Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..


സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..


പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

സ്വര്ണക്കടത്ത് കേസിലെ സുപ്രധാനമായ വെളിപ്പെടുത്തൽ; ഫൈസലിന്റെ നടുക്കുന്ന കുമ്പസാരം, നയതന്ത്ര പാഴ്സലിന്റെ മറവിൽ 15 തവണ സ്വർണം കടത്താനുള്ള ആസൂത്രണം! കേരളത്തിന് പുറത്ത് നിന്നും വൻതോതിൽ പണം കടൽകടന്ന് ദുബായിലേക്ക്

28 AUGUST 2020 04:27 PM IST
മലയാളി വാര്‍ത്ത

More Stories...

സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...

മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..

സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..

പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; പ്രതി 27 ദിവസം ജുഡീഷ്യൽ കസ്റ്റഡിയിൽ ഉണ്ടായിരുന്നപ്പോൾ പൊലീസ് എന്തു ചെയ്തു? പൊലീസിനെ വിമർശിച്ച് ഹൈക്കോടതിയുടെ ചോദ്യം

സ്വര്ണക്കടത്ത് കേസിലെ അടുത്ത വെളിപ്പെടുത്തൽ അതും വളരെ പ്രധാനമായ വെളിപ്പെടുത്തൽ ഇപ്പോൾ പുറത്ത് വന്നിരുക്കുകയാണ്. കോവിഡ് ലോക്ഡൗൺ കാലത്തു യുഎഇ കോൺസുലേറ്റിലേക്കുള്ള നയതന്ത്ര പാഴ്സലിന്റെ മറവിൽ 15 തവണ സ്വർണം കടത്താനുള്ള ആസൂത്രണം പൂർത്തിയാക്കിയിരുന്നതായി അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട് . ഇതിനായി കേരളത്തിലും പുറത്തും വൻതോതിൽ പണം സ്വരൂപിച്ചു ദുബായിലെത്തിച്ചതായും വിവരം കിട്ടിയിരിക്കുന്നു.

എന്നാൽ കൂടുതൽ പേരെ പങ്കാളികളാക്കിയതാണു വിവരങ്ങൾ ചോരാൻ ഇടയാക്കിയതെന്നാണു ചില പ്രതികൾ നൽകിയിരിക്കുന്ന മൊഴി. ലോക്ഡൗണിൽ തന്റെ പേരിൽ അയച്ച രണ്ടാമത്തെ സ്വർണപാഴ്സൽ തിരുവനന്തപുരത്ത് എത്തിയപ്പോഴാണ് ആരോ ഒറ്റിയതെന്നു ദുബായിലുള്ള മൂന്നാം പ്രതി ഫൈസൽ ഫരീദ് മൊഴി നൽകുകയും ചെയ്തു. പ്രതികളായ കെ.ടി. റമീസ്, റബിൻസ്, ഹമീദ് എന്നിവരുടെ നേതൃത്വത്തിൽ കോവിഡ് ലോക്ഡൗണിനു മുൻപു 19 തവണ സ്വർണം കടത്തിയതിന്റെ തെളിവുകൾ എൻഐഎയും കസ്റ്റംസും ശേഖരിച്ചിരുന്നു.

അവസാന 2 തവണ മാത്രമാണു തന്റെ പേരിലയച്ച പാഴ്സലിൽ സ്വർണം കടത്തിയതെന്നാണു ഫൈസലിന്റെ നിലപാട്. യുഎഇ പൗരന്മാരായ ദാവൂദ്, ഹാഷിം എന്നിവരുടെ പേരിലും പ്രതികൾ നയതന്ത്ര ചാനലിലൂടെ സ്വർണം കടത്തി. ദാവൂദിന്റെ പേരിൽ 14 തവണയും ഹാഷിമിന്റെ പേരിൽ ഒരു തവണയും കടത്തി. ഇതിനു പുറമേ ബംഗാൾ സ്വദേശി മുഹമ്മദിന്റെ പേരിൽ 4 തവണ കൊണ്ടുവന്നു.


