Widgets Magazine 

29
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഇസ്രായേലിൽ തൂക്കുസഭ..?!നെതന്യാഹു ജയിച്ചു പക്ഷെ ഭരിക്കാനാവില്ല..ട്വിസ്റ്റ്..! ജൂതത്തെരുവുകളിൽ ആഘോഷം തുടങ്ങി അറബ് പാർട്ടികൾ.. അറബ് പാർട്ടികൾ കിംഗ്‌മേക്കർ ആകുമോ..?


സംസ്ഥാനത്തെ എംഎൽഎമാരുടെയും മന്ത്രിമാരുടെയും ആനുകൂല്യങ്ങൾ വർധിപ്പിക്കുന്നതിനുള്ള ബില്ലിന് മന്ത്രിസഭയുടെ അംഗീകാരം...


17-കാരൻ കാർ മാത്രമല്ല, ആഡംബര ബൈക്കും പറപ്പിച്ചു! ദൃശ്യങ്ങൾ ക്രൈംബ്രാഞ്ചിന്; കൊച്ചി കമ്മീഷണറെ മാറ്റി; ആർ. നിശാന്തിനിക്ക് അടിയന്തര ചുമതല...


പ്രവചന വേഗതയും കടന്ന് അർണബ് ചുഴലിക്കാറ്റ്; തീരദേശങ്ങളിൽ ഭൂചലനം; ലക്ഷങ്ങൾ ദുരിതാശ്വാസ ക്യാമ്പുകളിൽ; ആന്ധ്രയിലും ഒഡീഷയിലും റെഡ് അലർട്ട്...


നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടക്കേസ്: സുഹൈൽ അടക്കം 4 പ്രതികളുടെയും ജാമ്യാപേക്ഷ കോടതി തള്ളി; പ്രതികൾക്ക് തിരിച്ചടിയായത് നിർണ്ണായക ഡിജിറ്റൽ തെളിവ്...

പണം പോയ പോക്ക്... പോപ്പുലര്‍ ഫിനാന്‍സ് വിഷയത്തിലെ അന്വേഷണത്തില്‍ പോലീസിന് കിട്ടിയത് നിര്‍ണായക വിവരങ്ങള്‍; പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് കേസില്‍ റോയി ഡാനിയലിനേയും ഭാര്യയെയും മക്കളെയും റിമാന്റ് ചെയ്തതിന് പിന്നാലെ തട്ടിപ്പിന്റെ പിന്നാമ്പുറ കഥകള്‍ പുറത്ത്

31 AUGUST 2020 09:55 AM IST
മലയാളി വാര്‍ത്ത

More Stories...

തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ.ജയകുമാർ സഞ്ചരിച്ചിരുന്ന കാറിടിച്ച് വിദ്യാർഥിക്ക് ദാരുണാന്ത്യം

ആഴക്കടലിൽ മൽസ്യബന്ധനത്തിൽ ഏർപ്പെട്ടിട്ടുള്ള മൽസ്യത്തൊഴിലാളികൾ എത്രയും വേഗം കരയിലേക്ക് തിരിച്ചെത്തണം ; മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം; അടുത്ത 3 മണിക്കൂറിൽ തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ നേരിയ മഴ

ചേരാനല്ലൂർ അപകടത്തിൽ കാറോടിച്ചിരുന്ന പതിനേഴുകാരന്റെ പിതാവായ അഡീഷണൽ സെഷൻസ് ജഡ്ജിയെ കേസന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം ഇന്നും ചോദ്യം ചെയ്യും

3 മണിക്കൂർ പൂങ്കുഴലി ജഡ്ജിയെ ചോദ്യം ചെയ്തു! 11 മണിക്ക് വീണ്ടും ചോദ്യംചെയ്യൽ, ഭദ്രകീർത്തിയുടെ മുന്നിലിട്ട് ജഡ്ജിയുടെ അറസ്റ്റ് ഉടൻ

കേരള പൊലീസിൽ വനിതാ പ്രാതിനിധ്യം 30 ശതമാനമാക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. ഇനി മുതൽ 100 സിവിൽ പൊലീസിനെ റിക്രൂട്ട് ചെയ്യുമ്പോൾ 30പേർ വനിതകളായിരിക്കും.

