Widgets Magazine 

28
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ദിവയ്ക്കു നാടു കണ്ണീരോടെ വിട നൽകി..പിതാവ് രാജേഷ് ചോക്കലേറ്റ് പെട്ടികൾ പേടകത്തിൽ വച്ചപ്പോൾ അത് കണ്ടവരുടെ ഹൃദയം നുറുങ്ങി..കുർബാനയ്ക്കു ഗായക സംഘത്തോടൊപ്പം പാട്ടുപാടി മകളെ യാത്രയാക്കി..


ഫ്‌ലൈദുബായ് ജീവനക്കാര്‍ക്ക് യുഎഇയുടെ പരമോന്നത ബഹുമതി.. ജീവനക്കാര്‍ക്ക് യുഎഇയുടെ 'ഫസ്റ്റ് ക്ലാസ് ഓര്‍ഡര്‍ ഓഫ് സായിദ് രണ്ടാമന്‍' പുരസ്‌കാരം നൽകി..


സത്യം മൂടിവയ്‌ക്കാൻ ആരോക്കെ ശ്രമിച്ചാലും കഴിയില്ല.... പി.എസ്.സി പരീക്ഷാ ക്രമക്കേട് കേസിൽ എന്തൊക്കെ സൂത്രവിദ്യ നടന്നാലും സത്യം തെളിയുമെന്ന് ഹൈക്കോടതി, ഹർജി നംവബർ രണ്ടിലേക്ക് മാറ്റി


അർണബ് ചുഴലിക്കാറ്റ്... ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട അർണബ് ചുഴലിക്കാറ്റ് പ്രതീക്ഷിച്ചതിന്റെ ഇരട്ടിവേഗത്തിൽ കരയിലെത്തിയത് ആന്ധ്രാപ്രദേശിൽ ആശങ്ക ഉയർത്തുന്നു


ഫ്ലൈ ദുബായ് വിമാനത്തിൽ സഹ പൈലറ്റിന്റെ ആക്രമണം ധീരമായി നേരിട്ട ക്യാപ്റ്റൻ സ്മിത്ത് മച്ചാർ ഉൾപ്പടെ ഫ്ളൈ ദുബായ് ജീവനക്കാർക്ക് യുഎഇയുടെ ഉന്നത ബഹുമതി

ദിവയ്ക്കു നാടു കണ്ണീരോടെ വിട നൽകി..പിതാവ് രാജേഷ് ചോക്കലേറ്റ് പെട്ടികൾ പേടകത്തിൽ വച്ചപ്പോൾ അത് കണ്ടവരുടെ ഹൃദയം നുറുങ്ങി..കുർബാനയ്ക്കു ഗായക സംഘത്തോടൊപ്പം പാട്ടുപാടി മകളെ യാത്രയാക്കി..

28 OCTOBER 2026 01:23 PM IST
മലയാളി വാര്‍ത്ത

More Stories...

അരിയിൽ ഷുക്കൂർ കൊലക്കേസിൽ വിധി നവംബർ 12 ന് പ്രസ്താവിക്കും....

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടത്തില്‍ സുഹൈല്‍ സജീവ് ഉൾപ്പെടെ നാലു പ്രതികളുടേയും ജാമ്യാപേക്ഷ കോടതി തള്ളി...

സത്യം മൂടിവയ്‌ക്കാൻ ആരോക്കെ ശ്രമിച്ചാലും കഴിയില്ല.... പി.എസ്.സി പരീക്ഷാ ക്രമക്കേട് കേസിൽ എന്തൊക്കെ സൂത്രവിദ്യ നടന്നാലും സത്യം തെളിയുമെന്ന് ഹൈക്കോടതി, ഹർജി നംവബർ രണ്ടിലേക്ക് മാറ്റി

സംസ്ഥാനത്ത് അതിവേഗ റയിൽപാത പദ്ധതിയുമായി ബന്ധപ്പെട്ട് പ്രചാരണം വീണ്ടും സജീവമാക്കി മെട്രോമാൻ ഇ ശ്രീധരൻ

  ചേരാനെല്ലൂർ വാഹനാപകടവുമായി ബന്ധപ്പെട്ട പൊലീസ് വീഴ്ചയിൽ കർശന നടപടി തുടർന്ന് സർക്കാർ... കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ കാളിരാജ് മഹേഷ് കുമാറിനെ മാറ്റി, പകരം ദക്ഷിണമേഖല ഐജിയായ ആർ നിശാന്തിനി ഐപിഎസിനെ നിയമിക്കും

