78-ാം ജന്മദിനത്തിൽ തന്നെ മരണവും.. ചലച്ചിത്രതാരം ഇടവേള ബാബുവിന്‍റെ മാതാവ് ശാന്താ രാമന്‍ അന്തരിച്ചു! മരണകാരണം ഹൃദയാഘാതം; സംസ്കാര കര്‍മ്മങ്ങള്‍ ഇന്ന് 3 മണിയോടെ...

ചലച്ചിത്രതാരം ഇടവേള ബാബുവിന്‍റെ മാതാവ് റിട്ട . അധ്യാപിക ശാന്താ രാമന്‍ (78 ) അന്തരിച്ചു. ശനിയാഴ്ച 78-ാം ജന്മദിനത്തിലാണ് ശാന്ത ടീച്ചറുടെ മരണം .
രാത്രി ഒരുമണിയോടെ ഹൃദയാഘാതം മൂലമായിരുന്നു മരണം. ഇരിങ്ങാലക്കുട ഗവ. ഗേള്‍സ് സ്കൂളിലെ മുന്‍ സംഗീത അധ്യാപികയായിരുന്നു.
കൂടാതെ നൃത്ത അധ്യാപികകൂടിയായിരുന്നു.
മൃതദേഹം രാവിലെ 9 മണിയോടെ ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയില്‍ നിന്നും ഇരിങ്ങാലക്കുട ചന്ദ്രിക റോഡില്‍ നഗരസഭ ഓഫീസിനു സമീപമുള്ള മകന്‍ ഇടവേള ബാബുവിന്‍റെ വീട്ടില്‍ എത്തിക്കും.
3 മണിയോടെ ഇവിടെത്തന്നെ സംസ്കാര കര്‍മ്മങ്ങള്‍ നടക്കും. ഇരിങ്ങാലക്കുട സ്മാര്‍ട്ട് ഡ്രൈ ക്ലീനേഴ്‌സ് ഉടമ ജയചന്ദ്രന്‍ മറ്റൊരു മകനാണ് .
https://www.facebook.com/Malayalivartha
























