Widgets Magazine 

27
Oct / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ശത്രുക്കളുടെ നെഞ്ചിടിപ്പ് കൂട്ടി ടെഹ്‌റാൻ! സൈനിക പശ്ചാത്തലമില്ലാത്ത ആ ‘മിസൈൽ മാൻ’ ഇറാന്റെ പടത്തലവനാകുമ്പോൾ; പശ്ചിമേഷ്യയിൽ കളി മാറും...


മണിക്കൂറിൽ 150 കി.മീ വേഗതയിൽ കാറ്റടിച്ചേക്കാം; അർണബ് ചുഴലിക്കാറ്റ് തീരത്തേക്ക്; ലക്ഷക്കണക്കിന് ആളുകളെ ഒഴുപ്പിച്ചു, ട്രെയിനുകൾ റദ്ദാക്കി...


പാചകപ്പുരയിലെ തവി കൊണ്ട് പൊലീസിനെ തലയ്ക്കടിച്ചു വീഴ്ത്തി; തേനിയിൽ സിനിമയെ വെല്ലുന്ന കൂട്ട ജയിൽ ചാട്ടം, ഇടുക്കിയിലും പാലക്കാട്ടും അതീവ ജാഗ്രത...


പേരാമ്പ്ര മരക്കാടി തോട്ടിൽ ജലമലിനീകരണം; വെള്ളം കടുംചുവപ്പ് നിറമായതിൽ പ്രദേശവാസികൾ പരിഭ്രാന്തിയിൽ...


മുടി മുറിച്ച് രൂപം മാറി വീടുവിട്ട കൊല്ലത്തെ 12കാരനെ ഒടുവിൽ ഗോവയിൽ കണ്ടെത്തി: അമ്മയെ പിരിഞ്ഞ വിഷമമോ..?

വിമാനം റാഞ്ചുമെന്ന് ഭീഷണി സന്ദേശമയച്ച 25കാരന്‍ അറസ്റ്റില്‍

27 OCTOBER 2026 11:40 PM IST
മലയാളി വാര്‍ത്ത

വിമാനം റാഞ്ചി ഭീകരാക്രമണം നടത്തുമെന്ന് മൊബൈല്‍ ഫോണിലൂടെ ഭീഷണി സന്ദേശമയച്ച യാത്രക്കാരന്‍ അറസ്റ്റില്‍. ന്യൂജേഴ്‌സിയിലെ നെവാര്‍ക്കിലേക്ക് പുറപ്പെട്ട വിമാനം ലാസ് വെഗാസിലെ ഹാരി റീഡ് അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് അടിയന്തര ലാന്‍ഡിംഗ് നടത്തി. സംഭവത്തില്‍ 25കാരനായ ഡാന്റേ മില്‍നെ എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ശനിയാഴ്ച (ഒക്ടോബര്‍ 24) ലാസ് വെഗാസില്‍നിന്ന് നെവാര്‍ക്കിലേക്ക് പുറപ്പെട്ട യുണൈറ്റഡ് എയര്‍ലൈന്‍സ് വിമാനമായ 1681ലാണ് സംഭവം.

ആറു ജീവനക്കാരും 150 യാത്രക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. ഭീകരാക്രമണം നടത്തുമെന്ന് ഭീഷണി മുഴക്കിയതിനും ഭീകരപ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ചതിനുമുള്ള ഗുരുതര കുറ്റങ്ങളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. ലാസ് വെഗാസിലെ ക്ലാര്‍ക്ക് കൗണ്ടി ഡിറ്റന്‍ഷന്‍ സെന്ററിലാണ് ഇയാളെ പാര്‍പ്പിച്ചിരിക്കുന്നത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി അമേരിക്കന്‍ ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ (എഫ്.എ.എ) അറിയിച്ചു.

വിമാനം പുറപ്പെടുന്നതിന് തൊട്ടുമുമ്പ് യുവാവ് മൊബൈല്‍ ഫോണിലൂടെ ഭീഷണി സന്ദേശങ്ങള്‍ അയക്കുന്നത് വിമാനത്തിലെ ജീവനക്കാരന്റെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. വിമാനം റാഞ്ചുമെന്നും വിമാനം ഇടിച്ചിറക്കുമെന്നുമായിരുന്നു സന്ദേശത്തിലെ പരാമര്‍ശം. സന്ദേശം ആര്‍ക്കാണ് യുവാവ് അയച്ചതെന്ന് വ്യക്തമായിട്ടില്ല. എന്നാല്‍, ഭീഷണി ശ്രദ്ധയില്‍പ്പെട്ട ജീവനക്കാരന്‍ യാത്രക്കാരനുമായി തര്‍ക്കത്തിലേര്‍പ്പെടാതെ വിവരം ഉടന്‍ പൈലറ്റിനെ അറിയിച്ചു. തുടര്‍ന്ന് വിമാനം തിരിച്ചിറക്കാന്‍ തീരുമാനിക്കുകയായിരുന്നു.