വാഹനാപകടങ്ങൾ സൃഷ്ടിക്കുന്ന ദുഃഖം നാടിന്റെ തീരാ സങ്കടമായിട്ട് കാലങ്ങളായി. സമീപകാലത്തായി മദ്യപിച്ചും ലഹരി ഉപയോഗിച്ചും വാഹനം ഓടിച്ചുള്ള അപകടങ്ങളും, കൗമാരപ്രായക്കാർ പ്രതികളാകുന്ന ദുരന്തങ്ങളും തുടർക്കഥയാവുകയാണ്. അപകടത്തിൽ സ്വന്തം തെറ്റില്ലാതെ ജീവൻ പൊലിയുന്നവർക്കും അവരുടെ കുടുംബങ്ങൾക്കും നീതി ലഭിക്കണം എന്നത് ജാതി-മത-ദേശ ഭേദമന്യേ ഏതൊരു മലയാളിയിലും ഉണ്ടാകുന്ന സാമാന്യ മാനുഷിക വികാരമാണ്.

മാനന്തവാടി (വയനാട്) എടവക രണ്ടേനാലിൽ കാറിടിച്ചു മരിച്ച ആറാം ക്ലാസ് വിദ്യാർഥിനി ദിവയ്ക്കു നാടു കണ്ണീരോടെ വിട നൽകി. മകളുടെ വിയോഗ വാർത്തയറിഞ്ഞ് ഓസ്ട്രിയയിൽ നിന്നെത്തിയ പിതാവ് രാജേഷ് ചോക്കലേറ്റ് പെട്ടികൾ പേടകത്തിൽ വച്ചപ്പോൾ അതുവരെ ദുഃഖം കടിച്ചമർത്തി നിന്നവരെല്ലാം പൊട്ടിക്കരഞ്ഞു. രാജേഷ് നേരത്തെ മാനന്തവാടി മെഡിക്കൽ കോളജിൽ ഐടി കോ-ഓർഡിനേറ്ററായി ജോലി ചെയ്തിരുന്നു. മാതാവ് സ്വപ്ന മാനന്തവാടിയിൽ ദിഗ്‌സ് സ്പാ ബ്യൂട്ടി പാർലർ നടത്തിവരികയാണ്.ഇന്നലെ വൈകിട്ടു മൂന്നോടെയാണു സംസ്കാരച്ചടങ്ങുകൾ ആരംഭിച്ചത്.

 

ഭവനത്തിൽനിന്നു മൃതദേഹം വിലാപയാത്രയായി ദീപ്തിഗിരി സെന്റ് തോമസ് പള്ളിയിലെത്തിച്ചു. രൂപതയിൽ നിന്നുള്ള പ്രത്യേക അനുമതിയോടെ സംസ്കാരച്ചടങ്ങിൽ കുർബാനയും അർപ്പിച്ചു. രാജേഷ് തന്നെയാണു കുർബാനയ്ക്കു ഗായക സംഘത്തോടൊപ്പം പാട്ടുപാടി മകളെ യാത്രയാക്കിയത്.പാട്ടുപാടിയും കഥയും കവിതയും എഴുതിയും ചിത്രം വരച്ചും സമൂഹമാധ്യമങ്ങളിലും താരമായിരുന്നു ദിവ.കഴിഞ്ഞ ശനിയാഴ്ച സഹോദരൻ ഡെറിക്കിനൊപ്പം നടന്നുപോവുകയായിരുന്ന ദിവയെ പിന്നിൽ നിന്നെത്തിയ കാർ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.

 

വിദഗ്ധചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ടായിരുന്നു . കല്ലോടി ഭാഗത്തുനിന്ന് മാനന്തവാടിയിലേക്ക് സഞ്ചരിച്ച കാർ റോഡിന്റെ ഇടതുവശത്തുകൂടി പോകേണ്ടതിന് പകരം നിയന്ത്രണം നഷ്ടപ്പെട്ട് വലതുവശത്തേക്ക് നീങ്ങിയാണ് കുട്ടികളെ ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ കുട്ടികൾ തെറിച്ചുവീണു. തുടർന്ന് എതിരെ വന്ന സ്കൂട്ടറിലും കാർ ഇടിച്ചു.

