കേരള പൊലീസിൽ വനിതാ പ്രാതിനിധ്യം 30 ശതമാനമാക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. ഇനി മുതൽ 100 സിവിൽ പൊലീസിനെ റിക്രൂട്ട് ചെയ്യുമ്പോൾ 30പേർ വനിതകളായിരിക്കും.

സിവില്‍ പൊലീസ് ഓഫീസര്‍ നിയമന നടപടികളില്‍ മാറ്റത്തിനൊരുങ്ങി സര്‍ക്കാര്‍. നിലവിൽ 9:1 ആണ് പുരുഷ, വനിതാ പ്രാതിനിദ്ധ്യം. ഇത് 7:3 ആക്കാനാണ് തീരുമാനം. ഡി.ജി.പി റവാഡ ചന്ദ്രശേഖർ സമർപ്പിച്ച ശുപാർശയാണ് മന്ത്രിസഭായോഗം അംഗീകരിച്ചത്. ഇതോടെ സേനയിൽ മൂന്നിലൊന്നിനടുത്ത് വനിതാ പൊലീസുകാരാവും.
യു.ഡി.എഫ് സർക്കാരിന്റെ നൂറുദിന കർമ്മപദ്ധതിയിലും ഇത് ഉൾപ്പെടുത്തിയിരുന്നു. പുരുഷ, വനിതാ പൊലീസുകാരെ പ്രത്യേകം പി.എസ്.സി റാങ്ക് ലിസ്റ്റുകൾ വഴിയാണ് നിയമിക്കുന്നത്.
ഓരോ പത്താമത്തെ സി.പി.ഒ ഒഴിവാണ് വനിതകൾക്കായി സംവരണം ചെയ്തിട്ടുളളത്. ഇനി മുതൽ ഏഴ് ഒഴിവുകൾ പുരുഷന്മാർക്കും തുടർന്നുള്ള മൂന്നെണ്ണം വനിതകൾക്കും നീക്കിവയ്ക്കും. നേരത്തേ എസ്.എച്ച്.ഒമാരായി 63 വനിതകളെ നിയമിച്ചിരുന്നു. കുറ്റകൃത്യങ്ങൾക്ക് ഇരകളായ സ്ത്രീകൾ, പോക്സോ കേസ് അതിജീവിതകൾ എന്നിവരിൽ നിന്ന് മൊഴിയെടുക്കേണ്ടതടക്കം വനിതാ പൊലീസിന്റെ ചുമതലയാണ്. പിങ്ക് പട്രോളും വനിതാ ഹെൽപ്പ് ലൈനുമടക്കം മറ്റ് ചുമതലകളുമുണ്ട്.
"
https://www.facebook.com/Malayalivartha

























