അർണബ് ചുഴലിക്കാറ്റിന്റെ വേഗം മണിക്കൂറിൽ 222 കിലോമീറ്റർ വരെ ആകാമെന്ന മുന്നറിയിപ്പുമായി യുഎസ് നാവികസേന....അർണബ് ചുഴലിക്കാറ്റിനെ അതിതീവ്ര ചുഴലിക്കാറ്റായി പ്രഖ്യാപിച്ചതിന് പിന്നാലെ അതീവ ജാഗ്രതയിൽ ആന്ധ്രയും ഒഡീഷയും, ചെന്നൈ, വിശാഖപട്ടണം തീരങ്ങളിൽ കടൽ പ്രക്ഷുബ്ധം

അർണബ് ചുഴലിക്കാറ്റിന്റെ വേഗം മണിക്കൂറിൽ 222 കിലോമീറ്റർ വരെ ആകാമെന്ന മുന്നറിയിപ്പുമായി യുഎസ് നാവികസേന. കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിച്ചതിന്റെ ഇരട്ടി വേഗതയിൽ കാറ്റ് കരയിലേക്കെത്താമെന്നാണ് യുഎസ് നാവികസേനയുടെ ജോയിന്റ് ടൈഫൂൺ വാണിങ് സെന്ററാണ് മുന്നറിയിപ്പ് നൽകിയിട്ടുള്ളത്.
മണിക്കൂറിൽ 115 മുതൽ 130 കിലോമീറ്റർ വരെ വേഗം കാറ്റിന് ഉണ്ടാകുമെന്നായിരുന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. അതിതീവ്ര ചുഴലിക്കാറ്റായ അർണബ് കര തൊടുമെന്നിരിക്കെയാണ് യുഎസ് നാവിക സേനയുടെ മുന്നറിയിപ്പ് ആശങ്ക വർദ്ധിപ്പിക്കുന്നത്. ചുഴലിക്കാറ്റ് കരയിൽ കാര്യമായ നാശനഷ്ടമുണ്ടാക്കിയേക്കാമെന്ന മുന്നറിയിപ്പാണ് യുഎസ് നാവിക സേനയുടേത്. അർണബ് ചുഴലിക്കാറ്റിനെ അതിതീവ്ര ചുഴലിക്കാറ്റായി പ്രഖ്യാപിച്ചതിന് പിന്നാലെ അതീവ ജാഗ്രതയിൽ ആന്ധ്രയും ഒഡീഷയുമുള്ളത്.
ചെന്നൈ, വിശാഖപട്ടണം തീരങ്ങളിൽ കടൽ പ്രക്ഷുബ്ധം. എണ്ണൂർ എക്സ്പ്രസ് വേയിൽ ഗതാഗതം നിരോധിച്ചു. ഒരു ലക്ഷത്തിലേറെ പേരെയാണ് മുന്നൊരുക്കങ്ങളുടെ ഭാഗമായി മാറ്റി താമസിപ്പിച്ചിട്ടുള്ളത്. നൂറോളം ട്രെയിനുകളും 21 വിമാനസർവീസുകളും റദ്ദാക്കിയിട്ടുണ്ട്. അർണബ് അതിതീവ്രചുഴലിക്കാറ്റായി കരയിലേക്ക് നീങ്ങിത്തുടങ്ങിയതോടെ ആന്ധ്രയിലും ഒഡീഷയിലും മഴയും കാറ്റും ശക്തമാണ്. ചെന്നൈ എണ്ണൂർ എക്സ്പ്രസ് വേയിലേക്ക് കടലിരച്ച് കയറിയതോടെ ഇത് വഴിയുള്ള ഗതാഗതം നിർത്തിവയ്ക്കുകയും ചെയ്തു.
ഹോപ് ഐലൻഡ് പൂർണമായും ഒഴിപ്പിച്ചു. 1400ലേറെ ദുരിതാശ്വാസ ക്യാമ്പുകൾ തയ്യാറാക്കിയിട്ടുണ്ട്. ആൻഡമാൻ നിക്കോബാറിലും ഒഡീഷയിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിക്കുകയും ചെയ്തു. മുൻകരുതലിന്റെ ഭാഗമായി ഇന്നലെയും ഇന്നുമായി 53 സർവീസുകൾ റെയിൽവേ റദ്ദാക്കിയിരിക്കുകയാണ്.
അതേസമയം അർണബ് ചുഴലിക്കാറ്റ് കേരളത്തെ ബാധിക്കുകയില്ല. ന്യൂനമർദ്ദങ്ങളെ തുടർന്ന് കഴിഞ്ഞ ദിവസങ്ങളായി ലഭിച്ചിരുന്ന ശക്തമായ മഴ തിങ്കളാഴ്ചയോടെ മാറി. ഇന്നും വരും ദിവസങ്ങളിലും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയേറെയാണ്.
"
https://www.facebook.com/Malayalivartha

























