കൊട്ടാരക്കരയില്‍ കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് മൂന്നു പേര്‍ക്ക് ദാരുണാന്ത്യം...ഓണസാധനങ്ങള്‍ വാങ്ങി മടങ്ങവേയാണ് കുടുംബം അപകടത്തില്‍പെട്ടത്

കൊട്ടാരക്കര എം.സി.റോഡില്‍ വയയ്ക്കളില്‍ കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് മൂന്നു പേര്‍ക്ക ദാരുണാന്ത്യം. ഓട്ടോറിക്ഷ െ്രെഡവര്‍ തേവന്നൂര്‍ ചരുവിളപുത്തന്‍വീട്ടില്‍ രഞ്ജിത്ത് (35), യാത്രികരായ വണ്ടിപ്പുര ആലാച്ചമല പുതിയിടം ഗോപവിലാസത്തില്‍ രമാദേവി (65), കൊച്ചുമകള്‍ ഗോപിക (ഏഴ്) എന്നിവരാണ് മരിച്ചത്.
ഗോപികയുടെ അമ്മ ഉദയ(30)യെ ഗുരുതര പരിക്കുകളോടെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തടിക്കാട് സ്വദേശി അഹമ്മദലി (29), ഭാര്യ അഹിയ എന്നിവരാണ് കാറിലുണ്ടായിരുന്നത്.
ഇവരും പരിക്കുകളേറ്റ് ചികിത്സയിലാണ്. പൊലിക്കോട്ടുനിന്ന് ഓണസാധനങ്ങള്‍ വാങ്ങി മടങ്ങുകയായിരുന്നു കുടുംബം. വയയ്ക്കലിലേക്ക് വരികയായിരുന്ന ഓട്ടോറിക്ഷയില്‍ എതിര്‍ദിശയിലെത്തിയ കാര്‍ ഇടിക്കുകയായിരുന്നു.
"
https://www.facebook.com/Malayalivartha
























