ഫ്‌ലൈദുബായ് ജീവനക്കാര്‍ക്ക് യുഎഇയുടെ പരമോന്നത ബഹുമതി.. ജീവനക്കാര്‍ക്ക് യുഎഇയുടെ 'ഫസ്റ്റ് ക്ലാസ് ഓര്‍ഡര്‍ ഓഫ് സായിദ് രണ്ടാമന്‍' പുരസ്‌കാരം നൽകി..

പ്രാണവേദനയിലും ബോധം മറയുമ്പോഴും തളരാതെ കോക്ക്പിറ്റിന്റെ വാതില്‍ തുറന്നുകൊടുത്ത് ആകാശ ദുരന്തം ഒഴിവാക്കിയ ഇന്ത്യന്‍ പൈലറ്റ് ക്യാപ്റ്റന്‍ സ്മിത് മച്ചാറിനെ ലോകം മുഴുവന്‍ ആദരിക്കുകയാണ്. ഈ സാഹസികതയില്‍ പങ്കാളികളായ ഫ്‌ലൈദുബായ് ജീവനക്കാര്‍ക്ക് യുഎഇയുടെ പരമോന്നത ബഹുമതിയും ഇപ്പോള്‍ ലഭിച്ചിരിക്കുകയാണ്.ദുബായില്‍ നിന്ന് ഇസ്രയേലിലെ ടെല്‍ അവീവിലേക്ക് പറന്ന വിമാനത്തിന്റെ കോക്ക്പിറ്റിലാണ് അപ്രതീക്ഷിത സംഭവങ്ങള്‍ നടന്നത്.
വിമാനത്തിനുള്ളില്‍ വെച്ച് ക്യാപ്റ്റന്‍ സ്മിതിന് തലയ്ക്ക് പിന്നില്‍ കനത്ത അടിയേല്‍ക്കുകയും ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. ബോധം ഇടയ്ക്കിടെ മറഞ്ഞുപോകുന്ന അവസ്ഥയിലായിരുന്നിട്ടും, അദ്ദേഹം അവസാന ശക്തിയുമെടുത്ത് കോക്ക്പിറ്റിന്റെ ലോക്ക് തുറന്നു. ഇതോടെ പുറത്തുണ്ടായിരുന്ന ജീവനക്കാരും യാത്രക്കാരും ഉള്ളിലേക്ക് ഇരച്ചുകയറി അക്രമിയെ കീഴടക്കുകയായിരുന്നു.പൈലറ്റിന്റെയും ജീവനക്കാരുടെയും ധീരമായ ഇടപെടലിനെ തുടര്‍ന്ന് വിമാനം സൗദി അറേബ്യയിലെ തബൂക്ക് വിമാനത്താവളത്തില്‍ സുരക്ഷിതമായി ഇറക്കി.
വലിയൊരു വിമാന ദുരന്തമാണ് ഇതോടെ ഒഴിവായത്. വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരെ രക്ഷിക്കാന്‍ സ്മിത് കാണിച്ച ധീരതയ്ക്ക് ഇപ്പോള്‍ ഇന്ത്യ, യുഎഇ, ഇസ്രയേല്‍, അമേരിക്ക എന്നീ രാജ്യങ്ങളിലെ ഉന്നത നേതാക്കളില്‍ നിന്ന് വലിയ പ്രശംസയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത് യാത്രക്കാരുടെ ജീവന്‍ രക്ഷിക്കാന്‍ ജീവനക്കാര്‍ കാണിച്ച ധീരതയെ ആദരിച്ചുകൊണ്ട് യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ പ്രത്യേക ബഹുമതി പ്രഖ്യാപിച്ചു. ഫ്‌ലൈദുബായ് ജീവനക്കാര്‍ക്ക് യുഎഇയുടെ 'ഫസ്റ്റ് ക്ലാസ് ഓര്‍ഡര്‍ ഓഫ് സായിദ് രണ്ടാമന്‍' പുരസ്‌കാരം നല്‍കി.
ദുബായ് കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയുമായ ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് നേരിട്ടെത്തിയാണ് ജീവനക്കാരെ പുരസ്‌കാരം ഏല്‍പ്പിച്ചത്.ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ സാന്നിധ്യത്തിലാണ് യുഎഇ പ്രസിഡന്റ് ജീവനക്കാരെ സ്വീകരിച്ചത്. യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതില്‍ ജീവനക്കാര്‍ കാണിച്ച ആത്മാര്‍ത്ഥതയെയും പ്രൊഫഷണലിസത്തെയും ഭരണാധികാരികള്‍ പ്രശംസിച്ചു. ആളുകളുടെ സുരക്ഷയാണ് തങ്ങള്‍ക്ക് എന്നും ഏറ്റവും പ്രധാനപ്പെട്ട കാര്യമെന്നും അവര്‍ വ്യക്തമാക്കി.
പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ക്യാപ്റ്റന്‍ സ്മിത്തിനെ ഷെയ്ഖ് ഹംദാന്‍ നേരിട്ട് പോയി സന്ദര്‍ശിച്ചിരുന്നു. സ്മിത്തിന്റെ ധീരതയെയും ഉത്തരവാദിത്തബോധത്തെയും അദ്ദേഹം വാനോളം പുകഴ്ത്തി.
https://www.facebook.com/Malayalivartha



























