തിരുവോണദിവസം ബാറുകളിലൂടെയും മദ്യവില്‍പ്പന ഇല്ല.... തുടര്‍ച്ചയായ മൂന്നു ദിവസം ബാറുകള്‍ തുറക്കില്ല

തിരുവോണദിവസം ബാറുകളിലൂടെയും മദ്യവില്‍പ്പന ഉണ്ടാകില്ല. ബെവ്‌കോ, കണ്‍സ്യൂമര്‍ഫെഡ് ഷോപ്പുകള്‍ക്ക് നേരത്തേ അവധി പ്രഖ്യാപിച്ചതിനാല്‍ 31ന് ബാറുകളിലും മദ്യവില്‍പ്പന തടഞ്ഞ് സര്‍ക്കാര്‍ ഉത്തരവിറക്കി. കഴിഞ്ഞവര്‍ഷം മുതല്‍ തിരുവോണദിവസം സര്‍ക്കാര്‍ മദ്യവില്‍പ്പന കേന്ദ്രങ്ങള്‍ക്ക് അവധി നല്‍കിയിരുന്നു. ഈ വര്‍ഷം അത് ബാറുകള്‍ക്കു കൂടി ബാധകമാക്കുകയാണ്.
കോവിഡ് പശ്ചാത്തലത്തില്‍ ബാറുകള്‍മാത്രം തുറന്നാല്‍ തിരക്കുണ്ടാകാന്‍ ഇടയുള്ളതിനാലാണ് മദ്യവില്‍പ്പന തടഞ്ഞത്. ഇന്ന് കഴിഞ്ഞാല്‍ വ്യാഴാഴ്ച മാത്രമായിരിക്കും മദ്യശാലകള്‍ തുറക്കുക. തിങ്കളാഴ്ച തിരുവോണം അവധി. സെപ്റ്റംബര്‍ ഒന്നായ ചൊവ്വാഴ്ച െ്രെഡ ഡേയാണ്. രണ്ടിന് ശ്രീനാരായണഗുരു ജയന്തി പ്രമാണിച്ച് മദ്യവില്‍പ്പന നിരോധിച്ചിട്ടുണ്ട്.
"
https://www.facebook.com/Malayalivartha
























