നെയ്യാറ്റിന്‍കരയില്‍ അയല്‍വാസിയുടെ മര്‍ദ്ദനമേറ്റ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന യുവാവ് മരിച്ചു

നെയ്യാറ്റിന്‍കരയില്‍ അയല്‍വാസിയുടെ മര്‍ദ്ദനമേറ്റ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന യുവാവ് മരിച്ചു. തൃപ്പലവൂര്‍ സ്വദേശി പ്രസാദ് ആണ് മരിച്ചത്. ഓഗസ്റ്റ് 12നാണ് അയല്‍വാസിയായ ഷിബുവും സുഹൃത്തുക്കളും ചേര്‍ന്ന് പ്രസാദിനെ മര്‍ദിച്ചത്.
ഗുരുതരമായി പരിക്കേറ്റ പ്രസാദിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പിന്നീട് ഡിസ്ചാര്‍ജ് ചെയ്തുവെങ്കിലും ആരോഗ്യനില വഷളാകുകയായിരുന്നു. പ്രസാദ് കഴിഞ്ഞ അഞ്ച് ദിവസങ്ങളായി തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ വെന്റിലേറ്ററില്‍ കഴിയുകയായിരുന്നു. എന്നാല്‍ മരണം സംഭവിച്ചു. പ്രസാദിനെ മര്‍ദിച്ച പ്രതികളെ ഇതുവരെയും പിടികൂടിയിട്ടില്ല. അന്വേഷണം പുരോഗമിക്കുകയാണെന്ന് മാരായമുട്ടം പോലീസ് വ്യക്തമാക്കി.
"
https://www.facebook.com/Malayalivartha






















