കോണ്‍ഗ്രസുകാരാണത്രെ... തിരുവോണ നാളില്‍ തലസ്ഥാനത്തെ ഇളക്കി മറിച്ച് രണ്ട് യുവാക്കളെ കൊന്ന് തള്ളി; വെഞ്ഞാറമൂട്ടില്‍ രണ്ട് ഡിവൈഎഫ്‌ഐ നേതാക്കളെ തടഞ്ഞു നിര്‍ത്തി വെട്ടിക്കൊന്നു; കൊല്ലപ്പെട്ടത് മുപ്പത്തിരണ്ടും ഇരുപത്തിയെട്ടും വയസുള്ള ചെറുപ്പക്കാര്‍

കള്ളവും ചതിയുമില്ലാത്തതാണ് ഓണ നാള്‍. മലയാളികള്‍ക്ക് അത്രയേറെ പ്രിയങ്കരമാണ് ഓണം. അതിനാലാണ് കൊറോണയ്ക്കിടയിലും ഓണം ആഘോഷിക്കുന്നത്. എന്നാല്‍ കള്ളവും ചതിയും ഇല്ലാത്ത ആ ഓണ നാളില്‍ രണ്ട് യുവാക്കളേയാണ് കൊന്ന് തള്ളിയത്. അങ്ങനെ മറ്റൊരു രാഷ്ട്രീയ കൊലപാതകം കൂടി ഓണ നാളില്‍ ചര്‍ച്ചയാകുകയാണ്.
വെഞ്ഞാറമൂട്ടില്‍ ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന രണ്ട് ഡിവൈഎഫ്‌ഐ നേതാക്കളെ തടഞ്ഞു നിര്‍ത്തി വെട്ടിക്കൊന്നു. വെമ്പായം തേവലക്കാട് ഒഴിവുപാറ മിഥിലാജ് (32), തേമ്പാന്‍മൂട് കലുങ്കിന്‍മുഖം സ്വദേശി ഹക്ക് മുഹമ്മദ് (28) എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവരുടെ ഒപ്പമുണ്ടായിരുന്ന ഷഹിന്‍ നിസ്സാര പരുക്കുകളോടെ രക്ഷപ്പെട്ടു.
വെഞ്ഞാറമൂട് തേമ്പാന്‍മൂട് ജംക്ഷനില്‍ രാത്രി 12 ഓടെയാണ് സംഭവം. ബൈക്കില്‍ പോവുകയായിരുന്ന മൂവരെയും മാരകായുധങ്ങളുമായി എത്തിയ ഒരു സംഘം ആക്രമിക്കുകയായിരുന്നു. മിഥിലാജും ഹക്കും വെട്ടേറ്റ് നിലത്തു വീണു. ഷഹിന്‍ ഓടി രക്ഷപ്പെടുകയായിരുന്നു. ഗുരുതരമായി വെട്ടേറ്റ മിഥിലാജ് സംഭവ സ്ഥലത്തുവച്ചു തന്നെ മരിച്ചു. പരുക്കേറ്റ ഹക്കിനെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായി
ഇരുവരുടെയും മൃതദേഹം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍. ഡിവൈഎഫ്‌ഐ കലുങ്കിന്‍മുഖം യൂണിറ്റ് പ്രസിഡന്റാണ് ഹക്ക്. തേവലക്കാട് യൂണിറ്റ് അംഗമാണ് മിഥിലാജ്. സംഭവത്തിനു പിന്നില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണെന്ന് ഡിവൈഎഫ്‌ഐ സിപിഎം നേതൃത്വം ആരോപിച്ചു. തുടര്‍ച്ചയായി സിപിഎം കോണ്‍ഗ്രസ് സംഘര്‍ഷം നടക്കുന്ന പ്രദേശമാണ് തേമ്പാന്‍മൂട്. സംഭവത്തെത്തുടര്‍ന്ന് പൊലീസ് സംഘം പ്രദേശത്ത് ക്യാംപ് ചെയ്യുന്നു.
അതേസമയം വെഞ്ഞാറമൂട്ടില്‍ രണ്ട് സിപിഎം പ്രവര്‍ത്തകരെ വെട്ടികൊലപ്പെടുത്തിയ സംഭവത്തില്‍ മൂന്നു പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. അക്രമികളെത്തിയ KL 21 K 4201 എന്ന ബൈക്കും വെഞ്ഞാറമൂട് പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
വെമ്പായം സ്വദേശി മിതിലാജ്, ഹഖ് മുഹമ്മദ് എന്നിവരുടെ മരണം വെഞ്ഞാറമൂട് വെമ്പായം ഭാഗത്തെ കണ്ണീരിലാഴ്ത്തിരിയിരക്കുകയാണ്. ഞായറാഴ്ച അര്‍ദ്ധരാത്രിയില്‍ നടന്ന കൊലപാതകത്തെ പലരും അപലപിച്ചിട്ടുണ്ട്.
കൊലപാതകത്തിന് പിന്നില്‍ കോണ്‍ഗ്രസാണെന്ന് സിപിഎം ആരോപിച്ചിട്ടുണ്ട്. രാഷ്ട്രീയ വൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പ്രാഥമിക കണ്ടെത്തല്‍. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് പങ്കുണ്ടെന്നും പോലീസ് അറിയിച്ചു.
അഞ്ചംഗ സംഘമാണ് ആക്രമണത്തിന് പിന്നിലെന്ന് സൂചന. നേരത്തെയും ഇവിടെ രാഷ്ട്രീയ സംഘര്‍ഷം നിലനിന്നിരുന്നു. മെയ്മാസത്തില്‍ ഒരു ആക്രമണം നടന്നിരുന്നതായും അതിലെ പ്രതികള്‍ തന്നെയാണ് ഈ കൊലപാതകത്തിന് പിന്നിലെന്നുമാണ് പോലീസ് പറയുന്നത്.
മിതിലാജിനെ വീട്ടില്‍ കൊണ്ടുവിടാന്‍ പോയതായിരുന്നു ഹഖ് മുഹമ്മദ്. പിടിയിലായ മൂന്ന് പേരില്‍ ഒരാള്‍ കസ്റ്റഡിയിലെടുത്ത ബൈക്കിന്റെ ഉടമയാണ്. ദൃക്‌സാക്ഷികളെ പോലീസ് ചോദ്യം ചെയ്തുവരികയാണ്. രണ്ടു ബൈക്കുകളിലായിട്ടാണ് അക്രമികള്‍ എത്തിയത്.
വളരെ ആസൂത്രിതമായ കൊലപാതകമാണ് നടന്നിട്ടുള്ളതെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എ.എ.റഹീം പറഞ്ഞു. കോണ്‍ഗ്രസ് നേതൃത്വത്തിന്റെ അറിവോടുകൂടി നടന്ന കൊലപാതകമാണെന്നും അദ്ദേഹം ആരോപിച്ചു. എന്തായാലും തിരുവോണ നാളിലെ വലിയ ചര്‍ച്ചയായി മാറും ഈ കൊലപാതകങ്ങള്‍.
https://www.facebook.com/Malayalivartha


