അതിനുശേഷമാണ് വാഹനം നിന്നത്.ഗുരുതരമായി പരിക്കേറ്റ ദിവയെ ആദ്യം മാനന്തവാടി മെഡിക്കൽ കോളജ് ആശുപത്രിയിലും പിന്നീട് മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചു. എന്നാൽ ചികിത്സയ്ക്കിടെ ജീവൻ രക്ഷിക്കാനായില്ല. അപകടത്തിൽ സഹോദരൻ ഡെറിക്കിനും പരിക്കേറ്റെങ്കിലും കുട്ടി രക്ഷപ്പെട്ടു. സ്കൂട്ടറിലുണ്ടായിരുന്നവർക്കും പരിക്കേറ്റിട്ടുണ്ട്.അപകടസമയത്ത് കാർ ഓടിച്ചിരുന്ന അയിലമൂല സ്വദേശി സജി എബ്രഹാമിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് വയനാട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

WAYANAD മകളെ കണ്ണീരോടെ യാത്രയാക്കി ഒരു നാട്  (12 minutes ago)

Smit Machchhar ഇനി എന്നാണ് ഇന്ത്യയിലേക്ക്..  (29 minutes ago)

അരിയിൽ ഷുക്കൂർ കൊലക്കേസിൽ വിധി നവംബർ 12 ന് പ്രസ്താവിക്കും....  (44 minutes ago)

രാത്രിയിൽ ട്രെയിനിൽ മൊബൈൽ ചാർജ് ചെയ്യുന്നത് വിലക്കി ഇന്ത്യൻ റെയിൽവേ...രാത്രി 11 മണി മുതൽ വെളുപ്പിന് അഞ്ചുമണി വരെയുള്ള സമയത്താണ് ട്രെയിനിൽ മൊബൈൽ ചാർജ് ചെയ്യുന്നതിന് വിലക്ക്  (1 hour ago)

തമിഴ്‌നാട്ടിൽ ഓട്ടോറിക്ഷാ നിരക്കുകൾ സർക്കാർ പുതുക്കി നിശ്ചയിച്ചു...  (1 hour ago)

ലാലേട്ടൻ ചിത്രം ഉപേക്ഷിച്ചു; അതിന് കാരണം ഇതാണ്!! ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി സംവിധായകൻ ജിത്തു മാധവൻ!!!  (1 hour ago)

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടത്തില്‍ സുഹൈല്‍ സജീവ് ഉൾപ്പെടെ നാലു പ്രതികളുടേയും ജാമ്യാപേക്ഷ കോടതി തള്ളി...  (1 hour ago)

പൊൻമുടി ഇക്കോ ടൂറിസം കേന്ദ്രം വീണ്ടും സഞ്ചാരികൾക്കായി തുറന്നു..  (2 hours ago)

സത്യം മൂടിവയ്‌ക്കാൻ ആരോക്കെ ശ്രമിച്ചാലും കഴിയില്ല.... പി.എസ്.സി പരീക്ഷാ ക്രമക്കേട് കേസിൽ എന്തൊക്കെ സൂത്രവിദ്യ നടന്നാലും സത്യം തെളിയുമെന്ന് ഹൈക്കോടതി, ഹർജി നംവബർ രണ്ടിലേക്ക് മാറ്റി  (2 hours ago)

സംസ്ഥാനത്ത് അതിവേഗ റയിൽപാത പദ്ധതിയുമായി ബന്ധപ്പെട്ട് പ്രചാരണം വീണ്ടും സജീവമാക്കി മെട്രോമാൻ ഇ ശ്രീധരൻ  (2 hours ago)

സംസ്ഥാനത്ത് തുടർച്ചയായ നാലാം ദിവസവും സ്വർണവില മുകളിലോട്ട്.  (2 hours ago)

ഇസ്രയേൽ പാർലമെന്റായ നെസെറ്റിലേക്ക് ചൊവ്വാഴ്ച നടന്ന തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുന്നു...  (3 hours ago)

ഹിമാചലിൽ നിന്ന് വൈദ്യുതി വാങ്ങാൻ തീരുമാനമായില്ല. .. സംസ്ഥാനത്ത് നവംബറിൽ വീണ്ടും ലോഡ്ഷെഡിങ് ആശങ്ക..  (3 hours ago)

  ചേരാനെല്ലൂർ വാഹനാപകടവുമായി ബന്ധപ്പെട്ട പൊലീസ് വീഴ്ചയിൽ കർശന നടപടി തുടർന്ന് സർക്കാർ... കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ കാളിരാജ് മഹേഷ് കുമാറിനെ മാറ്റി, പകരം ദക്ഷിണമേഖല ഐജിയായ ആർ നിശാന്തിനി ഐപിഎസിനെ നി  (3 hours ago)

  നവംബർ മൂന്ന് മുതൽ സ്വകാര്യബസുകൾ അനിശ്ചിതകാല സമരത്തിലേക്ക്...  (3 hours ago)

Malayali Vartha Recommends