പോപ്പുലര്‍ ഫിനാന്‍സിന്റെ പതനത്തിന് കാരണമായത് ഉടമ റോയി ഡാനിയേലിന്റെ മക്കളുടെ അത്യാര്‍ത്തിയോ? അതോ അവരുടെ അത്യാര്‍ത്തിയോ? പോപ്പുലര്‍ ഫിനാന്‍സ് വിഷയത്തില്‍ അന്വേഷണം നടത്തുന്ന പോലീസിന് ലഭിച്ച നിര്‍ണായക വിവരമാണ് ഇത്.

പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് കേസില്‍ സ്ഥാപന ഉടമ റോയി ഡാനിയലിനേയും ഭാര്യയെയും മക്കളെയും റിമാന്റ് ചെയ്തതിന് പിന്നാലെയാണ് തട്ടിപ്പിന്റെ പിന്നാമ്പുറ കഥകള്‍ പോലീസ് ചികഞ്ഞെടുത്തു. തിരുവല്ല ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിന് മുന്നില്‍ വിഡിയോ കോണ്‍ഫറനസ് വഴിയാണ് പ്രതികളെ ഹാജരാക്കിയത്. തട്ടിപ്പില്‍ റോയിയുടെ മക്കളായ റിനു മറിയത്തിനും റിയ ആനിനുമാണ് മുഖ്യ പങ്കെന്ന് ജില്ലാ പൊലീസ് മേധാവി പറഞ്ഞു.

മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് റോയി ഡാനിയേല്‍ ഭാര്യ പ്രഭ തോമസ് മക്കളായ റിനു മറിയം റിയ ആന്‍ എന്നിവരെ അറസ്റ്റ് ചെയ്ത്. 2014 ലാണ് റോയി ഡാനിയേല്‍ മക്കളുടെ പേരിലേക്ക് സ്ഥാപനത്തിന്റെ ഉടമസ്ഥാവകാശം മാറ്റിയത്. അന്നു മുതല്‍ പോപ്പുലറിന്റെ പതനം ആരംഭിച്ചു.

ഉടമസ്ഥാവകാശം കിട്ടിയ ഉടന്‍ മക്കള്‍ പോപ്പുലര്‍ ഡീലേഴ്‌സ്, പോപ്പുലര്‍ പ്രിന്റേഴ്‌സ്, നിധി പോപ്പുലര്‍ എന്നീ പേരുകളില്‍ പുതിയ സ്ഥാപനങ്ങള്‍ തുടങ്ങി. പോപ്പുലര്‍ ഫിനാന്‍സിന്റെ മറവില്‍ ഈ സ്ഥാപനങ്ങളിലേക്ക് നിക്ഷേപം സ്വീകരിച്ചു. ഇതൊന്നും അറിയാതെ വര്‍ഷങ്ങളുടെ പഴക്കമുള്ള പോപ്പുലര്‍ ഫിനാന്‍സില്‍ വിശ്വസിച്ച് ആളുകള്‍ പണം നിക്ഷേപിച്ചു കൊണ്ടേയിരുന്നു.

എന്നാല്‍ പുതിയ സ്ഥാപനങ്ങളിലേക്കുള്ള നിക്ഷേപം സ്വീകരിച്ചത് എല്ലാം എല്‍എല്‍പി വ്യവസ്ഥയിലായിരുന്നു. എല്‍എല്‍പി വ്യവസ്ഥയില്‍ നിക്ഷേപം സ്വീകരിച്ചാല്‍ നിക്ഷേപകര്‍ക്ക് കമ്പനിയുടെ ലാഭ വിഹിതമാണ് മാത്രമാണ് കിട്ടുക.

