാത്രമുള്ളപ്പോള്‍ യുവാവിനെ ആനയിക്കപ്പെട്ടത് കോവിഡ് ചികിത്സാ കേന്ദ്രത്തിലേക്ക്. മല്ലപ്പള്ളി പരിയാരം സ്വദേശിയായ യുവസൈനികനാണ് കോവിഡ് കതിര്‍മണ്ഡപത്തിലേക്കുള്ള യാത്രയ്ക്കു വെല്ലുവിളിയായത്.
ജമ്മു കാശ്മീരില്‍ നിന്നെത്തി നാട്ടില്‍ ക്വാറന്റൈനില്‍ കഴിയവെയായിരുന്നു ഒളിച്ചോട്ടം. അതി സാഹസികമായി കാമുകിയുമായി ഒളിച്ചോടി. 21 കാരിയായ യുവതിയെ കാണാനില്ലെന്ന പരാതിയുമായി മാതാപിതാക്കളും സഹോദരിയും കീഴ് വായ്പൂര് പോലീസില്‍ പരാതി നല്കി.
അന്വേഷണത്തില്‍ ഇരുവരും തിരുവനന്തപുരത്താണെന്ന് പോലീസ് കണ്ടെത്തി. ഫോണില്‍ ബന്ധപ്പെട്ട് തിരികെയെത്താന്‍ നിര്‍ദേശിച്ചു. ക്വാറന്റൈന് ലംഘനത്തിനടക്കം കേസുണ്ടെന്ന് പറയുകയും ചെയ്തു. പറഞ്ഞ സമയത്ത് യുവാവും യുവതിയും എത്താതെ വന്നപ്പോള്‍ പോലീസ് വീണ്ടും വിളിച്ചു.
അപ്പോള്‍ തങ്ങള്‍ വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ പോകുകയാണെന്ന് അവര്‍ പറഞ്ഞു. ഇതിനിടെയാണ് യുവാവ് കോവിഡ് പോസിറ്റീവായ വിവരം പോലീസ് അറിയുന്നത്. സ്രവപരിശോധനയ്ക്ക് നല്‍കിയശേഷമായിരുന്നു യുവാവിന്റെ ഒളിച്ചോട്ടം.
വിവാഹം രജിസ്റ്റര്‍ ചെയ്യാനെത്തിയ ദിവസം തന്നെ പേസിറ്റീവാകുകയും ചെയ്തു. രജിസ്ട്രേഷന് കേന്ദ്രത്തിലെത്തിയ പോലീസ് യുവാവിനെ ചികിത്സാ കേന്ദ്രത്തിലേക്കു മാറ്റി. ശേഷം സ്ക്രീനിലെന്നു പറഞ്ഞു യുവതിയും ക്വാറന്റൈനിലായി.
https://www.facebook.com/Malayalivartha






















