3 മണിക്കൂർ പൂങ്കുഴലി ജഡ്ജിയെ ചോദ്യം ചെയ്തു! 11 മണിക്ക് വീണ്ടും ചോദ്യംചെയ്യൽ, ഭദ്രകീർത്തിയുടെ മുന്നിലിട്ട് ജഡ്ജിയുടെ അറസ്റ്റ് ഉടൻ

നെടുമ്പാശ്ശേരി വിമാനത്താവളത്തിന് സമീപം മദ്യപിച്ച് അമിതവേഗത്തില്‍ കാറോടിച്ചുണ്ടായ അപകടത്തില്‍ മൂന്ന് പേര്‍ മരിച്ച കേസില്‍ നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളിയ എറണാകുളം സെഷന്‍സ് കോടതി ഉത്തരവിന്റെ വിശദാംശങ്ങള്‍ പുറത്തുവന്നു. അപകടസമയത്ത് കാര്‍ ഓടിച്ചിരുന്ന ഒന്നാം പ്രതി അതീവ മദ്യലഹരിയിലായിരുന്നുവെന്നും മറ്റു പ്രതികളുടെ ഭാഗത്തുനിന്ന് വാഹനമോടിക്കാന്‍ പ്രേരണ നല്‍കിയെന്ന ആരോപണത്തിന് പ്രാഥമിക തെളിവുകളുണ്ടെന്നും കോടതി നിരീക്ഷിച്ചു. അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നും കൂടുതല്‍ ചോദ്യംചെയ്യല്‍ ആവശ്യമാണെന്നും ചൂണ്ടിക്കാട്ടിയാണ് അഡീഷണല്‍ സെഷന്‍സ് ജഡ്ജി എസ്.ആര്‍. ശ്യാംലാല്‍ ജാമ്യം നിഷേധിച്ചത്.
അപകടസമയത്ത് കാറോടിച്ചിരുന്ന ഒന്നാം പ്രതി അതീവ മദ്യലഹരിയിലായിരുന്നുവെന്നും മണിക്കൂറില്‍ 160 കിലോമീറ്റര്‍ വേഗത്തില്‍ വാഹനം ഓടിക്കുന്ന ദൃശ്യങ്ങള്‍ സഹയാത്രികന്‍ പകര്‍ത്തിയിരുന്നുവെന്നും കോടതി ചൂണ്ടിക്കാട്ടി.
നെടുമ്പാശ്ശേരി പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ സുഹൈല്‍, നിനവ്, ജോയല്‍ എസ്. ആന്റോ, അമീന്‍ ഷാ എന്നിവരുടെ ജാമ്യാപേക്ഷകളാണ് എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതി തള്ളിയത്. അഡീഷണല്‍ സെഷന്‍സ് ജഡ്ജി എസ്.ആര്‍. ശ്യാംലാലാണ് ഒക്ടോബര്‍ 28-ന് ഉത്തരവ് പുറപ്പെടുവിച്ചത്. നാല് പ്രതികള്‍ക്കും 19 വയസ്സാണ്. ഇവര്‍ വിദ്യാര്‍ഥികളാണെന്നതും പഠനത്തെ ബാധിക്കുന്നതിനാല്‍ ജാമ്യം അനുവദിക്കണമെന്നതും പ്രതിഭാഗം കോടതിയില്‍ ഉന്നയിച്ചിരുന്നു.
പ്രോസിക്യൂഷന്‍ കോടതിയില്‍ സമര്‍പ്പിച്ച വിവരങ്ങള്‍ പ്രകാരം, 2026 ഒക്ടോബര്‍ 10-ന് വൈകുന്നേരം അഞ്ച് മണി മുതല്‍ രാത്രി 10.30 വരെ ഒന്നും രണ്ടും പ്രതികള്‍ കാറില്‍ ദേയ ബൈ റെനേ ആന്‍ഡ് മണ്‍സൂണ്‍ എംബ്രേസ് എന്ന ബാറിലെത്തി മദ്യപിച്ചു. തുടര്‍ന്ന് നാലാം പ്രതി നിനവിനെയും ജോയലിനെയും വിമാനത്താവള സിഗ്‌നല്‍ ജങ്ഷന് സമീപം എത്തിച്ചു. രാത്രി 11.30-ഓടെ ഒന്നാം പ്രതി സുഹൈല്‍ KL 07 CR 1001 നമ്പറിലുള്ള കാറുമായി അവിടെയെത്തി. തുടര്‍ന്ന് രണ്ടും മൂന്നും നാലും പ്രതികള്‍ കാറില്‍ കയറി.
ഒക്ടോബര്‍ 11 അര്‍ധരാത്രി 12 മണിയോടെ ഇവര്‍ കോര്‍ട്ട്യാര്‍ഡ് ബൈ മാരിയറ്റ് ഹോട്ടലിലെ ബാറിലും മദ്യപിച്ചെന്നാണ് കേസ് രേഖകളിലുള്ളത്. പിന്നീട് ഒന്നാം പ്രതി കാറോടിച്ച് നെടുമ്പാശ്ശേരി വിമാനത്താവളം-അത്താണി റോഡിലൂടെ സഞ്ചരിക്കുമ്പോഴാണ് അപകടമുണ്ടായതെന്നാണ് പ്രോസിക്യൂഷന്‍ കേസ്.
https://www.facebook.com/Malayalivartha

