കമ്പനി നഷ്ടത്തിലായാല്‍ ആനുപാതികമായി നിക്ഷേപകരുടെ പണവും നഷ്ടപ്പെടും. എന്നാല്‍ പണം സ്വീകരിക്കുന്നത് ഈ വ്യവസ്ഥയിലാണെന്ന് ഒരു ഘട്ടത്തില്‍ പോലും നിക്ഷേപകരെ സ്ഥാപനം അറിയിച്ചില്ല.
പ്രതികളെ ചോദ്യം ചെയ്യുന്നതിനിടെ പല തവണ ഇവര്‍ അന്വേഷണ സംഘത്തെ തെറ്റിധരിപ്പിക്കുന്ന വിധത്തില്‍ മൊഴിമാറ്റി പറഞ്ഞു. പക്ഷെ തന്ത്രപരമായി കൂടത്തായി കേസ് തെളിയിച്ച എസ്പി കെജി സൈമണിന് മുന്നില്‍ പ്രതികളുടെ കള്ളത്തരങ്ങളെല്ലാം പൊളിഞ്ഞു വീണു. കെ. ജി. സൈമന്റെ വിരട്ടിന് മുമ്പില്‍ മാതാപിതാക്കളും മക്കളും സുല്ലിട്ടു എന്നു തന്നെ പറയാം.

ഒടുവില്‍ തട്ടിയെടുത്ത പണം വിദേശത്ത് നിക്ഷേപിച്ചെന്ന് പ്രതികള്‍ക്ക് സമ്മതിക്കേണ്ടി വന്നു. സ്ഥാപനത്തിന്റെ പെട്ടെന്നുള്ള തകര്‍ച്ചയ്ക്ക് കാരണം 12 ശതമാനം പലിശ നിക്ഷേപകര്‍ക്ക് കൊടുക്കാന്‍ കഴിയാതിരുന്നതാണെന്നും പ്രതികള്‍ മൊഴി നല്‍കി. നിക്ഷേപകരെ വഞ്ചിച്ച് സ്ഥാപന ഉടമകള്‍ 2000 കോടി രൂപ തട്ടിയെന്നാണ് റിമാന്റ് റിപ്പോര്‍ട്ട്. അഞ്ച് സംസ്ഥാനങ്ങളിലായി ആയിരക്കണക്കിന് ആളുകള്‍ കബളിപ്പിക്കപ്പെട്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

പത്തനംതിട്ട ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് അവധി ആയിരുന്നതിനാലാണ് തിരുവല്ല മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയത്. റോയി ഡാനിയലിനെ കൊട്ടാരക്കര സബ് ജയിലിലേക്കും പ്രഭ റിയ റിനു എന്നിവരെ അട്ടക്കുളങ്ങര വനിത ജയിലിലേക്കുമാണ് മാറ്റുക. കൊവിഡ് പരിശോധനക്കായി റോയിയെ കൊല്ലം നായേഴ്‌സ് ആശുപത്രിയിലേക്കും ഭാര്യയേയും മക്കളേയും കിഴക്കേക്കോട്ടയിലെ കൊവിഡ് കെയര്‍ സെന്ററിലേക്കും മാറ്റി.

സംസ്ഥാനത്ത് ഉടനീളം നിക്ഷേപകരുടെ പരാതികളുടെ എണ്ണം കൂടുകയാണ്. വിവിധ സ്ഥലങ്ങളില്‍ തട്ടിപ്പിന് ഇരയായവര്‍ നല്‍കുന്ന പരാതികള്‍ അതത് പൊലീസ് സ്‌റ്റേഷനുകള്‍ കോന്നി സ്‌റ്റേഷനിലേക്ക് അയച്ചു കൊടുക്കാന്‍ ഡിജിപി ലോക് നാഥ് ബെഹ്‌റ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

പണമുണ്ടാക്കാനുള്ള അത്യാര്‍ത്തിയാണ് റോയിയുടെ മക്കളെ ഇത്തരമൊരു ദുരവസ്ഥയിലെത്തിച്ചത്. മികച്ച സാമ്പത്തിക പശ്ചാത്തലമുള്ള റോയിയുടെ കുടുംബം ഓണനാളില്‍ നിരവധി കുടുംബങ്ങളെയാണ് ദു:ഖത്തിലാഴ്ത്തിയത്. അതേസമയം റോയിയുടെ മരുമക്കളുടെ വിശദാംശങ്ങളൊന്നും ഇതുവരെ പുറത്തു വന്നിട്ടില്ല.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ.ജയകുമാർ സഞ്ചരിച്ചിരുന്ന കാറിടിച്ച് വിദ്യാർഥിക്ക് ദാരുണാന്ത്യം  (13 minutes ago)