സരിത്ത്, സ്വപ്ന, സന്ദീപ് നായർ തിരുവനന്തപുരത്തിനു പുറമേ ഇന്ത്യയിലെ മറ്റു വിമാനത്താവളങ്ങൾ വഴിയും ഇത്തരത്തിൽ സ്വർണം കടത്തിയിട്ടുണ്ടെന്നാണു പുറത്ത് വരുന്ന സൂചന. എന്നാൽ തിരുവനന്തപുരം വഴി കടത്താൻ ദുബായിലെ റാക്കറ്റ് കൂടുതൽ താൽപര്യപ്പെട്ടതായും അന്വേഷണത്തിൽ വ്യക്തമാകുകയും ചെയ്തു. തിരുവനന്തപുരം യുഎഇ കോൺസുലേറ്റിലും വിമാനത്താവളത്തിലും സ്വപ്ന, സരിത് എന്നിവർക്കുള്ള സ്വാധീനമാണ് ഇതിനു കാരണമെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.

അതേ സമയം സ്വർണക്കടത്തു കേസുമായി ബന്ധപ്പെട്ട് ദൃശ്യ മാധ്യമ പ്രവർത്തകൻ അനിൽ നമ്പ്യാരെ കൊച്ചി കസ്റ്റംസ് പ്രിവന്റീവ് കമ്മിഷണറേറ്റിൽ ഇന്നലെ 5 മണിക്കൂർ ചോദ്യം ചെയ്തു. ആവശ്യം വന്നാൽ വീണ്ടും വിളിപ്പിക്കുമെന്നും കസ്റ്റംസ് അനിലിനെ അറിയിച്ചു. മുഖ്യമന്ത്രിയുടെ മുൻ ഐടി ഫെലോ അരുൺ ബാലചന്ദ്രനും ഇന്നലെ എത്താൻ സമൻസ് നൽകിയിരുന്നെങ്കിലും ഹാജരായില്ല.

കസ്റ്റംസ് തടഞ്ഞുവച്ച നയതന്ത്ര പാഴ്സൽ തുറന്നു പരിശോധിച്ചു കള്ളക്കടത്തു സ്വർണം പിടിച്ചെടുത്ത ജൂലൈ 5 നു പ്രതി സ്വപ്നയെ 2 തവണ അനിൽ നമ്പ്യാർ ഫോണിൽ വിളിച്ചതായി കസ്റ്റംസും എൻഐഎയും കണ്ടെത്തിയിരുന്നു. സ്വർണം പിടിച്ചതു നയതന്ത്ര പാഴ്സലിൽ നിന്നല്ല വ്യക്തിപരമായി അയച്ച ബാഗിൽ നിന്നാണെന്ന് കോൺസൽ ജനറൽ കത്തു നൽകിയാൽ മതിയെന്ന് അനിൽ ഉപദേശിച്ചതായി സ്വപ്ന എൻഐഎക്കു മൊഴി നൽകിയിരുന്നു.

സ്വപ്ന കസ്റ്റംസിനു നൽകിയ മൊഴിപ്പകർപ്പിലെ 3 പേജുകൾ അനിൽ നമ്പ്യാരെ സംബന്ധിക്കുന്ന വിവരങ്ങളാണ്. അനിലിനെ എങ്ങിനെയാണു പരിചയപ്പെട്ടതെന്ന സ്വപ്നയുടെ വിവരണം ശരിവയ്ക്കുന്ന മൊഴികളാണ് അനിലും ഇന്നലെ നൽകിയത്.

വാർത്തയുടെ വിവരങ്ങൾ സ്ഥിരീകരിക്കാനാണു സ്വപ്നയെ ഫോണിൽ വിളിച്ചതെന്നാണു അനിലിന്റെ വിശദീകരണം. ഇവർ തമ്മിൽ ഫോണിൽ സംസാരിച്ചതിന്റെ സമയ ദൈർഘ്യവും അനിലിന്റെ വിശദീകരണവും തമ്മിൽ പൂർണമായി പൊരുത്തപ്പെടുന്നില്ലെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അൻസിബയുടെ പരാതി; ജിഹാദി പരാമർശം, സ്ത്രീത്വത്തെ അപമാനിക്കൽ; നടൻ ടിനി ടോമിനെതിരെ കേസെടുക്കാൻ എറണാകുളം മജിസ്ട്രേറ്റ് കോടതിയുടെ നിർദേശം!!!  (1 hour ago)