വിമാനം പറന്നുയര്‍ന്നതിന് പിന്നാലെ എയര്‍ ട്രാഫിക് കണ്‍ട്രോളറുമായി സംസാരിക്കവെ പൈലറ്റ് സംഭവത്തിന്റെ വിശദാംശങ്ങള്‍ വെളിപ്പെടുത്തി. വിമാനം തട്ടിയെടുക്കുമെന്ന് യാത്രക്കാരന്‍ സന്ദേശമയക്കുന്നത് ജീവനക്കാരന്‍ കണ്ടെന്നും വിവരം അറിയിച്ചതോടെ സുരക്ഷാ നടപടികള്‍ സ്വീകരിച്ച് ലാസ് വെഗാസിലേക്ക് മടങ്ങുകയായിരുന്നെന്നും പൈലറ്റ് പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിമാനം റാഞ്ചുമെന്ന് ഭീഷണി സന്ദേശമയച്ച 25കാരന്‍ അറസ്റ്റില്‍  (13 minutes ago)

കഴക്കൂട്ടത്ത് പേരകുട്ടിയെ മടിയിലിരുത്തി കാര്‍ ഓടിച്ച മുത്തശ്ശന്റെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യും  (28 minutes ago)

തേനിയില്‍ ജയിലില്‍ ചാടിയ 17 തടവുകാരില്‍ 13 പേര്‍ പിടിയില്‍  (59 minutes ago)

അമ്പോ അതിതീവ്ര ചുഴലി 'അർണബ്' കാലനാവും..! 12 മണിക്ക് മുന്നേ കര തൊടും 89,000 ജനങ്ങളെ ഒഴുപ്പിച്ചു..!  (2 hours ago)

കാശിന്റെ ഹുങ്ക് എല്ലിനിടയിൽ കുത്തി ചെറുക്കന്റെ പൊങ്ങച്ചം കത്തിച്ച് ജിന്റോ! ജഡ്ജിയുടെ ഫ്ലാറ്റ് വളഞ്ഞ് ചോദ്യം ചെയ്യൽ!"  (2 hours ago)

വീശിയടിച്ച് കൊടുങ്കാറ്റ് നിലവിളിച്ച് ഓടി ജനം അമേരിക്കയെ വിഴുങ്ങി ബോയ്ലൊ ചുഴലി..! മരണം  (2 hours ago)

3 KG ചെമ്പരത്തി മൊട്ട് 100 കോഴി മുട്ട , ഏലാദി എണ്ണ തേച്ചുകുളി..!ശോഭനാ ജോര്‍ജിന്റെ ബ്യൂട്ടീഷ്യൻ,നിയമസഭയിൽ ആട്ടിവിട്ടു  (3 hours ago)

സിദ്ധാർത്ഥ് ലൂത്രയെ പിണറായി ഇറക്കിയതെങ്ങനെ ? ഫീസായി കൊടുത്തത് എത്ര ലക്ഷങ്ങൾ? അമ്പരന്ന് സി പി എം  (3 hours ago)

അര്‍ണബ് ചുഴലിക്കാറ്റ്: ശ്രീലങ്കയിലും നേപ്പാളിലും ജാഗ്രത നിര്‍ദേശം  (3 hours ago)

15 വര്‍ഷത്തിനിടെ 38 പേരെ കൊന്ന് ഭക്ഷിച്ച നരഭോജി പിടിയില്‍  (3 hours ago)

വീണ ജോര്‍ജിനെ ആക്രമിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ പരിയാരം മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാരുടെ മൊഴി രേഖപ്പെടുത്തി എസ്‌ഐടി  (4 hours ago)

ചേരാനല്ലൂര്‍ അപകടം അന്വേഷണത്തില്‍ വീഴ്ച വരുത്തിയ നാല് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍  (4 hours ago)

പാതി മറച്ച ദിലീപിൻ്റെ മുഖം; ഒരു തലയോട്ടിയും!! ദുരൂഹതയും ആകാംക്ഷയും ഉയർത്തി ഹെനോക്കിൻ്റെ ഫസ്റ്റ് ലുക്ക്!!  (5 hours ago)

ഉപഭോക്തൃ ആശയവിനിമയത്തില്‍ വിപ്ലവകരമായ മാറ്റവുമായി കെഎസ്‌യുഎം സ്റ്റാര്‍ട്ടപ്പ് ഓള്‍ ഇന്‍ സോണ്‍  (5 hours ago)

16-ാം വയസ്സിൽ തുടങ്ങിയ സൗഹൃദം; എനിക്ക് നിന്നെ പരിപൂർണ വിശ്വാസമാണ്; ദിലീപിന് പിറന്നാൾ ആശംസകളുമായി നാദിർഷ!!!  (6 hours ago)

Malayali Vartha Recommends