മേലാല്‍ ആവര്‍ത്തിക്കരുത്... അനില്‍ നമ്പ്യാരെ കുറിച്ചുള്ള സ്വപ്നയുടെ മൊഴി പുറത്തുപോകാന്‍ കാരണക്കാരനായ ഉദ്യോഗസ്ഥനെ സര്‍വീസില്‍ നിന്നും സസ്‌പെന്റ് ചെയ്യാനുറച്ച് കേന്ദ്രസര്‍ക്കാര്‍; ജനം ടി.വിയുടെ ഓഫീസ് റെയ്ഡ് ചെയ്യാന്‍ തീരുമാനിച്ചതിന് പിന്നാലെ പണി കിട്ടി

ജനം ടി.വിയുടെ തിരുവനന്തപുരം ഓഫീസ് റെയ്ഡ് ചെയ്യാന്‍ തീരുമാനിച്ച കസ്റ്റംസ് അസിസ്റ്റന്റ് കമ്മീഷണറെ സ്വര്‍ണ്ണക്കടത്ത് അന്വേഷണ സംഘത്തില്‍ നിന്നും മാറ്റി. ബി.ജെ പി നേതാക്കള്‍ ഉള്‍പ്പെടെയുള്ളവരെ ചോദ്യം ചെയ്യാന്‍ നീക്കം നടത്തുന്നതിനിടയിലാണ് ദേവിനെ സ്ഥലം മാറ്റിയത്. കോഴിക്കോട്ടേക്കാണ് തത്കാലം സ്ഥലം മാറ്റിയത്. ബാക്കി പണി പിന്നാലെ വരും.
അനില്‍ നമ്പ്യാരെ കുറിച്ചുള്ള സ്വപ്നയുടെ മൊഴി പുറത്തുപോകാന്‍ കാരണക്കാരനായ ഉദ്യോഗസ്ഥനെ സര്‍വീസില്‍ നിന്നും സസ്‌പെന്റ് ചെയ്യാനും കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. ഇയാള്‍ക്കെതിരെ ആരംഭിച്ച ആഭ്യന്തര അന്വേഷണത്തില്‍ ഗുരുതരമായ കൃത്യവിലോപമാണ് കണ്ടെത്തിയിരിക്കുന്നത്. ഇയാള്‍ സി പി എമ്മിന്റെ പ്രമുഖ നേതാക്കള്‍ക്ക് സ്വര്‍ണ്ണകടത്തിന്റെ വിശദാംശങ്ങള്‍ എത്തിക്കാറുണ്ടെന്നാണ് കേന്ദ്ര രഹസ്യാനേഷണ ഏജന്‍സിക്ക് ലഭിച്ച റിപ്പോര്‍ട്ട്.
അസിസ്റ്റന്റ് കമ്മീഷണര്‍ എന്‍ എസ് ദേവിനെ കസ്റ്റംസ് പ്രിവന്റീവ് വിഭാഗത്തില്‍ നിന്നാണ് മാറ്റിയത് . സ്വപ്ന സുരേഷിന്റെ മൊഴി ചോര്‍ന്നതിലാണ് നടപടിയെന്നാണ് സൂചനയെങ്കിലും അനില്‍ നമ്പ്യാരുടെ വീട്ടിലും ഓഫീസിലും റെയ്ഡ് നടത്താന്‍ ഒരുങ്ങിയതാണ് നടപടിക്ക് പിന്നിലെന്ന് അറിയുന്നു. ദേവിനെതിരെ വകുപ്പ് തല അന്വേഷണത്തിനും തീരുമാനമായി. അനില്‍ നമ്പ്യാരുമായി ബന്ധപ്പെട്ട ഭാഗം മാത്രം ചോര്‍ന്നത് കസ്റ്റംസ് പരിശോധിക്കുകയാണ്. ഇതിലാണ് ബിജെപി നേതാക്കള്‍ക്കെതിരെ പരാമര്‍ശമുണ്ടായിരുന്നത് .
സ്വപ്നയുടെ മൊഴി ചോര്‍ന്നതില്‍ കേന്ദ്രം കടുത്ത അതൃപ്തിയിലായിരുന്നു. മൊഴിയിലെ ഒരു ഭാഗം മാത്രം ചോര്‍ന്നതില്‍ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്നാണ് ഉന്നത ഉദ്യോഗസ്ഥരുടെ വിലയിരുത്തല്‍. ഈ സാഹചര്യത്തില്‍ ഉത്തരവാദികളായവരെ ഉടന്‍ കണ്ടെത്തണമെന്നാണ് കേന്ദ്ര സര്‍ക്കാരും നല്‍കിയിരിക്കുന്ന നിര്‍ദേശം. എങ്കില്‍ മാത്രമേ കൂടുതല്‍ ആളുകള്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് മനസിലാക്കാന്‍ കഴിയൂ. കസ്റ്റംസിലെ ഇടത് ആഭിമുഖ്യമുള്ളവരാണ് മൊഴി ചോര്‍ന്നതിന് പിന്നിലെന്ന നിഗമനത്തിലാണ് ഉന്നത ഉദ്യോഗസ്ഥര്‍.