Ramesh-Chennithala ഡോക്ടർ കമ്മിയെന്ന് കമന്റുകൾ..  (4 hours ago)

Chittar-case കൊലപാതകത്തിന്റെ ചുരുളഴിച്ചു പോലീസ്!  (4 hours ago)

VEENA VIJAYAN വീണയെ ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ  (4 hours ago)

UDF വരും ദിവസങ്ങളിൽ കോൺഗ്രസിൽ സംഭവിക്കുന്നത്  (4 hours ago)

SFI -district-secretary സെക്രട്ടേറിയറ്റ് മാർച്ചിലെ ‘ബ്ലേഡ് ആക്രമണം’;  (4 hours ago)

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; പ്രതി 27 ദിവസം ജുഡീഷ്യൽ കസ്റ്റഡിയിൽ ഉണ്ടായിരുന്നപ്പോൾ പൊലീസ് എന്തു ചെയ്തു? പൊലീസിനെ വിമർശിച്ച് ഹൈക്കോടതിയുടെ ചോദ്യം  (5 hours ago)

മാസപ്പടി കേസ്; ഇ ഡിയുടെ കയ്യിൽ സിഎംആർഎൽ പ്രതിനിധികളുടെയും വീണ ടിയുടെയും മൊഴി പകർപ്പ്; ഉദ്യോഗസ്ഥരെ വീണ്ടും വിളിപ്പിക്കാൻ സാധ്യത  (5 hours ago)

കേതനിൽ നിന്ന് സിയ ഒരു കോടി രൂപ ഷോപ്പിംഗിന് എന്നു പറഞ്ഞ് വാങ്ങി; ഈ തുക കൊടുത്തത് കാമുകന്; കേതനെ കൊലപ്പെടുത്തുന്നതിന് 34 മിനിറ്റ് മുൻപ് സിയ ചേതനെ ഫോൺ ചെയ്തു; പിന്നെ സംഭവിച്ചത് ഇതാണ്  (5 hours ago)

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല  (6 hours ago)

നീയൊക്കെ ഈ 27 ദിവസം എന്തോ ഉണ്ടാക്കി..വലിച്ചുകീറി കോടതി EDയെ കൊല്ലാനിറങ്ങിയവന്മാരെ ചെന്നിത്തലയുടെ പോലീസ് തളച്ചിരിക്കും  (6 hours ago)

മലപ്പുറത്ത് കാണാതായ വയോധികയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി....  (9 hours ago)

സുൽത്താൻ ഇല്ലെങ്കിലും... അവസാന നിമിഷത്തിൽ ആ ഒരു ​ഗോൾ നേടാനായില്ലെങ്കിൽ... പിന്നിൽ നിന്ന ശേഷം തുടരെ രണ്ടു ഗോളുകളുമായി ജപ്പാനെതിരെ വിജയമുറപ്പിച്ച് ബ്രസീൽ, ‘സുൽത്താൻ’ ഇല്ലാതെ കളി ജയിപ്പിച്ച് ബ്രസീൽ, സ്വന  (10 hours ago)

വാക്കുതർക്കത്തിനൊടുവിൽ.... വാടകവീട്ടിൽ യുവതി തലയ്ക്കടിയേറ്റ് മരിച്ചു.... സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ  (10 hours ago)

ഹിമാചൽ പ്രദേശിലെ ലാഹൗൾ-സ്പിതി ജില്ലയിലെ ജൽമ നല്ലയിൽ ഉണ്ടായ പെട്ടെന്നുള്ള ജലപ്രവാഹം... മിന്നൽ പ്രളയത്തിന് സമാനമായ സാഹചര്യം, നിരവധി വാഹനങ്ങൾ വഴിയിൽ കുടുങ്ങി  (10 hours ago)

Malayali Vartha Recommends