അനില്‍ നമ്പ്യാരെ കസ്റ്റംസ് ചോദ്യം ചെയ്‌തപ്പോൾ ഇടക്കാല ആശ്വാസം ലഭിച്ചത് സിപിഎമ്മിന്... സ്വര്‍ണക്കടത്ത് കേസ് അന്വേഷണം അട്ടിമറിക്കാന്‍ സിപിഎമ്മും സര്‍ക്കാരും ശ്രമിക്കുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍

അനില്‍ നമ്പ്യാരുടെ പേരുപറഞ്ഞ് സ്വര്‍ണക്കടത്ത് കേസ് അന്വേഷണം അട്ടിമറിക്കാന്‍ സിപിഎമ്മും സര്‍ക്കാരും ശ്രമിക്കുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍.
അനില്‍ നമ്പ്യാരെ കസ്റ്റംസ് ചോദ്യം ചെയ്‌തത് ഇടക്കാല ആശ്വാസം ലഭിച്ച പോലെയാണ് സിപിഎം കാണുന്നത്. പ്രതിപക്ഷ നേതാവും അന്വേഷണത്തെ വഴിതെറ്റിക്കാന്‍ ശ്രമിക്കുന്നതായി സുരേന്ദ്രന്‍ ആരോപിച്ചു.
സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ജനം ടിവിയിലെ മുന്‍ മാധ്യമപ്രവര്‍ത്തകന്‍ അനില്‍ നമ്ബ്യാരെ കസ്റ്റംസ് ചോദ്യം ചെയ്തിരുന്നു.
സ്വര്‍ണക്കടത്ത് കേസ് പ്രതിയായ സ്വപ്‌ന സുരേഷുമായി അനില്‍ നമ്ബ്യാര്‍ ഫോണില്‍ ബന്ധപ്പെട്ടിട്ടുണ്ടെന്ന് നേരത്തെ വ്യക്തമായിരുന്നു.
അതിനു പിന്നാലെയാണ് നമ്ബ്യാരെ കസ്റ്റംസ് ചോദ്യം ചെയ്തത്.
https://www.facebook.com/Malayalivartha
