ആഴക്കടലിൽ മൽസ്യബന്ധനത്തിൽ ഏർപ്പെട്ടിട്ടുള്ള മൽസ്യത്തൊഴിലാളികൾ എത്രയും വേഗം കരയിലേക്ക് തിരിച്ചെത്തണം ; മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം; അടുത്ത 3 മണിക്കൂറിൽ തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ നേരിയ മഴ  (22 minutes ago)

ആന്ധ്രാ പ്രദേശിൽ ആഞ്ഞടിച്ച അർണബ് ചുഴലിക്കാറ്റ് ന്യൂനമർദ്ദമായി മാറി... അടുത്ത 48 മണിക്കൂറിനുള്ളിൽ കാറ്റ് കൂടുതൽ ദുർബലമാകും, മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്  (33 minutes ago)

Israel Election Results നെതന്യാഹുവിന്റെ അടുത്ത നീക്കം  (43 minutes ago)

സംസ്ഥാനത്ത് മാറ്റമില്ലാതെ സ്വര്‍ണവില... പവന് 1,05,560 രൂപ  (58 minutes ago)

ജാമിഅ സർവകലാശാലയിൽ ഓൺലൈൻ ക്ലാസുകൾ നവംബർ 24 വരെ നീട്ടി  (1 hour ago)

ചേരാനല്ലൂർ അപകടം... എഎസ്‌ഐ സസ്‌പെൻഷനിലായ വാർത്തയറിഞ്ഞ് അദ്ദേഹത്തിന്റെ മാതാവ് കുഴഞ്ഞുവീണ് മരിച്ചു  (1 hour ago)

ചേരാനല്ലൂർ അപകടത്തിൽ കാറോടിച്ചിരുന്ന പതിനേഴുകാരന്റെ പിതാവായ അഡീഷണൽ സെഷൻസ് ജഡ്ജിയെ കേസന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം ഇന്നും ചോദ്യം ചെയ്യും  (1 hour ago)

3 മണിക്കൂർ പൂങ്കുഴലി ജഡ്ജിയെ ചോദ്യം ചെയ്തു! 11 മണിക്ക് വീണ്ടും ചോദ്യംചെയ്യൽ, ഭദ്രകീർത്തിയുടെ മുന്നിലിട്ട് ജഡ്ജിയുടെ അറസ്റ്റ് ഉടൻ  (2 hours ago)

കേരള പൊലീസിൽ വനിതാ പ്രാതിനിധ്യം 30 ശതമാനമാക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. ഇനി മുതൽ 100 സിവിൽ പൊലീസിനെ റിക്രൂട്ട് ചെയ്യുമ്പോൾ 30പേർ വനിതകളായിരിക്കും.  (2 hours ago)

കോഴിക്കോട് നാദാപുരം വരിക്കോളി സ്വദേശി ബഹ്റൈനിൽ നിര്യാതനായി  (2 hours ago)

ചരിത്രത്തില്‍ ആദ്യമായി സിനിമകള്‍ രാപകലില്ലാതെ 24 മണിക്കൂറും പ്രദര്‍ശിപ്പിക്കാന്‍ ഒരുങ്ങുന്നു... മേളയെ മുഴുവന്‍ സമയ സിനിമാനുഭവമാക്കി മാറ്റാൻ കേരള ചലച്ചിത്ര അക്കാദമിയുടെ തീരുമാനം  (2 hours ago)

കോടഞ്ചേരി നൂറാംതോട് കത്തിക്കുത്തിൽ ഒരാൾ കൊല്ലപ്പെട്ടു....  (3 hours ago)

സിംബാബ്‌വെയെ എട്ട് വിക്കറ്റിന് ആധികാരികമായി തകര്‍ത്ത് ഇന്ത്യ...  (3 hours ago)

നിയമസഭ സമ്മേളനം ഇന്ന് അനിശ്ചിത കാലത്തേക്ക് പിരിയും... മന്ത്രിമാരുടെയും എംഎൽഎമാരുടെയും ശമ്പളവും ആനുകൂല്യങ്ങളും കൂട്ടാനുള്ള ബിൽ ഇന്ന് സഭയിൽ വന്നേക്കും  (3 hours ago)

Malayali Vartha Recommends