17-കാരൻ കാർ മാത്രമല്ല, ആഡംബര ബൈക്കും പറപ്പിച്ചു! ദൃശ്യങ്ങൾ ക്രൈംബ്രാഞ്ചിന്; കൊച്ചി കമ്മീഷണറെ മാറ്റി; ആർ. നിശാന്തിനിക്ക് അടിയന്തര ചുമതല...

കൊച്ചി ചേരാനല്ലൂർ കാർ അപകടത്തിൽ കളി മാറി മറിഞ്ഞു. ജഡ്ജിയുടെ പതിനേഴുകാരനായ മകൻ ചില്ലറക്കാരനല്ലെന്ന് തെളിയിക്കുന്ന ഞെട്ടിക്കുന്ന വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്. കാർ മാത്രമല്ല, ലൈസൻസില്ലാതെ ലക്ഷങ്ങൾ വിലവരുന്ന ആഡംബര ബൈക്കുകളും ഈ പയ്യൻ നിരത്തിലിറക്കി പായിച്ചിരുന്നു! ഇതിന്റെ നിർണായക സിസിടിവി ദൃശ്യങ്ങൾ ക്രൈംബ്രാഞ്ചിന് ലഭിച്ചതിന് തൊട്ടുപിന്നാലെ, അഡീഷണൽ ജഡ്ജിയുടെ ഫ്ലാറ്റിലേക്ക് പൊലീസ് ഇരച്ചുകയറി മിന്നൽ പരിശോധന നടത്തി ആഡംബര ബൈക്ക് കസ്റ്റഡിയിലെടുത്തു! കേസ് അട്ടിമറിക്കാൻ നോക്കിയ ലോക്കൽ പൊലീസുകാരുടെ സസ്പെൻഷന് പിന്നാലെ, കൊച്ചി സിറ്റി പൊലീസ് കമ്മീഷണറെ ആഭ്യന്തര വകുപ്പ് അടിയന്തരമായി സ്ഥാനത്തുനിന്ന് തെറിപ്പിച്ചു! പകരം വിട്ടുവീഴ്ചയില്ലാത്ത ഐപിഎസ് ഓഫീസർ ആർ. നിശാന്തിനി കൊച്ചിയുടെ കസേരയിലേക്ക് മാസ്സ് എൻട്രി നടത്തിയിരിക്കുകയാണ്.
https://www.facebook.com/Malayalivartha

