ബിജെപി കേന്ദ്ര നേത്യത്വത്തില്‍ പ്രവര്‍ത്തിക്കുന്ന മലയാളിയായ പ്രമുഖ നേതാവിനെതിരെ സംശയമുന നീങ്ങുമെന്ന സൂചന കസ്റ്റംസിലെ ചില ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥര്‍ സി പി എം നേതാക്കള്‍ക്ക് നല്‍കിയിരുന്നു. അങ്ങനെ വന്നാല്‍ സ്വര്‍ണ്ണക്കടത്ത് ബിജെപിക്കെതിരായ ആയുധമാക്കി മാറ്റാനും മുഖ്യമന്ത്രി തീരുമാനിച്ചിരുന്നു. കേന്ദ്രമന്ത്രി വി. മുരളീധരനെതിരെ എല്‍ ഡി എഫ് കണ്‍വീനര്‍ എ. വിജയരാഘവന്‍ രംഗത്തെത്തിയത് കസ്റ്റംസില്‍ നിന്നും ലഭിച്ച ചില വിവരങ്ങളുടെ അടിസ്ഥാനത്തിലാണ്.
എന്നാല്‍ അനില്‍ നമ്പ്യാര്‍ സ്വപ്നയുമായി പുലര്‍ത്തിയ സൗഹൃദം അദ്ദേഹത്തിന്റെ വ്യക്തിപരമായ വിഷയം ആണെന്ന നിഗമനത്തിലാണ് ബി ജെ പി സംസ്ഥാന നേതൃത്വം. അനില്‍ നമ്പ്യാര്‍ക്ക് ഗള്‍ഫില്‍ ചില ബിസിനസ് സംരംഭങ്ങളുണ്ട്. അത് നടത്തുന്നതില്‍ സ്വപ്നയുടെ സഹായം അദ്ദേഹം തേടിയിരിക്കാം. എന്നാല്‍ അതിന് ബി ജെ പിയുമായി യാതൊരു ബന്ധവുമില്ല. എന്നിട്ടും ബി ജെ പി നേതൃത്വത്തിനെതിരെ സ്വപ്ന മൊഴി കൊടുത്തതും കസ്റ്റംസ് അത് ചോര്‍ത്തിയതും സംശയങ്ങള്‍ക്ക് ഇട വരുത്തുന്നു. ഇവിടെയാണ് കസ്റ്റംസിലെ ചുവപ്പിനെ ബിജെപി ഭയക്കുന്നത്.
തിരുവനന്തപുരം വിമാനത്താവളത്തിലെ നയതന്ത്രബാഗില്‍ സ്വര്‍ണം കണ്ടെത്തിയ ദിവസം രണ്ട് തവണയാണ് സ്വപ്നയും അനില്‍ നമ്പ്യാരും ഫോണില്‍ സംസാരിച്ചത്. നയതന്ത്രബാഗില്‍ സ്വര്‍ണം കണ്ടെത്തിയാല്‍ ഗുരുതരപ്രശ്‌നമാകും എന്നതിനാല്‍ ബാഗ് വ്യക്തിപരമായ ആവശ്യത്തിനാണെന്ന് കാണിച്ച് കോണ്‍സുലര്‍ ജനറലിന് കത്ത് നല്‍കാന്‍ തന്നോട് അനില്‍ നമ്പ്യാര്‍ ആവശ്യപ്പെട്ടതായി സ്വപ്നയുടെ മൊഴിയിലുണ്ട്.
ജൂലൈ അഞ്ചിനാണ് അനില്‍ നമ്പ്യാര്‍ സ്വപ്നയെ ഫോണില്‍ വിളിച്ച് ഇക്കാര്യം ആവശ്യപ്പെട്ടത്. ഇത്തരം കത്ത് നല്‍കിയാല്‍ നികുതിയും പിഴയും അടച്ച് കേസില്‍ നിന്നും ഒഴിവാക്കാം എന്നും നമ്പ്യാര്‍ സ്വപ്നയെ ഉപദേശിച്ചു. കോണ്‍സുലര്‍ ജനറല്‍ക്ക് നല്‍കേണ്ട കത്തിന്റെ പകര്‍പ്പ് തയ്യാറാക്കി അയക്കാന്‍ സ്വപ്ന അനില്‍ നമ്പ്യാരോട് ആവശ്യപ്പെടുകയും ചെയ്തു.
ഈ സംഭാഷണം കഴിഞ്ഞ് അധികം വൈകാതെ താന്‍ ഒളിവില്‍ പോയതിനാല്‍ പിന്നെ അനില്‍ നമ്പ്യാരുമായി ബന്ധപ്പെടാനോ കത്തുമായി ബന്ധപ്പെട്ട മറ്റു വിവരങ്ങള്‍ അറിയാനോ സാധിച്ചില്ലെന്നും സ്വപ്നയുടെ മൊഴിയില്‍ പറയുന്നു. സ്വര്‍ണക്കടത്ത് കേസിനും വളരെക്കാലം മുന്‍പേ തന്നെ അനില്‍ നമ്പ്യാരെ പരിചയമുണ്ടെന്നാണ് സ്വപ്ന കസ്റ്റംസിനെ അറിയിച്ചിരിക്കുന്നത്.
കസ്റ്റംസില്‍ മാത്രമല്ല എന്‍ ഐ എയിലും ചുവപ്പന്‍മാരുണ്ടോ എന്ന അന്വേഷണം കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികള്‍ ആരംഭിച്ചിട്ടുണ്ട്. കൈയോടെ പിടിച്ചാല്‍ പണി കടുക്കുമെന്ന കാര്യത്തില്‍ സംശയമില്ല.
https://www.facebook.com/Malayalivartha


























