'കൃത്രിമം കാട്ടി പോലീസ് റാങ്ക് ലിസ്റ്റില്‍ ഒന്നാമതെത്തിയ ശിവരഞ്ജിതും, 28 ആം റാങ്ക് കിട്ടിയ എ.എന്‍ നസീമും മാന്യന്മാരായി പാര്‍ട്ടിയുടെ പരിരക്ഷയില്‍ വിലസുമ്ബോള്‍ അത്യധ്വാനം ചെയ്ത് പഠിച്ച് ഉന്നത റാങ്കിലെത്തിയ പാവപ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ ആത്മഹത്യയല്ലാതെ മറ്റൊരു പോംവഴിയുമില്ല....' കുറിപ്പുമായി കുമ്മനം രാജശേഖരന്‍

പിഎസ്‌സി നിയമനം ലഭിക്കാത്തതില്‍ മനംനൊന്ത് അനു എന്ന ഉദ്യോഗാര്ത്ഥി ആത്മഹത്യ ചെയ്ത സംഭവം കേരളത്തെ തന്നെ ഞെട്ടലിൽ ആഴ്ത്തുകയാണ്. എന്നാൽ ഇത് സംസ്ഥാനത്തെ തൊഴിലില്ലായ്മയുടെ രൂക്ഷതയും പിഎസ്‌സിയുടെ പിടിപ്പുകേടുമാണ് വ്യക്തമാക്കുന്നതെന്ന ആരോപണവുമായി മുന്‍ മിസോറാം ഗവര്‍ണറും ബിജെപി നേതാവുമായ കുമ്മനം രാജശേഖരന്‍ വ്യക്തമാക്കുകയാണ്. തന്റെ ഫേസ്ബുക് കുറിപ്പിലൂടെയാണ് ഇത്തരം ഒരു ആരോപണം ഉന്നയിക്കുന്നത്.
ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം ഇങ്ങനെ:
അനുവിന്റെ മരണം പിഎസ്‌സിയുടെ പിടിപ്പുകേട് മൂലം.
ഏറെ നാളായി കാത്തിരുന്നിട്ടും പിഎസ്‌സി നിയമനം ലഭിക്കാത്തതില്‍ മനംനൊന്ത് അനു എന്ന ഉദ്യോഗാര്ത്ഥി ആത്മഹത്യ ചെയ്ത സംഭവം കേരളത്തിലെ തൊഴിലില്ലായ്മയുടെ രൂക്ഷതയും പിഎസ്‌സിയുടെ പിടിപ്പുകേടുമാണ് വ്യക്തമാക്കുന്നത്.എതിര്‍ ശബ്ദം ഉയര്‍ത്തുന്നവരുടെ നാവരിയുമെന്ന് ഭീഷണിപ്പെടുത്തുന്ന പിഎസ്‌സി, റാങ്ക് ലിസ്റ്റില്‍പെട്ടവരുടെ മനുഷ്യാവകാശമാണ് പിച്ചിച്ചീന്തുന്നത്.
കണ്‍സള്‍ട്ടന്‍സി കരാറുകള്‍ വഴിയും പിന്‍വാതിലിലൂടെയും ആയിരക്കണക്കിന് പേര്‍ക്ക് തൊഴില്‍ നല്‍കി. സ്വന്തം പാര്‍ട്ടിക്കാരായവര്‍ക്ക് സര്‍ക്കാര്‍ ജോലി തീറെഴുതികൊടുക്കുകയാണ്. തൊഴില്‍ രഹിതരായ യുവാക്കളുടെ ഭാവിയെ നശിപ്പിക്കുന്ന ഈ നടപടി ദൂരവ്യാപകമായ പ്രത്യാഘാതം ഉണ്ടാക്കും.
വിവിധ റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടി ഉദ്യോഗാര്‍ത്ഥികളുടെ ഭാവി സുരക്ഷിതമാക്കുവാന്‍ നടപടി സ്വീകരിക്കേണ്ടതിന് പകരം അവരെ ഭീഷണിപ്പെടുത്തിയും വെല്ലുവിളിച്ചും സ്വന്തം തെറ്റുകള്‍ മറച്ചുവെക്കാമെന്ന് പിഎസ്‌സി കരുതേണ്ട.
ആത്മഹത്യയല്ലാതെ മറ്റൊരു മാര്‍ഗ്ഗവുമില്ലെന്ന് ബോധ്യപ്പെട്ട അനു എന്ന യുവാവ് അനുഭവിച്ച മനോദുഃഖവും നൈരാശ്യവും ലക്ഷക്കണക്കായ റാങ്ക് ഹോള്‍ഡേഴ്സിനെ വലിയൊരു മാനസിക വിക്ഷോഭത്തിലേക്കും പിരിമുറുക്കത്തിലേക്കുമാണ് നയിക്കുന്നത്.
ഹൈദരാബാദിലെ വിദ്യാര്‍ത്ഥി രോഹിത് വെമുലയുടെ ആത്മഹത്യയെ രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടി ദുര്‍വിനിയോഗം ചെയ്ത സിപിഎം, അനുവിന്റെ ആത്മഹത്യയെ എങ്ങനെ വിശദീകരിക്കുമെന്നറിയാന്‍ ജനങ്ങള്‍ക്ക് ആഗ്രഹമുണ്ട്.
കൃത്രിമം കാട്ടി പോലീസ് റാങ്ക് ലിസ്റ്റില്‍ ഒന്നാമതെത്തിയ ശിവരഞ്ജിതും, 28 ആം റാങ്ക് കിട്ടിയ എ.എന്‍ നസീമും മാന്യന്മാരായി പാര്‍ട്ടിയുടെ പരിരക്ഷയില്‍ വിലസുമ്ബോള്‍ അത്യധ്വാനം ചെയ്ത് പഠിച്ച് ഉന്നത റാങ്കിലെത്തിയ പാവപ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ ആത്മഹത്യയല്ലാതെ മറ്റൊരു പോംവഴിയുമില്ലെന്ന നിഗമനത്തിലെത്തുകയാണ്.
നാട്ടില്‍ നിലനില്‍ക്കുന്ന അരക്ഷിതാവസ്ഥയുടെയും സാമൂഹ്യവ്യവസ്ഥിതിയുടെയും നേര്‍ക്കാഴ്ചയാണിത്.
https://www.facebook.com/Malayalivartha


























