പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോകാന്‍ ശ്രമം: പ്രതികളെന്നു സംശയിക്കുന്നവരുടെ രേഖാചിത്രം പുറത്തുവിട്ടു

കാവാലം പഞ്ചായത്ത് 12-ാം വാര്‍ഡില്‍ മൂര്‍ത്തി ക്ഷേത്രത്തിനു സമീപത്ത് വച്ച് 2019 മാര്‍ച്ച് 24-ന് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ച കേസിലെ പ്രതികളെന്ന് സംശയിക്കുന്നവരുടെ രേഖാചിത്രം പൊലീസ് പുറത്തുവിട്ടു.
2 ബൈക്കുകളിലായി എത്തിയ 3 അംഗം സംഘം റോഡിലൂടെ നടന്നുപോയ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചെന്നാണ് കേസ്.
പെണ്‍കുട്ടി നല്‍കിയ വിവരം അനുസരിച്ചാണ് പൊലീസ് രേഖാചിത്രം തയാറാക്കിയത്.
രേഖാചിത്രത്തില്‍ ഉള്ളവരെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ 0477-2702222, 9497987061 എന്നീ നമ്പരുകളില്‍ ബന്ധപ്പെടണമെന്ന് പുളിങ്കുന്ന് സിഐ എം.എം.ഇഗ്‌നേഷ്യസ് അറിയിച്ചു.
https://www.facebook.com/Malayalivartha






















